Sections

മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ പുതിയ ലൈറ്റ്വെയ്റ്റ് ആഭരണ കളക്ഷൻ 'സോൾ' അവതരിപ്പിച്ചു

Tuesday, Mar 03, 2026
Reported By Admin
Malabar Gold Launches ‘Soul’ Lightweight Jewellery

കൊച്ചി: മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ ഏറ്റവും പുതിയതും അതിമനോഹരവുമായ ലൈറ്റ്വെയ്റ്റ് ആഭരണ ശേഖരം സോൾ പുറത്തിറക്കി. സമകാലിക ഡിസൈനുകളിൽ സ്ത്രീകൾക്കായി നിർമ്മിച്ച ആഭരണ ശേഖരമാണ് സോൾ. നിത്യേനയുള്ള ഉപയോഗത്തിനും ആഘോഷവേളകൾ ഉൾപ്പടെയുള്ള അവസരങ്ങളിലും ധരിക്കാൻ അനുയോജ്യമായ രീതിയിലാണ് സോളിന്റെ രൂപകൽപ്പന.

14, 18 കാരറ്റ് സ്വർണ്ണത്തിൽ പ്രകൃതിദത്ത വജ്രങ്ങൾ കൊണ്ടാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലൈറ്റ്വെയ്റ്റിൽ അതിസൂക്ഷ്മമായി നിർമ്മിച്ച ആഭരണങ്ങൾ മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ കരകൗശല വൈദഗ്ധ്യത്തിനും കർശനമായ ഗുണനിലവാര മാനദണ്ഡങ്ങളും അടിവരയിടുന്നു. നിർമ്മാണത്തിലെ മികവ്, ഗുണമേന്മ എന്നിവയെല്ലാം സോൾ ആഭരണങ്ങൾ ഉറപ്പു നൽകുന്നു.

ഡയമണ്ട് പെൻഡന്റുകൾ, ഇയർ റിംഗുകൾ, മോതിരങ്ങൾ, ബ്രേസ്ലെറ്റുകൾ, സ്വർണ്ണ ചെയിനുകൾ, എളുപ്പത്തിൽ ഉപയോഗിക്കാവുന്ന സിലൗട്ടുകൾ തുടങ്ങി ദൈനംദിന ഉപയോഗത്തിനുള്ള ആഭരണങ്ങളെല്ലാം സോൾ കളക്ഷനിൽ ഉൾപ്പെടുന്നു. 20,000 രൂപ മുതൽ ആരംഭിക്കുന്ന സോൾ കളക്ഷൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ എല്ലാ ഷോറൂമുകളിലും ഓൺലൈനിലും ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.