- Trending Now:
കൊച്ചി: സ്ത്രീകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത യെസ് എസ്സെൻസ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി യെസ് ബാങ്ക്. പർച്ചേസുകൾക്കുള്ള മികച്ച റിവാർഡുകൾക്കൊപ്പം തന്നെ ആരോഗ്യ പരിശോധനാ സൗകര്യങ്ങളും മറ്റ് ലൈഫ്സ്റ്റൈൽ ആനുകൂല്യങ്ങളും സമന്വയിപ്പിക്കുന്നതാണ് ഈ പുതിയ ക്രെഡിറ്റ് കാർഡ്. യുവ പ്രൊഫഷണലുകൾ, ശമ്പള വരുമാനക്കാർ, ഡിജിറ്റൽ സാങ്കേതികവിദ്യകൾ മികച്ച രീതിയിൽ ഉപയോഗിക്കുന്ന സ്ത്രീകൾ തുടങ്ങിയവരെ ലക്ഷ്യമിട്ടാണ് യെസ് എസ്സെൻസ് കാർഡ് പുറത്തിറക്കിയിട്ടുള്ളത്.
പ്രമുഖ ഫാഷൻ, ബ്യൂട്ടി, ട്രാവൽ, ഫിറ്റ്നസ് ബ്രാൻഡുകളിൽ നിന്നുള്ള വെൽകം വൗച്ചറുകളാണ് കാർഡിൻറെ പ്രധാന ആകർഷണം. ഡൈനിംഗ്, പലചരക്ക് സാധനങ്ങൾ, ഷോപ്പിംഗ്, സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ, യാത്രകൾ എന്നിവയ്ക്കായുള്ള ദൈനംദിന ചെലവുകൾക്ക് കാർഡ് വഴി മികച്ച റിവാർഡുകളും ലഭിക്കും. കാൻസർ മാർക്കർ സ്ക്രീനിംഗ് ഉൾപ്പെടെയുള്ള വാർഷിക ആരോഗ്യ പരിശോധന, പ്രത്യേക ജന്മദിന വൗച്ചർ, ഒന്നിനൊന്ന് സൗജന്യ സിനിമാ ടിക്കറ്റുകൾ, ഇന്ത്യയിലുടനീളമുള്ള തിരഞ്ഞെടുക്കപ്പെട്ട മാളുകളിൽ നിന്ന് കോഫി എന്നിവയും മറ്റ് ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ നിശ്ചിത തുകയ്ക്കുള്ള പർച്ചേസുകൾക്ക് 10,000വരെ യെസ് റിവാർഡ്സും നേടാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.