Sections

മത്സരത്തെ നേരിടാൻ വില കുറയ്ക്കേണ്ട; ശക്തമായ Brand നിർമ്മിക്കൂ

Wednesday, Oct 07, 2026
Reported By Prasanth Sukumaran
How Branding Helps Businesses Compete and Stay Strong

ഒരു ബിസിനസ് വിജയിക്കാൻ തുടങ്ങുമ്പോൾ അതിനെ പിന്തുടരുന്ന മറ്റൊരു കാര്യമുണ്ട് - മത്സരം. നമ്മുടെ നാട്ടിൽ പലപ്പോഴും കാണുന്ന ഒരു കാഴ്ചയാണിത്. ഒരു സ്ഥലത്ത് ഒരു പുതിയ ബേക്കറി തുടങ്ങി. നല്ല രീതിയിൽ പോകുന്നു. കുറച്ച് മാസങ്ങൾക്കുള്ളിൽ തൊട്ടടുത്ത് മറ്റൊരു ബേക്കറി.

ഒരു പുതിയ ചായക്കട ശ്രദ്ധേയമായി. അടുത്തിടത്ത് അതേ മാതൃകയിൽ മറ്റൊന്ന്. ഒരു വസ്ത്രക്കട ഒരു പ്രത്യേക രീതിയിൽ വിജയിച്ചു. അത് കണ്ടു അതേ രീതിയിൽ മറ്റൊരു കട. ഒരു restaurant-ന്റെ ഒരു പ്രത്യേക വിഭവം ആളുകൾ ഇഷ്ടപ്പെട്ടു തുടങ്ങിയാൽ കുറച്ച് സമയത്തിനകം അതേ വിഭവം പല സ്ഥലത്തും ലഭിക്കാൻ തുടങ്ങും.

ബിസിനസ് ലോകത്തിന്റെ സ്വഭാവം തന്നെയാണ് ഇത്. വിജയം ശ്രദ്ധിക്കപ്പെടും. ശ്രദ്ധിക്കപ്പെടുന്ന കാര്യങ്ങൾ അനുകരിക്കപ്പെടും. അതുകൊണ്ട് മത്സരക്കാരില്ലാത്ത ഒരു വിപണി എന്ന സ്വപ്നം കാണുന്നതിനെക്കാൾ, മത്സരം വന്നാലും നിലനിൽക്കുന്ന ഒരു ബിസിനസ് നിർമ്മിക്കുകയാണ് കൂടുതൽ ബുദ്ധിയുള്ളത്. അവിടെയാണ് ബ്രാൻഡിന്റെ ശക്തി.

ഉൽപ്പന്നം കോപ്പി ചെയ്യാം; വിശ്വാസം കോപ്പി ചെയ്യാൻ കഴിയില്ല

നിങ്ങളുടെ മത്സരക്കാരന് നിങ്ങളുടെ ഉൽപ്പന്നം പരിശോധിക്കാം. അതുപോലെ ഒന്ന് നിർമ്മിക്കാം. നിങ്ങളുടെ വില അറിയാം. അതിൽ കുറച്ച് വിലയ്ക്ക് വിൽക്കാം. നിങ്ങളുടെ offer കണ്ടു അതിലും വലിയ offer പ്രഖ്യാപിക്കാം. നിങ്ങളുടെ packaging കണ്ടു സമാനമായത് ചെയ്യാം. നിങ്ങളുടെ social media content പോലും അനുകരിക്കാം. കടയുടെ അകത്തള അലങ്കാരം വരെ കോപ്പി ചെയ്യാം.

പക്ഷേ ഒരു കാര്യം അത്ര എളുപ്പത്തിൽ കോപ്പി ചെയ്യാൻ കഴിയില്ല. Customer-ന്റെ മനസ്സിൽ നിങ്ങൾ വർഷങ്ങളായി നേടിയ സ്ഥാനം. അവൻ നിങ്ങളിൽ വെച്ചിരിക്കുന്ന വിശ്വാസം. നിങ്ങളിൽ നിന്ന് വാങ്ങിയ നല്ല അനുഭവങ്ങൾ. നിങ്ങളെക്കുറിച്ച് കുടുംബത്തിലും സുഹൃത്തുക്കളിലും കേട്ട കഥകൾ. നിങ്ങളുടെ ജീവനക്കാരുടെ പെരുമാറ്റം. നിങ്ങളുടെ വാക്ക് പാലിക്കുന്ന ശീലം. നിങ്ങളുടെ സ്ഥാപനത്തോടുള്ള ഒരു പരിചയം. ഇവയെല്ലാം ഒരുമിച്ചാണ് Brand രൂപപ്പെടുന്നത്. ഇത് ഒരു രാത്രിയിൽ പകർത്താൻ കഴിയുന്ന ഒന്നല്ല.

തൊട്ടടുത്ത് അതേ കട തുറന്നാൽ?

ഒരു ചെറിയ കഥ ചിന്തിക്കാം. ഒരു നാട്ടിൽ പത്ത് വർഷമായി പ്രവർത്തിക്കുന്ന ഒരു bakery ഉണ്ട്. ആ bakery-യിൽ നിന്ന് പല കുടുംബങ്ങളും birthday cake വാങ്ങിയിട്ടുണ്ട്. കുട്ടികളുടെ ആദ്യ birthday മുതൽ വിവാഹ anniversary വരെ അവരുടെ ജീവിതത്തിലെ പല സന്തോഷ നിമിഷങ്ങളുമായി ആ bakery-യുടെ പേര് ബന്ധപ്പെട്ടു കഴിഞ്ഞു.

Owner-നെ നാട്ടുകാർക്ക് അറിയാം. Staff-നെ അറിയാം. Cake സമയത്ത് കിട്ടുമെന്ന് വിശ്വാസമുണ്ട്. Quality-ൽ വലിയ മാറ്റമുണ്ടാകില്ലെന്ന് അറിയാം.

ഇപ്പോൾ അതിന്റെ തൊട്ടടുത്ത് പുതിയൊരു bakery തുടങ്ങുന്നു. വലിയ decoration. Opening offer. കുറഞ്ഞ വില. Buy One Get One. ആദ്യ ദിവസങ്ങളിൽ ആളുകൾ കൗതുകത്തോടെ പോകും. ചിലർ വില നോക്കി മാറുകയും ചെയ്യും. പക്ഷേ പഴയ bakery ഒരു യഥാർത്ഥ brand ആയി മാറിയിട്ടുണ്ടെങ്കിൽ, പുതിയ കട വന്നതുകൊണ്ട് മാത്രം അതിന്റെ മുഴുവൻ customer-ഉം നഷ്ടപ്പെടില്ല.

കാരണം പഴയ bakery വിൽക്കുന്നത് cake മാത്രം അല്ല. അത് പരിചയവും വിശ്വാസവും ഉറപ്പുമാണ് വിൽക്കുന്നത്. ഇതാണ് ബ്രാൻഡിന്റെ സംരക്ഷണശേഷി. വിലക്കുറവിന്റെ യുദ്ധത്തിൽ നിന്ന് രക്ഷപ്പെടാം.

മത്സരക്കാരൻ വന്നാൽ പല ബിസിനസുകാരുടെയും ആദ്യ പ്രതികരണം: ''അവർ ?100 കുറച്ചു. നമ്മളും കുറക്കണം.'' അവർ 10% discount കൊടുത്താൽ നമ്മൾ 15%. അവർ offer കൊടുത്താൽ നമ്മൾ മറ്റൊരു offer. അവർ free delivery നൽകിയാൽ നമ്മളും നൽകണം. അങ്ങനെ മത്സരം പതുക്കെ ഒരു വിലക്കുറവിന്റെ യുദ്ധമായി മാറുന്നു.

അവസാനം ആര് ജയിക്കും? പലപ്പോഴും ആരും ജയിക്കില്ല. Customer-ന് കുറച്ച് കാലം നേട്ടം കിട്ടാം. പക്ഷേ business-ന്റെ ലാഭം കുറയും. Quality കുറയാം. Staff-ന് നല്ല ശമ്പളം നൽകാൻ കഴിയാതെ വരാം. Service മോശമാകാം. Business ദുർബലമാകാം.

അതുകൊണ്ട് ഒരു ശക്തമായ brand നിങ്ങളെ വില മാത്രം അടിസ്ഥാനമാക്കിയുള്ള മത്സരത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരാൻ സഹായിക്കുന്നു. Customer നിങ്ങളെ തിരഞ്ഞെടുക്കാനുള്ള കാരണം വില മാത്രമല്ലാത്തപ്പോൾ മത്സരക്കാരന് നിങ്ങളെ തകർക്കുക കൂടുതൽ ബുദ്ധിമുട്ടാകും.

വ്യത്യാസം സൃഷ്ടിക്കാത്തവൻ താരതമ്യത്തിൽ കുടുങ്ങും

നിങ്ങളും നിങ്ങളുടെ കോമ്പറ്റീറ്ററും customer-ന് ഒരുപോലെ തോന്നിയാൽ അയാൾ എന്ത് നോക്കും? വില. Offer. Distance. Convenience. പക്ഷേ നിങ്ങളെക്കുറിച്ച് വ്യക്തമായൊരു പ്രത്യേകത customer-ന്റെ മനസ്സിൽ ഉണ്ടെങ്കിൽ സ്ഥിതി മാറും.

''അവരുടെ service വളരെ നല്ലതാണ്.'' ''അവിടെ customisation കിട്ടും.'' ''അവരുടെ quality സ്ഥിരമാണ്.'' ''അവർ സമയത്ത് നൽകും.'' ''കുട്ടികളുടെ birthday cake-ിന് ഞാൻ അവരെ മാത്രമേ ഉപയോഗിക്കൂ.'' ''അവരുടെ staff വളരെ ശ്രദ്ധയോടെ പെരുമാറും.'' ഇത്തരം ധാരണകളാണ് നിങ്ങളെ ഒരു സാധാരണ business-ൽ നിന്ന് brand ആക്കുന്നത്.

വ്യത്യാസമില്ലാത്ത business താരതമ്യപ്പെടും. വ്യക്തിത്വമുള്ള brand തിരഞ്ഞെടുക്കപ്പെടും.

കോമ്പറ്റീറ്റർക്ക് നിങ്ങളുടെ പ്രവർത്തനം കാണാം; നിങ്ങളുടെ ബന്ധം കാണാൻ കഴിയില്ല

ഒരു competitor നിങ്ങളുടെ shop-ിൽ വന്ന് പല കാര്യങ്ങളും പഠിക്കാം. നിങ്ങളുടെ display നോക്കാം. Product range കാണാം. Price list എടുക്കാം. Website പരിശോധിക്കാം. Social media നോക്കാം. പക്ഷേ customer-നൊപ്പം നിങ്ങൾ വർഷങ്ങളായി നിർമ്മിച്ച ബന്ധത്തിന്റെ ആഴം പുറത്തുനിന്ന് അളക്കാൻ കഴിയില്ല.

ഒരു customer എന്തുകൊണ്ട് വീണ്ടും വരുന്നു?

ഒരു അമ്മ എന്തുകൊണ്ട് തന്റെ മകളെയും അതേ കടയിലേക്ക് കൊണ്ടുവരുന്നു? ഒരു കുടുംബം എന്തുകൊണ്ട് വർഷങ്ങളായി ഒരേ സ്ഥാപനത്തെ തിരഞ്ഞെടുക്കുന്നു? ഇവയുടെ പിന്നിൽ transaction മാത്രം ഇല്ല. Relationship ഉണ്ട്. അതാണ് brand-ന്റെ ഏറ്റവും ശക്തമായ ഭാഗങ്ങളിൽ ഒന്ന്. Brand ഒരു മതിൽ അല്ല; ഒരു പ്രതിരോധ കവചമാണ്

ബ്രാൻഡ് ഉണ്ടെങ്കിൽ കോമ്പറ്റീറ്റർക്ക് ഒന്നും ചെയ്യാനാവില്ല എന്നല്ല. വലിയ competitor വരാം. കുറഞ്ഞ വില വരാം. പുതിയ technology വരാം. പുതിയ business model വരാം. Customer preference മാറാം. അതുകൊണ്ട് brand നിർമ്മിച്ചശേഷം ഉറങ്ങിക്കിടക്കാൻ കഴിയില്ല. Quality മെച്ചപ്പെടുത്തണം. Innovation വേണം. Customer-നെ കേൾക്കണം. Service മെച്ചപ്പെടുത്തണം. Brand-ന്റെ പ്രസക്തി നിലനിർത്തണം.

പക്ഷേ ശക്തമായ brand നിങ്ങൾക്ക് ഒരു വലിയ മുൻതൂക്കം നൽകുന്നു. പുതിയ competitor പൂജ്യത്തിൽ നിന്ന് വിശ്വാസം നിർമ്മിക്കണം. നിങ്ങൾക്ക് ഇതിനകം വിശ്വാസത്തിന്റെ ഒരു അടിത്തറ ഉണ്ടാകും. അതുകൊണ്ട് Brand ഒരു മതിൽ പോലെ മത്സരം തടയുന്നില്ല. പക്ഷേ മത്സരം വന്നാലും ഉടനെ തകർന്നുപോകാതിരിക്കാൻ സഹായിക്കുന്ന ഒരു പ്രതിരോധ കവചമാണ്.

Micro Brand-ന് ഇതാണ് ഏറ്റവും വലിയ ശക്തി

ഒരു ചെറിയ ബിസിനസിന് വലിയ കമ്പനികളെ advertising budget-ൽ തോൽപ്പിക്കാൻ കഴിയണമെന്നില്ല. വിലയിൽ തോൽപ്പിക്കാൻ കഴിയണമെന്നില്ല. Technology-യിൽ പോലും മത്സരിക്കാൻ ബുദ്ധിമുട്ടുണ്ടാകാം. പക്ഷേ സ്വന്തം നാട്ടിൽ അവർക്ക് ലഭിക്കാത്ത ചില കാര്യങ്ങൾ നിങ്ങൾക്ക് ഉണ്ടാക്കാം. പരിചയം. പ്രാദേശിക ബന്ധം. വേഗത്തിലുള്ള പ്രതികരണം. Customer-നെ വ്യക്തിപരമായി അറിയുന്ന അനുഭവം. നാട്ടിന്റെ സ്വഭാവം മനസ്സിലാക്കുന്ന കഴിവ്. വിശ്വാസം. ഇവയെല്ലാം ചേർന്നതാണ് ഒരു Micro Brand-ന്റെ ശക്തി.

അതുകൊണ്ട് നിങ്ങളേക്കാൾ വലിയ business നിങ്ങളുടെ പ്രദേശത്തേക്ക് വരുന്നു എന്ന് കേട്ടാൽ പേടിക്കേണ്ടതില്ല. പകരം സ്വയം ചോദിക്കണം: ''എന്റെ customer എന്നെ വിട്ട് മറ്റൊരിടത്തേക്ക് പോകാതിരിക്കാനുള്ള യഥാർത്ഥ കാരണം ഞാൻ നിർമ്മിച്ചിട്ടുണ്ടോ?'' ആ കാരണം ''കുറഞ്ഞ വില'' മാത്രമാണെങ്കിൽ അപകടമാണ്. പക്ഷേ ആ കാരണം വിശ്വാസം, അനുഭവം, ബന്ധം, ഗുണനിലവാരം, വ്യക്തിത്വം എന്നിവയാണെങ്കിൽ നിങ്ങളുടെ സ്ഥാനം കൂടുതൽ ശക്തമാണ്.

നിങ്ങളെ കോപ്പി ചെയ്യാൻ കഴിയാത്തത് നിർമ്മിക്കുക

നിങ്ങളുടെ product ഒരാൾക്ക് കോപ്പി ചെയ്യാം. Price കോപ്പി ചെയ്യാം. Offer കോപ്പി ചെയ്യാം. Interior കോപ്പി ചെയ്യാം. Advertisement idea പോലും കോപ്പി ചെയ്യാം. അതുകൊണ്ട് നിങ്ങളുടെ business-ന്റെ ഏറ്റവും വലിയ ശക്തി മറ്റുള്ളവർക്ക് എളുപ്പം പകർത്താൻ കഴിയുന്ന കാര്യങ്ങളിൽ മാത്രം നിർമ്മിക്കരുത്.

വിശ്വാസം നിർമ്മിക്കുക. ഓർമ്മ നിർമ്മിക്കുക. അനുഭവം നിർമ്മിക്കുക. ബന്ധം നിർമ്മിക്കുക. നിങ്ങളുടേതായ വ്യക്തിത്വം നിർമ്മിക്കുക. ഇവയെല്ലാം ഒരുമിച്ചാണ് Brand. അതുകൊണ്ട് കോമ്പറ്റീറ്ററെ നേരിടാനുള്ള ഏറ്റവും നല്ല വഴികളിലൊന്ന് അവനേക്കാൾ കുറഞ്ഞ വിലയ്ക്ക് വിൽക്കുക എന്നതല്ല. അവന് എളുപ്പത്തിൽ പകർത്താൻ കഴിയാത്ത ഒരു Brand നിർമ്മിക്കുക എന്നതാണ്.

നിങ്ങളുടെ നാട്ടിൽ ഒരേ product വിൽക്കുന്ന പത്ത് സ്ഥാപനങ്ങൾ ഉണ്ടായേക്കാം. പക്ഷേ customer-ന്റെ മനസ്സിൽ ആദ്യം ഓർമ്മ വരുന്ന പേര് ഒന്നോ രണ്ടോ ആയിരിക്കും. ആ പേരുകളിൽ ഒന്ന് നിങ്ങളുടേതാകണം. അതാണ് Micro Brand-ന്റെ വിജയം.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.