Sections

ആർബിഐ എംപിസി പ്രഖ്യാപനത്തെക്കുറിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജർ & ചീഫ് ഫിനാൻഷ്യൽ ഓഫീസർ വിനോദ് ഫ്രാൻസിസ്

Thursday, Aug 06, 2026
Reported By Admin
RBI Rate Pause to Boost Loan Growth: South Indian Bank

റിസർവ് ബാങ്ക് പോളിസി നിരക്ക് മാറ്റമില്ലാതെ നിലനിർത്താനുള്ള തീരുമാനം സാമ്പത്തിക സ്ഥിരത കൂടുതൽ ശക്തിപ്പെടുത്തുകയും രാജ്യത്തെ ശക്തമായ വായ്പാ വളർച്ചയുടെ വേഗം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. സ്ഥിരതയാർന്ന പലിശനിരക്ക് അന്തരീക്ഷം വ്യവസായങ്ങൾക്ക് നിക്ഷേപം വർധിപ്പിക്കാനും ഉൽപാദനശേഷി വികസിപ്പിക്കാനും വളർച്ചാ പദ്ധതികൾ നടപ്പാക്കാനും കൂടുതൽ ആത്മവിശ്വാസം നൽകും. അതോടൊപ്പം, ഗാർഹിക ഉപഭോക്താക്കൾക്കും ദീർഘകാല സാമ്പത്തിക തീരുമാനങ്ങൾ കൂടുതൽ ആത്മവിശ്വാസത്തോടെ കൈക്കൊള്ളാൻ ഇത് അനുകൂല സാഹചര്യമൊരുക്കും. ഉയർന്ന ആഭ്യന്തര ആവശ്യകതകളും തുടർച്ചയായ നിക്ഷേപ പ്രവർത്തനങ്ങളും പിന്തുണയാകുന്ന സാഹചര്യത്തിൽ എംഎസ്എംഇ, റീട്ടെയിൽ, കൊമേഴ്സ്യൽ ബാങ്കിങ് മേഖലകളിലെ ആരോഗ്യകരമായ വായ്പാ ആവശ്യകതയ്ക്ക് ഈ നയസ്ഥിരത തുടർന്നും കരുത്തേകും.

സൗത്ത് ഇന്ത്യൻ ബാങ്കിൽ, ഈ എല്ലാ മേഖലകളിലുമുള്ള ഉപഭോക്താക്കൾക്ക് സമയബന്ധിതവും ഉത്തരവാദിത്തപരവുമായ വായ്പാ സേവനങ്ങൾ നൽകുന്നതിനുള്ള പ്രതിബദ്ധത ഞങ്ങൾ തുടരും. കൃത്യമായ വായ്പാ വിലയിരുത്തലും ഉപഭോക്തൃ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന ബാങ്കിങ് സമീപനവും ഇതിന് അടിത്തറയാകും. നിക്ഷേപ അടിത്തറ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും ദീർഘകാലാടിസ്ഥാനത്തിൽ സുസ്ഥിരവും ലാഭകരവുമായ വളർച്ചയ്ക്ക് പിന്തുണ നൽകുന്ന ശക്തമായ ബാലൻസ് ഷീറ്റ് നിലനിർത്തുന്നതിനുമാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

വായ്പകളുടെ പലിശനിരക്ക് സംബന്ധിച്ച മാർഗനിർദേശങ്ങൾ പുനഃക്രമീകരിക്കാനുള്ള റിസർവ് ബാങ്കിന്റെ നിർദേശം സ്വാഗതാർഹമാണ്. ഇത് കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും ഉപഭോക്താക്കളുടെ ധാരണ മെച്ചപ്പെടുത്തുന്നതിനും ധനനയത്തിന്റെ ഫലപ്രാപ്തി വർധിപ്പിക്കുന്നതിനും സഹായകമാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.