Sections

അലുഡെകോർ ഇന്റലിജന്റ് ലൂവർ സംവിധാനം അവതരിപ്പിച്ചു

Sunday, Aug 23, 2026
Reported By Admin
Aludecor Launches Alubreeze Intelligent Louvers with Automated Weather-Based Control

ന്യൂഡൽഹി: കാലാവസ്ഥയ്ക്കനുസരിച്ച് സ്വയമേവ പ്രവർത്തിക്കുന്ന അലുബ്രീസ് ഇന്റലിജന്റ് ലൂവേഴ്സ് അവതരിപ്പിച്ച് അലുമിനിയം ഫസാഡ് ഉൽപന്ന നിർമാതാക്കളായ അലുഡെകോർ. ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച സംവിധാനത്തിന് ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും റിമോട്ട് ആയി നിയന്ത്രിക്കാനും നിരീക്ഷിക്കാനും കഴിയും.

സൂര്യപ്രകാശം, മഴ, കാറ്റ് എന്നിവ തിരിച്ചറിഞ്ഞ് ലൂവറുകളുടെ സ്ഥാനം സ്വയമേവ ക്രമീകരിക്കുന്ന സംവിധാനം സൗരോർജ്ജ സമ്പർക്കവും അമിതപ്രകാശവും നിയന്ത്രിക്കാൻ സഹായിക്കും. മൊബൈൽ ആപ്പ്, വെബ് ഡാഷ്ബോർഡ് എന്നിവയിലൂടെ നിയന്ത്രിക്കാനും ബിൽഡിംഗ് മാനേജ്മെന്റ് സിസ്റ്റങ്ങളുമായി (ബിഎംഎസ്) സംയോജിപ്പിക്കാനും കഴിയും.

ഓഫീസുകൾ, ഹോട്ടലുകൾ, വിമാനത്താവളങ്ങൾ, സ്ഥാപനങ്ങൾ, പൊതു കെട്ടിടങ്ങൾ തുടങ്ങിയവയിൽ ഉപയോഗിക്കാവുന്ന സംവിധാനം കെട്ടിടങ്ങളുടെ ഊർജകാര്യക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് കമ്പനി അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.