Sections

ഒംഗോളിൽ 55 ഏക്കറിൽ സമഗ്ര ആരോഗ്യ-ക്ഷേമ കേന്ദ്രം

Friday, Aug 21, 2026
Reported By Admin
EBG Group Launches Wellness Project in Andhra Pradesh

ഒംഗോലെ: ഇബിജി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആന്ധ്രപ്രദേശിലെ ഒംഗോളിൽ 55 ഏക്കറിൽ ഒരുക്കുന്ന സമഗ്ര ആരോഗ്യ-ക്ഷേമ വികസന പദ്ധതിക്ക് തുടക്കമായി. ആർട്ട് ഓഫ് ലിവിങ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കർ പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ചു. സായ് വിഷ്ണു ചതുർവാടികയിൽ ഒരുങ്ങുന്ന പദ്ധതിയിൽ കാർൾട്ടൺ വെൽനെസ് റിട്രീറ്റ്, ശ്രീ ശ്രീ പഞ്ചകർമ ആൻഡ് തത്ത്വ കേന്ദ്രം, ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിർ എന്നിവ പ്രവർത്തിക്കും.

ആരോഗ്യപരിചരണം, ആയുർവേദം, വിദ്യാഭ്യാസം, പ്രകൃതിയോട് ചേർന്ന ജീവിതം, ആതിഥ്യമര്യാദ എന്നിവ സമന്വയിപ്പിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇബിജി റിയൽറ്റി വികസിപ്പിക്കുന്ന കാർൾട്ടൺ വെൽനെസ് റിട്രീറ്റിന് ഏകദേശം 45 കോടി രൂപ നിക്ഷേപമാണ് നിർദേശിച്ചിരിക്കുന്നത്. 36 പ്ലോട്ടുകളും 35 രണ്ട് കിടപ്പുമുറികളുള്ള വില്ലകളും ഉൾപ്പെടുന്നതാണ് റിട്രീറ്റ്.

ശ്രീ ശ്രീ പഞ്ചകർമ ആൻഡ് തത്ത്വ കേന്ദ്രത്തിൽ ആയുർവേദ ചികിത്സ, പഞ്ചകർമ, പുനരുജ്ജീവന, പ്രതിരോധ ആരോഗ്യപരിചരണ പദ്ധതികൾ ലഭ്യമാക്കും. ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിർ വിദ്യാഭ്യാസത്തോടൊപ്പം മൂല്യബോധം, യോഗ, ധ്യാനം, സർഗാത്മകത, പരിസ്ഥിതി ബോധം, പ്രകൃതിയുമായുള്ള ബന്ധം എന്നിവയ്ക്ക് പ്രാധാന്യം നൽകും. ചടങ്ങിൽ ഇബിജി ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ ഡോ. ഇർഫാൻ ഖാൻ, ഗ്രൂപ്പ് പ്രസിഡന്റ് സുരേഷ് ഗോയൽ, സഹസ്ഥാപകൻ ഹരി കിരൺ എന്നിവർ പങ്കെടുത്തു.

ഒംഗോളെ പോലുള്ള രണ്ടാംനിര നഗരങ്ങൾക്ക് പ്രകൃതിദത്തവും സാംസ്കാരികവുമായ പ്രത്യേകതകൾ പ്രയോജനപ്പെടുത്തി ആരോഗ്യ-ക്ഷേമ കേന്ദ്രീകൃത പുതിയ വികസന മാതൃകകൾ സൃഷ്ടിക്കാനാകുമെന്ന ഇബിജി ഗ്രൂപ്പിന്റെ കാഴ്ചപ്പാടാണ് പദ്ധതിയിലൂടെ മുന്നോട്ടുവയ്ക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.