Sections

യൂട്യൂബിലേത് പോലെ ഇന്‍സ്റ്റഗ്രാമിലൂടെയും വരുമാനം നേടാം ?

Friday, Nov 12, 2021
Reported By admin
Instagram

കണ്ടന്റുകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് പ്രതിമാസ വരുമാനം നല്‍കുന്ന പുതിയ സബ്‌സ്‌ക്രിപ്ഷന്‍ ഓപ്ഷന്‍

 

യൂട്യൂബിലൂടെ വരുമാനം നേടുന്ന ആയിരക്കണക്കിലേറെ ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്.യൂട്യൂബിലൂടെ മാത്രമല്ല മറ്റ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും നിങ്ങള്‍ക്ക് മികച്ച തുക വരുമാനം നേടാം.എന്നിരുന്നാലും യൂട്യൂബ് ഒരു ബിസിനസാക്കി മാറ്റുന്നവരുടെ എണ്ണത്തോളം വരില്ല മറ്റൊന്നും..ഇതെ പാതയിലേക്ക് സഞ്ചരിക്കാന്‍ തയ്യാറെടുക്കുകയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം.

കണ്ടന്റുകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് പ്രതിമാസ വരുമാനം നല്‍കുന്ന പുതിയ സബ്‌സ്‌ക്രിപ്ഷന്‍ ഓപ്ഷന്‍ പരിശോധിച്ച് ഇന്‍സ്റ്റഗ്രാം.യൂട്യൂബിലേത് പോലെ ഇന്‍സ്റ്റഗ്രാമിലൂടെയും പണം ലഭിക്കുന്നതോടെ കണ്ടന്റ് ക്രിയേറ്റര്‍മാരുടെ തള്ളിക്കയറ്റം ഇന്‍സ്റ്റഗ്രമിലേക്കുണ്ടാകും.മികച്ച കണ്ടന്റുകള്‍ നല്‍കുന്നവര്‍ക്ക് പണം സമ്പാദിക്കാന്‍ കഴിയും.

ഫോളോവേഴ്‌സിന് പണമടച്ച് സബ്സ്‌ക്രൈബ് ചെയത് കണ്ടന്റ് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയാണിത്. ഇന്‍സ്റ്റഗ്രാമില്‍ പ്രീമിയം സ്റ്റോറികള്‍ കാണാനോ, ഉള്ളടക്കം ഉപയോഗിക്കാനോ സബ്‌സ്‌ക്രിപ്ഷന്‍ ഏര്‍പ്പെടുത്തുന്ന രീതിയാണിത്. നിലവില്‍ സ്‌പോണ്‍സേര്‍ഡ് ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലൂടെ നല്ലൊരു തുക പ്രതിമാസം സമ്പാദിക്കുന്നവര്‍ ഇപ്പോഴുമുണ്ട്.അമേരിയ്ക്കന്‍ സിനിമാതാരവും റെസ്റ്റ്‌ലറും ബിസിനസുകാരനുമൊക്കെയാ. ഡ്വെന്‍ ജോണ്‍സണ്‍ ഒരു ഇന്‍സ്റ്റഗ്രാം സ്‌പോണ്‍സേര്‍ഡ് പോസ്റ്റിന് നേടുന്നത് 7.4 കോടി രൂപയില്‍ അധികമാണ്. അമേരിയ്ക്കന്‍-കനേഡിയന്‍ ഫൂട്‌ബോള്‍ താരം കൂടെയാണ് ഇദ്ദേഹം.

പുതിയ സബ്‌സ്‌ക്രിപ്ഷന്‍ ഓപ്ഷന്‍ യുഎസിലും ഇന്ത്യയിലും ആപ് സ്‌റ്റോറില്‍ ലഭ്യമായിട്ടുണ്ട്.പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഏകദേശം 360 രൂപ വരെയുള്ള സബ്‌സ്‌ക്രിപ്ഷന്‍ പാക്കേജുകളാണ് ഇന്‍സ്റ്റഗ്രാം നടപ്പിലാക്കിയിട്ടുള്ളത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.