Sections

ഓണം ഓഫറുകളുമയി ഹൈസൻസ് ഇന്ത്യയും തോഷിബയും

Thursday, Aug 20, 2026
Reported By Admin
Hisense and Toshiba TV Announce Onam Offers in Kerala

കൊച്ചി: ആഗോള ഉപഭോക്തൃ ഇലക്ട്രോണിക്സ് കമ്പനികളായ ഹൈസൻസും തോഷിബ ടിവിയും കേരളത്തിലുടനീളം ഓണം കാമ്പയിന് തുടക്കമിട്ടു. കാമ്പയിന്റെ ഭാഗമായി ആകർഷകമായ ഡിസ്കൗണ്ടാണ് വിവിധ ഉത്പന്നങ്ങൾക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഓഗസ്റ്റ് 26 വരെയാണ് കാമ്പയിൻ.

ഓണക്കാലത്ത് വിവിധ ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് 15,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. കൂടാതെ സീറോ ഡൗൺപെയ്മെൻറ്, 24 മാസം വരെ നോ കോസ്റ്റ് ഇഎംഐ, ഒരു ഇഎംഐ ഫ്രീ തുടങ്ങിയ സൗകര്യങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുത്ത ഉത്പന്നങ്ങൾക്ക് രണ്ട് വർഷം വരെ അധിക വാറന്റിയും ലഭിക്കും.

ടിവി, എയർ കണ്ടീഷണറുകൾ, ഫ്രിഡ്ജുകൾ, വാഷിങ് മെഷീനുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഉത്പന്നങ്ങൾക്കാണ് ഓഫർ. നന്ദിലത്ത് ജി-മാർട്ട്, സത്യ, മൈജി തുടങ്ങിയ റീട്ടെയിൽ സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും ഓഫറിൽ ഉത്പന്നങ്ങൾ വാങ്ങാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.