- Trending Now:
കൊച്ചി: വിസ്മണി ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡും ഒമാൻ എയറും ചേർന്ന് 'വിസ് വോയേജർ' കൊ-ബ്രാൻഡഡ് മൾട്ടി-കറൻസി ട്രാവൽ കാർഡ് പുറത്തിറക്കി. വിവിധ അന്താരാഷ്ട്ര കറൻസികളിൽ സുഗമമായി സാമ്പത്തിക ഇടപാടുകൾ നടത്താൻ ഈ പുതിയ ട്രാവൽ കാർഡിലൂടെ സാധിക്കും.
വിസ്മണിയുടെ ഫിൻടെക് മികവും ഒമാൻ എയറിൻറെ ആഗോള നെറ്റ്വർക്കും ഒന്നിക്കുന്ന ഈ പങ്കാളിത്തത്തിലൂടെ പേയ്മെൻറുകൾ, റിവാർഡുകൾ, യാത്രാ ആനുകൂല്യങ്ങൾ എന്നിവ ഇനി ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാകും. അന്താരാഷ്ട്ര യാത്രക്കാർക്ക് കൂടുതൽ സുഗമവും ആയാസരഹിതവുമായ യാത്രാ-സാമ്പത്തിക അനുഭവം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വിദേശ യാത്രക്കാർ, ഉപരി പഠനം ലക്ഷ്യമാക്കുന്ന വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ കാർഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിവിധ ആഗോള കറൻസികൾ ഉപയോഗിക്കാവുന്ന ഈ കാർഡിലൂടെ റിയൽ ടൈം മൊബൈൽ ആപ്പ് ട്രാക്കിംഗ്, സ്മാർട്ട് സാമ്പത്തിക നിയന്ത്രണങ്ങൾ എന്നിവ ലഭ്യമാകുന്നു.
വിമാന യാത്രയിൽ മാത്രം ഒതുങ്ങാതെ മറ്റു മൂല്യവർദ്ധിത സേവനങ്ങളിലൂടെ ഒരു പുതിയ അനുഭവം നൽകാനാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.
ഉപഭോക്താക്കളുടെ മാറുന്ന പ്രതീക്ഷകൾക്കനുസരിച്ച് സേവനങ്ങൾ വിമാനത്താവളങ്ങൾക്ക് അപ്പുറത്തേക്ക് വ്യാപിപ്പിക്കാനും മുഴുവൻ യാത്രാവേളയിലും കൂടുതൽ മൂല്യം നൽകാനും ഇത്തരത്തിലുള്ള പങ്കാളിത്തങ്ങൾ സഹായിക്കുമെന്ന് ഒമാൻ എയർ റീട്ടെയ്ലിംഗ്, അൻസിലറി & കൊമേഴ്സ് വൈസ് പ്രസിഡൻറ് സൂര്യ കുച്ചിഭോട്ല പറഞ്ഞു. യാത്രയും പേയ്മെൻറുകളും ഒരൊറ്റ സുഗമമായ അനുഭവമാക്കി മാറ്റുന്നതിലൂടെ വിസ്മണിയുമായുള്ള പങ്കാളിത്തം തങ്ങളുടെ കാഴ്ചപ്പാടിനെയാണ് വ്യക്തമാക്കുന്നത്. ഇത് യാത്രക്കാർക്ക് കൂടുതൽ സൗകര്യവും ഓരോ യാത്രയിലും മികച്ച റിവാർഡുകളും നൽകുന്നു. അന്താരാഷ്ട്ര യാത്രകളെ കൂടുതൽ ലളിതവും ലാഭകരവുമാക്കുന്ന 'വിസ് വോയേജർ കാർഡ്', കമ്പനിയുടെ വിപുലമായ റീട്ടെയിൽ, അൻസിലറി തന്ത്രങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാത്രാ ചെലവുകളെ മികച്ച യാത്രാവസരങ്ങളാക്കി മാറ്റാൻ വിസ്വൊയേജർ കാർഡിലൂടെ സാധിക്കും. കാർഡ് ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന റിവാർഡുകൾ വഴി ഒമാൻ എയർ ഫ്ളൈറ്റ് വൗച്ചറുകൾ, സീറ്റ് അപ്ഗ്രേഡുകൾ തുടങ്ങി നിരവധി സവിശേഷ യാത്രാ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.
കൂടാതെ വിസ് വോയേജറിൻറെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി ഹോളിഡേയ്സും മറ്റ് അനുബന്ധ സേവനങ്ങളും ഉപഭോക്താക്കൾക്ക് നേരിട്ട് പ്രയോജനപ്പെടുത്താം. യാത്ര ആസൂത്രണം ചെയ്യുന്നത് മുതൽ പേയ്മെൻറുകൾ വരെയുള്ള എല്ലാ കാര്യങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമിൽ ഏകോപിപ്പിക്കാനും ഇതിലൂടെ സാധിക്കുന്നു.
പുതുതലമുറയിലെ ആഗോള യാത്രക്കാർക്കായി രൂപകൽപ്പന ചെയ്ത 'വിസ് വോയേജർ കാർഡ്' വഴി നടത്തുന്ന ഓരോ ഇടപാടും ഉപഭോക്താക്കൾക്ക് മികച്ച മൂല്യവും, യാത്രകളിൽ കൂടുതൽ ലാഭവും ഉറപ്പാക്കുന്നു. പൂർണ്ണമായും സംയോജിതമായ ഒരു യാത്രാ-പേയ്മെൻറ് സംവിധാനം സൃഷ്ടിക്കുന്നതിൽ ഇത് സുപ്രധാന ചുവടുവെപ്പാണെന്ന് വിസ് ഫിനാൻഷ്യൽ സ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ അമീർ നഗാമി പറഞ്ഞു.
ഉപഭോക്താക്കളുടെ യാത്രാനുഭവം എല്ലാ തലത്തിലും കൂടുതൽ മികച്ചതാക്കാൻ വിസ്മണി പ്രതിജ്ഞാബദ്ധമാണ്. ലോകമെമ്പാടുമുള്ള അന്താരാഷ്ട്ര യാത്രക്കാർക്ക് മികച്ച മൂല്യവും സൗകര്യവും അവിസ്മരണീയ നിമിഷങ്ങളും സമ്മാനിക്കുന്നതിനായി നൂതനാശയങ്ങളെയും അനുഭവസമ്പത്തിനെയും സമന്വയിപ്പിക്കുന്നതാണ് ഈ പുതിയ പങ്കാളിത്തമെന്ന് വിസ്മണി ഇന്ത്യ ഡയറക്ടറും സിഇഒയുമായ സി.എ. കൃഷ്ണൻ ആർ. വ്യക്തമാക്കി.
ഒമാൻ എയർ കൗണ്ടറുകൾ, വെബ്സൈറ്റ്, വിസ്മണി ബ്രാഞ്ചുകൾ, മറ്റ് അംഗീകൃത പങ്കാളികൾ എന്നിവർ മുഖേന ഈ കാർഡ് ഉപഭോക്താക്കൾക്ക് ലഭ്യമാകും. പൂർണ്ണമായും ഡിജിറ്റലായ നടപടിക്രമങ്ങളിലൂടെ കാർഡ് എളുപ്പത്തിൽ സ്വന്തമാക്കാമെന്നതിനൊപ്പം, ഉപഭോക്താക്കൾക്ക് യാതൊരു തടസ്സങ്ങളുമില്ലാത്ത മികച്ച സേവനവും ഇതിലൂടെ ഉറപ്പാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.