- Trending Now:
തിരുവനന്തപുരം: ഇഞ്ചിയോൺ മൊബിലിറ്റിയുമായി സഹകരിച്ച് ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ റിവർ കേരളത്തിലെ തങ്ങളുടെ പുതിയ സ്റ്റോർ നെടുമങ്ങാട്ട് ആരംഭിച്ചു. നെടുമങ്ങാട് പുതിയ ഷോറൂമിൽ നടന്ന ഉദ്ഘാടന ചടങ്ങ് എം.എൽ.എ ജി.ആർ. അനിൽ നിർവഹിച്ചു. ഇഞ്ചിയോൺ മൊബിലിറ്റി സിഇഒ അഭിനന്ദ്, റിവർ മൊബിലിറ്റി കേരള, തമിഴ്നാട് റീജിയണൽ മാനേജർ ഡാനിസ് ഡേവിസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഇൻഡി സ്കൂട്ടറുകൾ, ആക്സസറികൾ, മറ്റ് മെർക്കന്റൈസുകൾ എന്നിവയെല്ലാം ഉപഭോക്താക്കൾക്ക് റിവർ സ്റ്റോറിൽ നിന്ന് നേരിട്ട് സ്വന്തമാക്കാം.
''ഇലക്ട്രിക് സ്കൂട്ടറുകൾ ഇന്ന് ദൈനംദിന യാത്രകളുടെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. നിരത്തുകളിൽ ഇവയുടെ എണ്ണം വർധിക്കുന്നതും കുറഞ്ഞ കാലയളവിനുള്ളിൽ വലിയ സ്വീകാര്യത നേടാനായതും ഈ മേഖലയിലെ വളർച്ചയുടെ സൂചനയാണ്. റിവറിന്റെ ഈ പുതിയ ഷോറൂം നെടുമങ്ങാട് പോലൊരു ഗ്രാമപ്രദേശത്ത് ആരംഭിക്കാനുള്ള തീരുമാനം അഭിനന്ദനാർഹമാണ്,'' നെടുമങ്ങാട് എം.എൽ.എ ജി.ആർ. അനിൽ പറഞ്ഞു.
ആലുവ, കോട്ടയം, ആലപ്പുഴ, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിലവിൽ റിവർ സ്റ്റോറുകളുള്ള ഇഞ്ചിയോൺ മൊബിലിറ്റിയുടെ കേരളത്തിലെ അഞ്ചാമത്തെ സ്റ്റോറാണ് നെടുമങ്ങാട്ട് ആരംഭിച്ചത്. കേരളത്തിലെ ഇലക്ട്രിക് വാഹന വിപണിയിൽ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ പുതിയ ഷോറൂം സഹായിക്കും.
ഒറ്റത്തവണ ചാർജ് ചെയ്താൽ ഇൻഡി സ്കൂട്ടറുകൾക്ക് 163 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാവും. 4 kWh ശേഷിയുള്ള ബാറ്ററി ഉപയോഗിക്കുന്ന സ്കൂട്ടറിന് മണിക്കൂറിൽ 90 കി.മീ വേഗതയുണ്ട്. വെറും 3.7 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 40 കി.മീ വേഗത കൈവരിക്കാൻ സാധിക്കും. സുരക്ഷയ്ക്കായി ഡിസ്ക് ബ്രേക്കുകൾക്കൊപ്പം കംബൈൻഡ് ബ്രേക്കിംഗ് സിസ്റ്റവും (CBS) ഇതിലുണ്ട്. മൾട്ടി യൂട്ടിലിറ്റിയും സ്റ്റൈലും ഒരുമിച്ച് ചേരുന്ന സവിശേഷമായ ഡിസൈനോടുകൂടിയെത്തുന്ന ഇൻഡി ഓരോരുത്തർക്കും അനുയോജ്യമായ ട്രാവൽ പാർട്ണറായിരിക്കും.
1,62,199 രൂപയാണ് ഇൻഡിയുടെ എക്സ്-ഷോറൂം വില. സ്റ്റോർ സന്ദർശിച്ച് ഇൻഡി ടെസ്റ്റ് ഡ്രൈവ് ചെയ്യാനും ബുക്ക് ചെയ്യാനും ഉപഭോക്താക്കൾക്ക് സാധിക്കും. ഒപ്പം മറ്റ് ആക്സസറികളും മെർക്കന്റൈസുകളും പരിചയപ്പെടുകയും വാങ്ങുകയും ചെയ്യാം.
ഉപഭോക്താക്കൾക്കായി ആകർഷകമായ ഓഫറുകളും റിവർ പ്രഖ്യാപിച്ചിട്ടുണ്ട്. പി.എം. ഇ-ഡ്രൈവ് പദ്ധതിയുടെ ഭാഗമായി 5,000 രൂപയുടെ ആനുകൂല്യം, സി.പി.സി/സി.എസ്.ഡി വിഭാഗങ്ങൾക്ക് 2,500 രൂപയുടെ പ്രത്യേക ആനുകൂല്യം, പഴയ വാഹനം മാറ്റി വാങ്ങുന്നവർക്ക് 3,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ്, റഫറൽ വഴി 1,500 രൂപയുടെ ആനുകൂല്യം എന്നിവ ലഭിക്കും. കൂടാതെ, തിരഞ്ഞെടുത്ത ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഒരു ലക്ഷത്തിലധികം രൂപയുടെ പണമിടപാട് നടത്തുന്നവർക്ക് 7,500 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട് നേടാനും സാധിക്കും.
കൂടുതൽ വിവരങ്ങൾക്കായി +91 7511100300 എന്ന നമ്പറിൽ ബന്ധപ്പെടുക. വാഹനങ്ങളുടെ മെയിന്റനൻസിനും അറ്റകുറ്റപ്പണികൾക്കുമായി നെടുമങ്ങാട്ട് പ്രത്യേക സർവീസ് സെന്റർ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.