Sections

മഹീന്ദ്ര എക്‌സ്ഇവി 9ഇ സിനിലക്‌സ് എഡിഷൻ പുറത്തിറക്കി; വില 29.35 ലക്ഷം രൂപ

Tuesday, Mar 03, 2026
Reported By Admin
Mahindra XEV 9e Ciniluxe Edition Launched at ₹29.35 Lakh

കൊച്ചി: മഹീന്ദ്ര തങ്ങളുടെ പതാകവാഹക ഇലക്ട്രിക് ഒറിജിൻ എസ്യുവിയുടെ കൂടുതൽ ആഡംബരപരവും മികച്ച അനുഭവം നൽകുന്ന പതിപ്പായ എക്‌സ്ഇവി 9ഇ സിനിലക്‌സ് എഡിഷൻ പുറത്തിറക്കി. മികച്ച നിർമാണ വൈദഗ്ധ്യവും സാങ്കേതികവിദ്യയും ഒരുപോലെ ഒത്തുചേരുന്ന പുതിയ മോഡൽ, ആഡംബരം അനുഭവിച്ചറിയാൻ ആഗ്രഹിക്കുന്നവരെ മുന്നിൽകണ്ടാണ് രൂപകൽപന ചെയ്തിരിക്കുന്നത്.

ഇന്ത്യയിലെ ലക്ഷ്വറി എസ്യുവി മേഖലയിലെ പ്രതീക്ഷകളെ തിരുത്തിക്കുറിച്ച് 2024 നവംബറിൽ ആഗോളതലത്തിൽ അവതരിപ്പിക്കപ്പെട്ട എക്‌സ്ഇവി 9ഇ 2026ലെ ഇന്ത്യൻ കാർ ഓഫ് ദ ഇയറിൽ ഗ്രീൻ കാർ ഓഫ് ദി ഇയർ ഉൾപ്പെടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുരസ്‌കാരങ്ങൾ നേടിയ ഇലക്ട്രിക് എസ്യുവി കൂടിയാണ്.

29.35 ലക്ഷം രൂപയാണ് മഹീന്ദ്ര എക്‌സ്ഇവി 9ഇ സിനിലക്‌സ് എഡിഷൻറെ എക്‌സ്‌ഷോറൂം വില. മാർച്ച് രണ്ടിന് ബുക്കിങ് ആരംഭിക്കും, മാർച്ച് 10 മുതൽ വാഹനം ഉപഭോക്തോക്കളിലേക്കെത്തും. സാറ്റിൻ ബ്ലാക്ക്, സാറ്റിൻ വൈറ്റ് എന്നീ സവിശേഷമായ എക്സ്റ്റീരിയർ നിറങ്ങളിൽ എക്‌സ്ഇവി 9ഇ സിനിലക്‌സ് എഡിഷൻ ലഭ്യമാവും. ചെസ്റ്റ്‌നട്ട് ബ്രൗൺ, നോക്‌ചേൺ ബ്ലാക്ക് എന്നീ സ്മൂത്ത് ഗ്രെയിൻ ലെതറെറ്റ് ഇൻറീരിയറുകളും സവിശേഷതയാണ്.

സെലിബ്രിറ്റികൾ, കായിക താരങ്ങൾ, ബിസിനസ് പ്രമുഖർ എന്നിവരടക്കം പ്രശസ്തരായ വ്യക്തികളുടെ പ്രിയപ്പെട്ട മോഡലാണ് മഹീന്ദ്ര എക്‌സ്ഇവി 9ഇ. യാത്രക്കാർക്ക് ഒരു പ്രൈവറ്റ് ലോഞ്ചിലിരിക്കുന്ന അനുഭവം നൽകുന്ന തരത്തിലാണ് സിനിലക്‌സ് എഡിഷനിലെ അകം രൂപകൽപന ചെയ്തിരിക്കുന്നത്.

കോസ്റ്റ്-ടു-കോസ്റ്റ് ട്രിപ്പിൾ എച്ച്ഡി ഡിസ്‌പ്ലേയും, ഡോൾബി അറ്റ്‌മോസ് സൗകര്യമുള്ള 16 സ്പീക്കർ ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റവും യാത്രക്കാർക്ക് സ്റ്റുഡിയോ നിലവാരത്തിലുള്ള ഓഡിയോ-വിഷ്വൽ അനുഭവം നൽകും. ഓരോ യാത്രയെയും തങ്ങളുടെ മാനസികാവസ്ഥയ്ക്കനുസരിച്ച് മാറ്റാൻ സഹായിക്കുന്നതാണ് ഇൻഫിനിറ്റി റൂഫും, 16 ദശലക്ഷത്തിലധികം നിറങ്ങൾ തിരഞ്ഞെടുക്കാവുന്ന ആംബിയൻറ് ലൈറ്റിങും.

ഏറ്റവും ഉയർന്ന പാക്ക് ത്രീ വേരിയൻറിനെ അടിസ്ഥാനമാക്കി നിർമിച്ച എക്‌സ്ഇവി 9ഇ സിനിലക്‌സ് എഡിഷനിൽ 79 കിലോവാട്ട് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം റേഞ്ച് ഇത് വാഗ്ദാനം ചെയ്യുന്നു. എക്‌സ്‌ക്ലൂസീവ് ഫിനിഷുകൾക്ക് പുറമെ പാക്ക് ത്രീയിലെ അത്യാധുനിക ഫീച്ചറുകളെല്ലാം ഒത്തുചേർന്നാണ് എക്‌സ്ഇവി 9ഇ സിനിലക്‌സ് എഡിഷനിലുമുണ്ട്. സ്‌ട്രെയിറ്റ്എഹെഡ് വിഷൻഎക്‌സ് എആർ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, ഐഡൻറിറ്റി ഡ്രൈവർ & ഒക്യുപൻറ് മോണിറ്ററിങ്, ഹാൻഡ്‌സ് ഫ്രീ പാർക്കിങ് (ഓട്ടോ പാർക്ക് അസിസ്റ്റ്), സെക്യുർ 360 തുടങ്ങിയവ ഇതിൽ ഉൾപ്പെടും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.