- Trending Now:
കൊച്ചി: ഗുണനിലവാരത്തിലും പുതുമയിലും ട്രെൻഡി ആഭരണ രൂപകൽപ്പനയിലും ഇന്ത്യക്കാരുടെ വിശ്വസ്ത ബ്രാൻഡായ ജോസ് ആലുക്കാസ്, കേരളത്തിലെ എല്ലാ ഷോറൂമുകളിലും ഓഗസ്റ്റ് 8 മുതൽ 26 വരെ പ്രത്യേക ഓണം ഓഫറുകൾ പ്രഖ്യാപിച്ചു. സ്വർണം, ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങൾക്ക് ഒട്ടനവധി ആകർഷകമായ ഉത്സവകാല ഓഫറുകൾ ഒരുക്കുന്നതിനൊപ്പം, സെലിബ് ഫേസ് കാമ്പെയ്നും ബ്രാൻഡ് പുറത്തിറക്കിയിട്ടുണ്ട്.
കേരളത്തിലെ പ്രമുഖ ലൈഫ്സ്റ്റൈൽ മാഗസിനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'സെലിബ് ഫേസ്' കാമ്പെയ്നിലേക്ക് 18-നും 30-നും ഇടയിൽ പ്രായമുള്ള യുവതികളെ കേരളത്തിലെ ഏതെങ്കിലും ജോസ് ആലുക്കാസ് ഷോറൂം സന്ദർശിക്കാനും, തിരഞ്ഞെടുത്ത ശേഖരത്തിലെ ഇഷ്ടപ്പെട്ട ആഭരണങ്ങൾ ധരിക്കാനും, ഒരു സെൽഫി എടുക്കാനും ക്ഷണിക്കുന്നു. ലഭിക്കുന്ന എൻട്രികളിൽ നിന്ന് രണ്ട് വിജയികളെ തിരഞ്ഞെടുക്കുന്നതായിരിക്കും. ഈ ഓണാഘോഷത്തെ ഏറെ അവിസ്മരണീയമാക്കിക്കൊണ്ട്, വിജയികളിൽ ഒരാൾക്ക് മാഗസിനിൻറെ കവർ ചിത്രത്തിലും, മറ്റൊരാൾക്ക് ജോസ് ആലുക്കാസിൻറെ അടുത്ത പരസ്യ പ്രചാരണത്തിലും തിളങ്ങാൻ അവസരം ലഭിക്കും. യോഗ്യരായ പങ്കാളികൾക്ക് https://celebface.josalukkas.online/ സന്ദർശിച്ച് രജിസ്റ്റർ ചെയ്യാം.
പ്രത്യേക ഓണം ഓഫറുകൾ:
ജോസ് ആലുക്കാസ് ചെയർമാൻ ജോസ് ആലുക്കാസ് പറഞ്ഞു, 'കേരളത്തിൻറെ സമ്പന്നമായ പാരമ്പര്യത്തെ വിളിച്ചോതുന്ന ഓണം, കുടുംബങ്ങളെയും പ്രിയപ്പെട്ടവരെയും ഒന്നിച്ചു ചേർക്കുന്ന മനോഹരമായൊരു ആഘോഷമാണ്. വർഷങ്ങളായി നിങ്ങളുടെ ഈ മനോഹര നിമിഷങ്ങളുടെ ഭാഗമാകാൻ കഴിയുന്നതിൽ ജോസ് ആലുക്കാസിന് ഏറെ അഭിമാനമുണ്ട്. ഈ ഉത്സവകാലത്ത്, പാരമ്പര്യമായി കൈമാറിവന്ന കരകൗശല നൈപുണ്യവും സമകാലിക സൗന്ദര്യസങ്കൽപ്പങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള ആകർഷകമായ ആഭരണ ശേഖരങ്ങളാണ് ഞങ്ങൾ ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കൾ ഞങ്ങളിൾ അർപ്പിക്കുന്ന അചഞ്ചലമായ വിശ്വാസത്തിന് ഞങ്ങൾ എന്നും കടപ്പെട്ടിരിക്കുന്നു. തലമുറകളോളം കാത്തുസൂക്ഷിക്കാൻ പോന്ന ഈ മനോഹര ആഭരണങ്ങളിലൂടെ നിങ്ങളുടെ ഓണാഘോഷങ്ങളെ കൂടുതൽ അവിസ്മരണീയമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.''
ഓഫർ പ്രചാരണത്തിൻറെ ഭാഗമായി, ലോകമെമ്പാടുമുള്ള വിപണികളിൽ നിന്ന് നേരിട്ട് സമാഹരിച്ച സ്വർണ്ണ, നാച്ചുറൽ ഡയമണ്ട് ആഭരണങ്ങളുടെ എക്സ്ക്ലൂസീവ് ശേഖരമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ലബോറട്ടറികളുടെ സർട്ടിഫിക്കറ്റോടെ, വിദഗ്ദ്ധമായി ഡിസൈൻ ചെയ്തവയാണ് ഓരോ ആഭരണവും.
അതിമനോഹരമായ മാലകൾ, സ്റ്റേറ്റ്മെൻറ് കമ്മലുകൾ, ആകർഷകമായ ബ്രൈഡൽ സെറ്റുകൾ, ഏതു ശൈലിക്കും ആഘോഷങ്ങൾക്കും അനുയോജ്യമായ കസ്റ്റമൈസ്ഡ് ഡിസൈനുകൾ എന്നിവയാണ് ഈ ഉത്സവകാല ശേഖരത്തിലെ പ്രധാന ആകർഷണങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.