- Trending Now:
കൊച്ചി: മഴക്കാലമായതോടെ ഡെങ്കിപ്പനി, മലേറിയ, ചിക്കുൻഗുനിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിക്കുന്ന സാഹചര്യത്തിൽ, ജാഗ്രത പാലിക്കാനും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാനും യഥാസമയം വൈദ്യസഹായം തേടാനും അഭ്യർത്ഥിച്ചുകൊണ്ട് കെയർ ഹെൽത്ത് ഇൻഷുറൻസ് പൊതുജനാരോഗ്യ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വലിയൊരളവോളം തടയാൻ കഴിയുന്നവയാണെങ്കിലും, മഴക്കാലത്ത് ഇവ ആവർത്തിച്ചുണ്ടാകുന്ന പൊതുജനാരോഗ്യ വെല്ലുവിളിയായി മാറുകയും പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും അപ്രതീക്ഷിത ചികിത്സാ ചെലവുകൾക്കും കാരണമാവുകയും ചെയ്യുന്നു.
ഇന്ത്യയിൽ മഴക്കാലം ശക്തി പ്രാപിക്കുമ്പോൾ, ഉണ്ടാകുന്ന രോഗവ്യാപനങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനായി പൊതുജനാരോഗ്യ അധികാരികൾ മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻറെ നിർദ്ദേശപ്രകാരം, രോഗനിരീക്ഷണം, കൊതുക് നിയന്ത്രണം, ജനങ്ങൾക്കിടയിലുള്ള ബോധവൽക്കരണം, ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ തയ്യാറെടുപ്പുകൾ എന്നിവ ശക്തമാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന പെട്ടെന്നുള്ള വർദ്ധനവ് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി ആവശ്യത്തിന് കിടക്കകൾ, മരുന്നുകൾ, രോഗനിർണയ സംവിധാനങ്ങൾ, രക്തഘടകങ്ങൾ, പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകർ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ ആശുപത്രികളും നടപടികൾ സ്വീകരിക്കുന്നുണ്ട്.
അപ്രതീക്ഷിതമായുണ്ടാകുന്ന അടിയന്തര വൈദ്യസഹായ ആവശ്യങ്ങൾ കുടുംബങ്ങളിൽ സാമ്പത്തിക സമ്മർദ്ദമുണ്ടാക്കുന്നു. അതിനാൽ, കെയർ ഹെൽത്ത് ഇൻഷുറൻസ് വ്യക്തികളോട് താഴെ പറയുന്ന പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ ശുപാർശ ചെയ്യുന്നു.
വീടും പരിസരവും കൃത്യമായി പരിശോധിച്ച് കൊതുക് വളരാൻ സാധ്യതയുള്ള കൂളറുകൾ, ബക്കറ്റുകൾ, പൂച്ചട്ടികൾ, ടയറുകൾ, ഓവർഹെഡ് ടാങ്കുകൾ, മറ്റ് പാത്രങ്ങൾ എന്നിവയിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുക.
കൊതുകുനാശിനികൾ ഉപയോഗിക്കുക, ശരീരം പൂർണമായി മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുക, കൊതുക് വലകളോ സ്ക്രീനുകളോ ഉപയോഗിക്കുക. പ്രത്യേകിച്ചും കുട്ടികൾ, മുതിർന്ന പൗരന്മാർ, ഗർഭിണികൾ, മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുക.
തുടർച്ചയായ പനി, കഠിനമായ തലവേദന, ശരീരവേദന, ക്ഷീണം അല്ലെങ്കിൽ കൊതുകുജന്യ രോഗങ്ങളുമായി ബന്ധപ്പെട്ട മറ്റ് ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടുക. സ്വയം ചികിത്സ ഒഴിവാക്കുകയും ഡോക്ടർ നിർദ്ദേശിക്കുന്ന ചികിത്സാക്രമം പൂർത്തിയാക്കുകയും ചെയ്യുക.
വേഗത്തിൽ സുഖം പ്രാപിക്കാനും സങ്കീർണതകൾ കുറയ്ക്കാനും രോഗമുക്തി നേടുന്ന കാലയളവിൽ ഉടനീളം ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുകയും ഡോക്ടറുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യുക.
ചികിത്സയ്ക്കും ആശുപത്രി വാസത്തിനുമായി വരുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായി നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ കൃത്യമായി പരിശോധിക്കുക. ഇന്ന് മിക്ക പോളിസികളും 'ഡോക്ടർ ഓൺ കോൾ' പോലുള്ള വിർച്വൽ കൺസൾട്ടേഷൻ സേവനങ്ങൾ നൽകുന്നുണ്ട്. കൊതുകുജന്യ രോഗങ്ങളുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ പ്രാഥമിക സഹായത്തിനായി ഇവ പ്രയോജനപ്പെടുത്താവുന്നതാണ്.
എല്ലാ കൊതുകുജന്യ രോഗങ്ങൾക്കും ആശുപത്രി വാസം ആവശ്യമില്ല. ഡോക്ടറുടെ കൃത്യമായ നിർദ്ദേശങ്ങളും മരുന്നുകളും ശരിയായ ചികിത്സാ പ്രോട്ടോക്കോളുകളും പാലിക്കുന്നതിലൂടെ ഇവയിൽ പല രോഗങ്ങളും വീട്ടിൽ വെച്ചുതന്നെ ചികിത്സിച്ചു മാറ്റാവുന്നതാണ്.
പ്രതിരോധ ആരോഗ്യപരിപാലനം പ്രോത്സാഹിപ്പിക്കുന്നതിനും യഥാസമയമുള്ള നടപടികൾ സ്വീകരിക്കുന്നതിനും കെയർ ഹെൽത്ത് ഇൻഷുറൻസ് പ്രതിജ്ഞാബദ്ധമാണ്. കൃത്യമായ ബോധവൽക്കരണം, നേരത്തെയുള്ള രോഗനിർണയം, ലളിതമായ പ്രതിരോധ മാർഗങ്ങൾ എന്നിവ കൊതുകുജന്യ രോഗങ്ങളുടെ ആഘാതം കുറയ്ക്കാനും മികച്ച ആരോഗ്യം ഉറപ്പാക്കാനും വലിയ തോതിൽ സഹായിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.