Sections

മുത്തൂറ്റ് എം. ജോർജ് ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിച്ചു; ഇതുവരെ വിതരണം ചെയ്തത് 5.26 കോടി രൂപ

Wednesday, Oct 07, 2026
Reported By Admin
Muthoot Finance Scholarship 2026-27: Apply by October 17

കൊച്ചി: കഴിഞ്ഞ ഒമ്പത് പതിപ്പുകളിലായി 176 ഡോക്ടർമാർ, 184 എഞ്ചിനീയർമാർ, 152 നഴ്സുമാർ ഉൾപ്പെടെ 512 പ്രൊഫഷണലുകളെ സൃഷ്ടിച്ച മുത്തൂറ്റ് ഫിനാൻസിന്റെ മുത്തൂറ്റ് എം. ജോർജ് ഹയർ എജ്യുക്കേഷൻ സ്കോളർഷിപ്പ് പദ്ധതിയുടെ പത്താം പതിപ്പിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. ഇതുവരെ ?5.26 കോടി വിതരണം ചെയ്ത പദ്ധതിയിലൂടെ അർഹരായ വിദ്യാർഥികൾക്ക് പ്രൊഫഷണൽ വിദ്യാഭ്യാസം തുടരാനും തിരഞ്ഞെടുത്ത മേഖലകളിൽ കരിയർ കെട്ടിപ്പടുക്കാനും സാമ്പത്തിക പിന്തുണ ലഭിച്ചിട്ടുണ്ട്.

2026-27 അക്കാദമിക് വർഷത്തിൽ 120 പേർക്കാണ് സ്കോളർഷിപ്പുകൾ നൽകുന്നത്. ഇതിൽ എംബിബിഎസ്, ബി.ടെക്, ബി.എസ്.സി നഴ്സിംഗ് എന്നീ കോഴ്സുകൾ പഠിക്കുന്ന കേരളത്തിൽ നിന്നുള്ള അർഹരായ വിദ്യാർത്ഥികൾക്കായി 30 സ്കോളർഷിപ്പുകൾ മാറ്റിവെച്ചിട്ടുണ്ട്. നാല് വർഷത്തെ കോഴ്സ് കാലാവധിയിലുടനീളം സാമ്പത്തിക സഹായം നൽകും. കേരളത്തിൽ നിന്നുള്ള അർഹരായ വിദ്യാർത്ഥികൾക്ക് 2026 ഒക്ടോബർ 17 വരെ അപേക്ഷിക്കാവുന്നതാണ്.

2026-27 പതിപ്പ് പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ഓരോ എംബിബിഎസ് വിദ്യാർത്ഥിക്കും നാല് വർഷത്തെ കോഴ്സ് കാലാവധിയിലേക്ക് ആകെ 2.40 ലക്ഷം രൂപയും, ബി.ടെക്, ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് 1.20 ലക്ഷം രൂപ വീതവും ധനസഹായമായി ലഭിക്കും.

നിലവിൽ കേരളത്തിലെ അർഹരായ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ പുരോഗമിക്കുകയാണ്. അർഹരായ വിദ്യാർത്ഥികൾക്ക് https://www.muthootcsr.com/higher-education-scholarships/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. സ്കോളർഷിപ്പ് അപേക്ഷകൾ സമർപ്പിക്കുമ്പോൾ, അപേക്ഷകർ പഠിക്കുന്ന കോളേജിൻറെ സ്ഥലം തിരഞ്ഞെടുക്കുന്നതിനു പകരം സ്ഥിരമേൽവിലാസം ഉള്ള പ്രദേശം വേണം തിരഞ്ഞെടുക്കാൻ.

പ്ലസ് ടുവിന് 90 ശതമാനം മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡ് നേടിയവർക്കാണ് അപേക്ഷിക്കാൻ അവസരം. കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷകർ അനുബന്ധ എൻട്രൻസ് പരീക്ഷയിൽ യോഗ്യത നേടി അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശനം നേടിയതായിരിക്കണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.