Sections

മെഴ്സിഡസ് ബെൻസിന്റെ പ്രൈവറ്റ് സ്യൂട്ട് ഓൺ വീൽസ് എന്ന പുത്തൻ വി-ക്ലാസ് എക്സ്ട്രാ ലോങ് വീൽബേസ് വിപണിയിലേക്ക്

Tuesday, Mar 03, 2026
Reported By Admin
Mercedes-Benz Launches New V-Class in India

വി-ക്ലാസ് ഇന്ത്യയിൽ പ്രാദേശികമായി നിർമിക്കും


കൊച്ചി: രാജ്യത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സ്വകാര്യ ആഡംബര യാത്രാ മേഖലയെ പുനർനിർവചിച്ചുകൊണ്ട് മെഴ്സിഡസ് ബെൻസ് പുത്തൻ വി ക്ലാസ് പുറത്തിറക്കി. ആഡംബര പൂർണമായ സുഖസൗകര്യങ്ങൾ, അത്യാധുനിക ഡിസൈൻ, സമാനതകളില്ലാത്ത സ്ഥലസൗകര്യം, എന്നിവ സമന്വയിപ്പിക്കുന്ന പുതിയ വി-ക്ലാസ് ഉപഭോക്താക്കൾക്ക് ശാന്തവും സുരക്ഷിതവുമായ അന്തരീക്ഷം വാഗ്ദാനം ചെയ്യുന്നു. ആഡംബരവും സ്വകാര്യതയും സ്വാതന്ത്ര്യവും ഒത്തൊരുമിച്ചുള്ള യാത്രയാണ് ഇതിലൂടെ ഉറപ്പാക്കുന്നത്.

5,370 എംഎം നീളവും 3,430 എംഎം വീൽബേസും 1,928എംഎം വീതിയും 1,880 എംഎം ഉയരവുമുള്ള എക്സ്ട്രാ ലോങ് വീൽബേസ് കോൺഫിഗറേഷനിലുള്ള വി ക്ലാസ് സമാനതകളില്ലാത്ത സുഖസൗകര്യങ്ങളോടെ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേകം രൂപകൽപന ചെയ്ത വാഹനം കൂടിയാണ്.

എയർമാറ്റിക് സസ്പെൻഷൻ, ആഡംബര സീറ്റുകൾ, എഎംജി ലൈൻ എക്സ്റ്റീരിയർ, വെന്റിലേറ്റഡ് സീറ്റുകൾ എന്നിവ എക്സ്ട്രാ ലോങ് വീൽബേസിന്റെ ഇന്ത്യൻ ഉപഭോക്താക്കൾക്ക് സ്റ്റാൻഡേർഡ് ഫീച്ചറുകളായി നൽകും. ഇന്ത്യയിലുടനീളം 1.4 കോടി രൂപയാണ് വി-ക്ലാസിന്റെ എക്സ്ഷോറൂം വില. പ്രാരംഭ വിലയാണിത്.

ചക്രങ്ങളിൽ ഒരുക്കിയ ഒരു പ്രൈവറ്റ് സ്യൂട്ട് ആണ് വി-ക്ലാസിലൂടെ മെഴ്സിഡസ് ബെൻസ് നൽകുന്നത്. അത്യാധുനികമായ 6-സീറ്റ് ലേഔട്ടിൽ, രണ്ടാമത്തെ നിരയിൽ മൂന്ന് തരത്തിലുള്ള വെന്റിലേഷൻ, മസാജ് സൗകര്യം, കാഫ് സപ്പോർട്ട്, പുറത്തേക്ക് നീക്കാവുന്ന കപ്പ് ഹോൾഡറുകൾ, വയർലെസ് ചാർജിങ് എന്നിവയോട് കൂടിയ ഫസ്റ്റ് ക്ലാസ് ലക്ഷ്വറി ഇൻഡിവിജ്വൽ സീറ്റുകളാണ് പുതിയ വി-ക്ലാസിൽ നൽകിയിരിക്കുന്നത്. മൂന്നാം നിരയിൽ വെന്റിലേറ്റഡ് സീറ്റുകൾ വാഗ്ദാനം ചെയ്യുന്ന ഈ വിഭാഗത്തിലെ ആദ്യ വാഹനവും വി-ക്ലാസ് തന്നെയാണ്. ത്രീ പോയിന്റ് സീറ്റ് ബെൽറ്റുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജ്, യുഎസ്ബി ചാർജിങ് പോർട്ടുകൾ എന്നിവയും ഇതിലുണ്ട്. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും വെന്റിലേഷൻ സൗകര്യമുള്ളതുമായ സീറ്റുകളാണ് മുൻനിരയിൽ. സീറ്റിന്റെ കുഷ്യൻ നീളം ക്രമീകരിക്കാനുള്ള സൗകര്യത്തോടു കൂടിയ സീറ്റുകൾ ഒരു ആഡംബര കമാൻഡ് സെന്റർ അനുഭവമാണ് നൽകുക.

64 നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിങ്, 15 ലൗഡ് സ്പീക്കറുകളിലൂടെ 640 വാട്ട്സ് ഔട്ട്പുട്ട് നൽകുന്ന ഡോൾബി അറ്റ്മോസ് സൗകര്യമുള്ള ബർമസ്റ്റർ സറൗണ്ട് സൗണ്ട് സിസ്റ്റം, തെർമോട്രോണിക് ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സൺബ്ലൈന്റോട് കൂടിയ ഹീറ്റ്-ഇൻസുലേറ്റിങ് ഗ്ലാസ് എന്നിവ കാബിനിലെ അന്തരീക്ഷം കൂടുതൽ മനോഹരവും സൗകര്യപ്രദവുമാക്കും. പ്രകൃതിദത്തമായ ശബ്ദങ്ങൾ ഉൾപ്പടെ പത്ത് വ്യത്യസ്ത വെൽനസ് മോഡുകൾ അടങ്ങിയ എനർജൈസിങ് കംഫർട്ട് പ്രോഗ്രാമും ഇതിലുണ്ട്. ഇരുവശങ്ങളിലുമുള്ള ഇലക്ട്രിക് സ്ലൈഡിങ് ഡോറുകൾ കീ ഉപയോഗിച്ചോ, പുറത്തെ ഡോർ ഹാൻഡിൽ വഴിയോ, ഡ്രൈവർ സീറ്റിലിരുന്നോ അല്ലെങ്കിൽ ഡോർ പാനലിലെ ബട്ടൺ വഴിയോ പ്രവർത്തിപ്പിക്കാം. സ്ഥലപരിമിതിയുള്ള ഇടങ്ങളിലും എളുപ്പത്തിൽ സാധനങ്ങൾ കയറ്റാൻ സഹായിക്കുന്ന ഇലക്ട്രിക്കലി ഓപ്പറേറ്റ് ചെയ്യാവുന്ന സ്പ്ലിറ്റ് ടെയിൽഗേറ്റ് ആണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത.

മെഴ്സിഡസ് ബെൻസ് ഇന്ത്യയിൽ വി-ക്ലാസിന്റെ പ്രാദേശിക ഉൽപ്പാദനം ആരംഭിക്കും. വി-ക്ലാസ് പ്രാദേശികമായി നിർമിക്കുന്ന ലോകത്തിലെ രണ്ടാമത്തെ വിപണിയായി ഇന്ത്യ മാറും. ഇതിലൂടെ ഇന്ത്യൻ വിപണിയോടുള്ള കമ്പനിയുടെ മൂന്ന് പതിറ്റാണ്ട് നീണ്ട പ്രതിബദ്ധത കൂടിയാണ് വീണ്ടും ഉറപ്പിക്കുന്നത്. മെഴ്സിഡസ് മെയ്ബാക്ക് ജിഎൽഎസ് എസ്യുവിയുടെ ഉൽപ്പാദനം പ്രാദേശികമായി ആരംഭിച്ചതായും കമ്പനി അറിയിച്ചു.

മെഴ്സിഡസ് ബെൻസ് വി-ക്ലാസിന്റെ പെട്രോൾ വേരിയന്റിന് 1999 സിസിയും ഡീസലിന് 1951 സിസിയുമാണ് എഞ്ചിന് കരുത്ത്. 170 കിലോവാട്ട് (228 ബിഎച്ച്പി) + 15 കിലോവാട്ട് (20 ബിഎച്ച്പി)യാണ് പെട്രോൾ വേരിയന്റിന്റെ പരമാവധി കരുത്ത്. ഡീസലിനിത് 174 കിലോവാട്ട് (233 ബിഎച്ച്പി) ആണ്. ഇരു വേരിയന്റുകളിലും 9ജി-ട്രോണിക് ഗിയർ സംവിധാനമാണുള്ളത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.