Sections

മഹീന്ദ്ര ബിഇ 6 സ്‌പോർട്ടെക് അവതരിപ്പിച്ചു: സ്‌പോർട്‌സ്, സാങ്കേതികവിദ്യ, ഇലക്ട്രിക് പെർഫോമൻസ് എന്നിവയുടെ പുതിയ അനുഭവം

Tuesday, Aug 18, 2026
Reported By Admin
Mahindra BE 6 Sportech Series Launched in India

പ്രധാന സവിശേഷതകൾ

  • ബാറ്ററി ആസ് എ സർവീസ് (ബാസ്): ബിഇ 6 സ്പോർട്ടെക് സീരീസിന് ബാസ് സംവിധാനത്തിൽ ₹11.45 ലക്ഷം മുതൽ വില. ബാറ്ററി ഉപയോഗത്തിന് കിലോമീറ്ററിന് ₹3.75 നിരക്ക്.
  • ഡിജിറ്റൽ കോക്ക്പിറ്റ്: മൂന്ന് സ്ക്രീനുകളുള്ള കോക്ക്പിറ്റും ഗൂഗിൾ ജെമിനി അടിസ്ഥാനമാക്കിയ ടെക്_ടോക് ഉൾപ്പെടെ ആറ് പുതിയ ടെക് സ്യൂട്ടുകളും.
  • ലോഞ്ച് എഡിഷൻ: പുതിയ ഗ്രാഫൈറ്റ് സ്റ്റോം നിറവും റേസിംഗ് ടാൻ ലെതറെറ്റ് ഇന്റീരിയറും.
  • ഫോർമുല ഇ ഫ്രീഡം എഡിഷൻ: മഹീന്ദ്രയുടെ ഫോർമുല ഇ റേസിംഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സ്പോർട്ടി പതിപ്പ്.
  • സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ: പുതിയ ഫീച്ചറുകൾ 2027 ജനുവരി മുതൽ ഘട്ടംഘട്ടമായി നിലവിലുള്ള ബിഇ 6, എക്സ്ഇവി 9ഇ, എക്സ്ഇവി 9എസ് വാഹനങ്ങളിലും ലഭ്യമാക്കും.
  • ഡെലിവറി: 2026 ഓഗസ്റ്റ് 26ന് ആരംഭിക്കും.

കൊച്ചി: മഹീന്ദ്ര പുതിയ ബിഇ 6 സ്പോർട്ടെക് സീരീസ് അവതരിപ്പിച്ചു. ബിഇ 6-ന്റെ സ്പോർട്ടി സ്വഭാവവും നൂതന സാങ്കേതികവിദ്യയും ഒരുമിപ്പിച്ചാണ് പുതിയ സീരീസ് ഒരുക്കിയിരിക്കുന്നത്. ലോഞ്ച് എഡിഷൻ, ഫോർമുല ഇ ഫ്രീഡം എഡിഷൻ എന്നീ രണ്ട് പ്രത്യേക പതിപ്പുകളും അവതരിപ്പിച്ചു.

2024 നവംബറിൽ പുറത്തിറങ്ങിയ ബിഇ 6 ഉപഭോക്താക്കൾക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിന്റെ വ്യത്യസ്തമായ ഡിസൈനും ഡ്രൈവിംഗ് അനുഭവവുമാണ് പ്രധാന ആകർഷണം.

ബിഇ 6 സ്പോർട്ടെക്: പുതിയ ഡിസൈനും സാങ്കേതികവിദ്യയും

പുതിയ ഡിസൈൻ, സാങ്കേതികവിദ്യ, ഡ്രൈവിംഗ് അനുഭവം എന്നിവയോടെയാണ് സ്പോർട്ടെക് സീരീസ് എത്തുന്നത്.

റോസ്സോ ഇംപൾസോ, റൂബി വെൽവെറ്റ്, ഗ്രാഫൈറ്റ് സ്റ്റോം, ഫയർസ്റ്റോം ഓറഞ്ച് സാറ്റിൻ എന്നീ നാല് പുതിയ നിറങ്ങൾ ഉൾപ്പെടെ 12 നിറങ്ങളിൽ വാഹനം ലഭിക്കും. വൺ, ടു, ത്രീ, ത്രീ+, ഫോർ, എഫ്ഇ, എഫ്ഇ ഫോർ, ലോഞ്ച് എഡിഷൻ എന്നീ എട്ട് വേരിയന്റുകളാണുള്ളത്.

ടു വേരിയന്റ് മുതൽ മൂന്ന് സ്ക്രീൻ ഡിസ്പ്ലേ ലഭിക്കും. ഫ്രീഡം എഡിഷനിൽ രണ്ട് സ്ക്രീനുകളും ഹാലോ ഡിസൈനും ഉൾപ്പെടുന്ന റേസ്-പ്രചോദിത കോക്ക്പിറ്റാണ് ഒരുക്കിയിരിക്കുന്നത്.

സ്പോർട്ടെക് സീരീസിൽ അവതരിപ്പിച്ച പുതിയ സാങ്കേതികവിദ്യകളും സോഫ്റ്റ്വെയർ ഫീച്ചറുകളും 2027 ജനുവരി മുതൽ ഘട്ടംഘട്ടമായി ഒടിഎ അപ്ഡേറ്റുകളിലൂടെ നിലവിലുള്ള ബിഇ 6, എക്സ്ഇവി 9ഇ, എക്സ്ഇവി 9എസ് വാഹനങ്ങളിലും ലഭ്യമാക്കും. വാഹനത്തിന്റെ മോഡലും വേരിയന്റും അനുസരിച്ച് ഫീച്ചറുകളിൽ വ്യത്യാസമുണ്ടാകും.

എംഎഐഎയും ആറ് ടെക് സ്യൂട്ടുകളും

മഹീന്ദ്രയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമായ എംഎഐഎയാണ് ആറ് ടെക് സ്യൂട്ടുകൾക്ക് കരുത്തേകുന്നത്. വാഹനത്തെ കൂടുതൽ സുരക്ഷിതവും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമാക്കുകയാണ് ലക്ഷ്യം.

  • ടെക്_ടോക്: ഗൂഗിൾ ജെമിനി അടിസ്ഥാനമാക്കിയ സംഭാഷണ സഹായി. വാഹന നിയന്ത്രണം, നാവിഗേഷൻ, സംഗീതം, വാർത്തകൾ തുടങ്ങിയ 100-ലധികം പ്രവർത്തനങ്ങളും 48 ആപ്പുകളും പിന്തുണയ്ക്കുന്നു.

  • ടെക്_പ്ലേ: കരോക്കെ, ഇൻ-കാർ ഗെയിമിംഗ്, പ്രൈവറ്റ് ഓഡിയോ, ഡോൾബി വിഷൻ, ഡോൾബി അറ്റ്മോസ്, ഗ്രൂവ്മീ പാർട്ടി തുടങ്ങിയ വിനോദ സംവിധാനങ്ങൾ.

  • ടെക്_ഡ്രൈവ്: കസ്റ്റം ഡ്രൈവ് മോഡ്, ഡ്രിഫ്റ്റ് മോഡ്, ട്രൈബ് ഡ്രൈവ്, റിവൈവ്, റിവൈവ് എസ്ഒഎസ് തുടങ്ങിയ ഡ്രൈവിംഗ് ഫീച്ചറുകൾ.

  • ടെക്_മീ: ഓട്ടോ-ഡിറ്റക്ഷനോടുകൂടിയ വ്യക്തിഗത യൂസർ പ്രൊഫൈൽ.

  • ടെക്_സെക്യൂർ: സെക്യൂർ360 പ്രോ, ഡിജിറ്റൽ കാർ കീ, മൂന്നാം സ്ക്രീൻ പേരന്റൽ ലോക്ക് തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ.

  • ടെക്_സ്റ്റിംഗ്: വ്യക്തിഗതമാക്കിയ ടെയിൽഗേറ്റ് സന്ദേശങ്ങൾ.

ബിഇ 6 സ്പോർട്ടെക് ലോഞ്ച് എഡിഷൻ

സ്പോർട്ടെക് ശ്രേണിയിലെ ഉയർന്ന പതിപ്പാണ് ലോഞ്ച് എഡിഷൻ. ഗ്രാഫൈറ്റ് സ്റ്റോം എക്സ്റ്റീരിയറും റേസിംഗ് ടാൻ ലെതറെറ്റ് ഇന്റീരിയറുമാണ് പ്രധാന സവിശേഷതകൾ.

ബിഇ 6 സ്പോർട്ടെക് ഫോർമുല ഇ ഫ്രീഡം എഡിഷൻ

മഹീന്ദ്ര റേസിംഗിന്റെ ഫോർമുല ഇ പ്രോഗ്രാമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഫ്രീഡം എഡിഷൻ. ഇലക്ട്രിക് റേസിംഗിന്റെ സ്വഭാവം റോഡ് വാഹനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

ഒറിജിനൽ ബിഇ 6 ഹെഡ്ലാമ്പ് ഡിസൈൻ, ട്രൈകളർ ആക്സന്റുകൾ, സാറ്റിൻ കളർ ഫിനിഷുകൾ എന്നിവ വാഹനത്തിലുണ്ട്. അകത്ത് ബ്ലാക്ക്, ഫയര്‍സ്റ്റോം ഓറഞ്ച് നിറങ്ങളിലുള്ള ഇന്റീരിയറും രണ്ട് സ്ക്രീൻ ഡിജിറ്റൽ കോക്ക്പിറ്റുമുണ്ട്.

0-100 കിലോമീറ്റർ/മണിക്കൂർ വേഗത 6.44 സെക്കൻഡിൽ കൈവരിക്കാൻ സഹായിക്കുന്ന ആക്സിലറേഷൻ ബൂസ്റ്റും ലഭ്യമാണ്.

ഇലക്ട്രിക് വാഹനങ്ങളുടെ ലോകം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഉപഭോക്താക്കൾ ഇപ്പോൾ ഒരു ഇവിയെ റേഞ്ചും ആക്സിലറേഷനും മാത്രം നോക്കിയല്ല വിലയിരുത്തുന്നത്. സ്പോർട്ടെക് ഈ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് ബിസിനസ് പ്രസിഡന്റ് ഡോ. വേലുസാമി ആർ പറഞ്ഞു,

മഹീന്ദ്രയിൽ ഡിസൈൻ എന്നത് സ്റ്റൈലിംഗിൽ മാത്രം ഒതുങ്ങുന്നതല്ല. ബിഇ 6 സ്പോർട്ടെക് പോലുള്ള സോഫ്റ്റ്വെയർ അധിഷ്ഠിത വാഹനങ്ങളിൽ ഡിസൈനിന് കൂടുതൽ പ്രാധാന്യമുണ്ടെന്ന് മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് ഓട്ടോ & ഫാം സെക്ടേഴ്സ് ചീഫ് ഡിസൈൻ & ക്രിയേറ്റീവ് ഓഫീസർ പ്രതാപ് ബോസ് പറഞ്ഞു

''ബിഇ 6 അതിന്റെ ബോൾഡ് ഡിസൈനിനും സ്പോർട്ടി സ്വഭാവത്തിനും നേരത്തെ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് സ്പോർട്ടെക് ഒരുക്കിയിരിക്കുന്നതെന്ന് മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് ഡിവിഷൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, നളിനികാന്ത് ഗൊല്ലഗുണ്ടപറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.