- Trending Now:
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ കുതിപ്പ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 4,840 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,17,720 രൂപയിലേക്ക് ഉയർന്നു. ഇന്നലെ രാവിലെ 1,040 രൂപയുടെ ഇടിവും ഉച്ചയ്ക്ക് ശേഷം 1,600 രൂപയുടെ വർധനയും സംഭവിച്ച സ്ഥാനത്താണ് ഇന്ന് സ്വർണവില കുതിച്ചുയർന്നത്
ഫെബ്രുവരി ഒന്നിന് 1,17,760 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് ഫെബ്രുവരി രണ്ടിന് രാവിലെ രണ്ട് തവണ വില ഇടിഞ്ഞ് 1,07,920 രൂപയിലേക്ക് താഴ്ന്നിരുന്നു എന്നാൽ ഉച്ചയ്ക്ക് ശേഷം വീണ്ടും വില കുതിക്കാൻ ആരംഭിച്ച സ്വർണം രണ്ട് തവണ വില ഉയർന്ന് 1,12,320 രൂപയിലേക്ക് എത്തിയിരുന്നു.
നേരത്തെ, ജനുവരി 29ന് 1,31,160 രൂപ എന്ന റെക്കോർഡ് ഉയരത്തിൽ വിൽപ്പന നടക്കെ സ്വർണവില തുടർന്നുള്ള ദിവസങ്ങളിൽ വൻ തോതിൽ ഇടിഞ്ഞതിനെത്തുടർന്നാണ് ഫെബ്രുവരി ഒന്നിന് 1,17,760 രൂപയിലേക്ക് താഴ്ന്നത്.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 605 രൂപ വർധിച്ച് 14,715 രൂപയിലേക്ക് ഉയർന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.