Sections

ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ അറ്റാദായം 365 കോടി രൂപയായി ഉയർന്നു

Monday, Oct 19, 2026
Reported By Admin
Ujjivan SFB Q2 Net Profit Surges 200% to ₹365 Crore

കൊച്ചി: നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം ത്രൈമാസത്തിലെ അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 200 ശതമാനം വർധിച്ച് 365 കോടി രൂപയിലെത്തി. ഇത് ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ അറ്റാദായമാണ്. ബാങ്കിന്റെ മൊത്തം നിക്ഷേപം 50,000 കോടി രൂപ കടന്ന് 29 ശതമാനം വർദ്ധനവോടെ 50,643 കോടി രൂപയായി ഉയർന്നു. ഇതിൽ കാസ നിക്ഷേപം 13,176 കോടി രൂപയാണ്.

വായ്പ വിതരണം 32.3 ശതമാനം വർധിച്ച് 10,495 കോടി രൂപയായി. മൊത്തം വായ്പാ 32.1 ശതമാനം വളർച്ചയോടെ 45,699 കോടി രൂപയിലെത്തി. സെക്യൂർഡ് വായ്പകൾ 47 ശതമാനം വർധിച്ച് 23,803 കോടി രൂപയായി ഉയർന്നു. ഇതോടെ സെക്യൂർഡ് വായ്പകളുടെ പങ്ക് 52.1 ശതമാനം ആയി വർദ്ധിച്ചു. ഇതിൽ ഭവന വായ്പ മാത്രം 31 ശതമാനം വളർച്ചയോടെ 10,056 കോടി രൂപയിലെത്തി.

ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി 2.10 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി 0.31 ശതമാനമായും മെച്ചപ്പെട്ടു. പ്രൊവിഷൻ കവറേജ് അനുപാതം 85 ശതമാനമാണ്. ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 20.69 ശതമാനമാണ്. ആസ്തികളുടെ മേലുള്ള ആദായം 2.4 ശതമാനവും ഇക്വിറ്റിയുടെമേലുള്ള ആദായം 19.7 ശതമാനവുമാണ്.

വളർച്ചാ വേഗത തുടരുന്നതിന്റെ ഭാഗമായി, ഓഹരി ഉടമകളുടെ അനുമതിക്ക് വിധേയമായി ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ, ബജാജ് ലൈഫ് ഇൻഷുറൻസ് ലിമിറ്റഡ്, എച്ച്.ഡി.എഫ്.സി ലൈഫ് ഇൻഷുറൻസ്, ആദിത്യ ബിർള സൺ ലൈഫ് ഇൻഷുറൻസ് എന്നിവയിൽ നിന്ന് 409 കോടി രൂപ പ്രിഫറൻഷ്യൽ ഇഷ്യൂ വഴി സമാഹരിക്കുന്നതിന് ബോർഡ് അനുമതി നൽകിയതായി ഉജ്ജീവൻ സ്മാൾ ഫിനാൻസ് ബാങ്ക് ഹോൾ ടൈം ഡയറക്ടറും ഇടക്കാല സി.ഇ.ഒയുമായ കരോൾ ഫുർട്ടാഡോ വ്യക്തമാക്കി.

പുതിയ ബ്രാൻഡ് അംബാസഡറായി പത്മശ്രീ ആർ. മാധവനെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ ബ്രാൻഡ് കാമ്പയിനും ബാങ്ക് ആരംഭിച്ചിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.