Sections

ലഹരിമുക്ത കൊച്ചിയും ഉത്തരവാദിത്ത ടൂറിസവും: കെ.ടി.എം സൊസൈറ്റിയുടെയും കൊച്ചി സിറ്റി പോലീസിന്റെയും നേതൃത്വത്തിൽ യോഗം ചേർന്നു

Saturday, Aug 22, 2026
Reported By Admin
KTM, Kochi Police Join Hands for Safe Nightlife and Tourism

കൊച്ചി: സുരക്ഷിതമായ നഗരം, ലഹരിമുക്ത കൊച്ചി, ഉത്തരവാദിത്തമുള്ള നൈറ്റ്ലൈഫ് എന്നിവ ഉറപ്പാക്കുന്നതിനായി കേരള ട്രാവൽ മാർട്ട് ( കെ ടി എം) സൊസൈറ്റി കൊച്ചി സിറ്റി പോലീസ്, ടൂറിസം മേഖലയിലെ എഎ സി എച് കെ, എഫ് കെ എച്ച് കെ എന്നീ സംഘടനകൾ   സംയുക്തമായി യോഗം സംഘടിപ്പിച്ചു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാർ ഐ.പി.എസ് യോഗം ഉദ്ഘാടനം ചെയ്തു.

ടൂറിസം മേഖലയുടെ സുസ്ഥിരമായ വളർച്ചയ്ക്ക് സുരക്ഷിതമായ അന്തരീക്ഷം അത്യന്താപേക്ഷിതമാണെന്ന് സിറ്റി പോലീസ് കമ്മീഷണർ അഭിപ്രായപ്പെട്ടു.

കൊച്ചിയെ ലഹരിമുക്തമാക്കാനും വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ സുരക്ഷിതമായ രാത്രിജീവിതം ഉറപ്പാക്കാനും പോലീസും ടൂറിസം മേഖലയിലെ പങ്കാളികളും ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ എല്ലാവരുടെയും പൂർണ്ണ സഹകരണം ഉറപ്പാക്കും. ഈ വിഷയത്തിൽ കെടിഎം എടുത്ത താൽപര്യത്തിന് അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു.

ടൂറിസം മേഖലയിൽനിന്ന് 5 വ്യക്തികളെ തൂഫാൻ വാരിയർമാരായി തെരഞ്ഞെടുത്തു. ചടങ്ങിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലി.

കെ.ടി.എം പ്രസിഡന്റ് ജോസ് പ്രദീപ് മുൻകൈയെടുത്ത് സംഘടിപ്പിച്ച യോഗത്തിൽ ഡിസിപി മാരായ അരുൺ കെ. പവിത്രൻ, അശ്വതി ജിജി, സംഘടനാ പ്രതിനിധികളായ അജിത് സി. നായർ, കെ. ജെ. ജോസഫ് എന്നിവരും  പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.