- Trending Now:
ന്യൂഡൽഹി: ഇന്ത്യയുടെ ഊർജമേഖലയിലെ ഡീപ്പ്-ടെക് സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകുന്നതിനായി എംസി² ഫൗണ്ടേഷൻ 'എംസി² + ഇഗ്നൈറ്റ്' ആക്സിലറേറ്റർ പ്രോഗ്രാം ആരംഭിച്ചു. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം സെക്രട്ടറി ഡോ. നീരജ് മിത്തൽ, എണ്ണ-വാതക പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവികൾ, ബിപി ഇന്ത്യ ചെയർമാൻ എന്നിവർ ചേർന്ന് ഐഐടി മദ്രാസിൽ പരിപാടി ഉദ്ഘാടനം ചെയ്തു.
ഐഐടി മദ്രാസ്, ഐഐടി കാൻപൂർ, ഐഐടി ഖരഗ്പൂർ, സി-ക്യാമ്പ് വെഞ്ചർ സെന്റർ പൂനെ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ ഏകദേശം 30 സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഘട്ടം അടിസ്ഥാനമാക്കിയുള്ള 2 കോടി രൂപ വരെ കൺവെർട്ടിബിൾ ഫണ്ടിംഗ് ലഭിക്കും.
സ്റ്റാർട്ടപ്പുകൾക്ക് www.mc2plus.in എന്ന വെബ്സൈറ്റിൽ ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകളുടെ പട്ടിക സെപ്റ്റംബർ 15ന് പ്രഖ്യാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.