Sections

മഹീന്ദ്ര എക്‌സ്യുവി 3എക്‌സ്ഒ ഇസഡ്എൻജി പുറത്തിറക്കി - ആവേശകരമായ ഡ്രൈവിംഗ് അനുഭവം; മഹീന്ദ്രയുടെ തനതായ ഡിഎൻഎ

Sunday, Oct 18, 2026
Reported By Admin
Mahindra XUV 3XO eZNG CNG SUV Launched at ₹9.99 Lakh

വില ₹ 9.99 ലക്ഷം മുതൽ

  • ടർബോ പവറും വിഭാഗത്തിലെ മുൻനിര ടോർക്കും: ഇന്ത്യയിലെ സിഎൻജി പാസഞ്ചർ വാഹനങ്ങളിൽ ഏറ്റവും ഉയർന്ന 200 Nm ടോർക്കും സിഎൻജി, പെട്രോൾ മോഡുകളിൽ 82 kW പവറും.
  • വേഗത്തിലുള്ള ആക്സിലറേഷൻ: സിഎൻജി മോഡിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 4.9 സെക്കൻഡ്.
  • അത്യാധുനിക സിഎൻജി സാങ്കേതികവിദ്യ: മികച്ച പ്രതികരണവും കാര്യക്ഷമതയും ഉറപ്പാക്കുന്ന വിഭാഗത്തിലെ ആദ്യത്തെ 10-ബാർ സിഎൻജി ഇൻജക്ഷൻ പ്രഷർ സംവിധാനം.
  • ടർബോചാർജ്ഡ് കാര്യക്ഷമത: മികച്ച പ്രകടനത്തിനൊപ്പം കുറഞ്ഞ നടത്തിപ്പ് ചെലവും; സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത 24.7 കിലോമീറ്റർ/കിലോഗ്രാം.
  • സ്മാർട്ട് രൂപകൽപ്പന: ഫ്ലോറിനടിയിലെ ഇരട്ട സിലിണ്ടർ സംവിധാനം വഴി പരന്ന ലോഡിംഗ് ഫ്ലോറും ഉപയോഗപ്രദമായ ബൂട്ട് സ്പേസും.
  • സുരക്ഷയ്ക്ക് മുൻഗണന: മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിൽ 5-സ്റ്റാർ ഭാരത് എൻസിഎപി റേറ്റിംഗ് നേടിയ പ്ലാറ്റ്ഫോം. ആറ് എയർബാഗുകൾ, ഇഎസ്സി , ഐസോഫിക്സ് ഉൾപ്പെടെ 35-ലധികം സുരക്ഷാ ഫീച്ചറുകളും സിഎൻജിക്കായുള്ള പ്രത്യേക സുരക്ഷാ സംവിധാനങ്ങളും.

കൊച്ചി: ഇന്ത്യയിലെ പ്രമുഖ എസ്യുവി നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ്, തങ്ങളുടെ ആദ്യത്തെ മുഖ്യധാരാ സിഎൻജി പാസഞ്ചർ വാഹനമായ എക്സ്യുവി 3എക്സ്ഒ ഇസഡ്എൻജി വിപണിയിൽ അവതരിപ്പിച്ചു. എക്സ്-ഷോറൂം വില 9.99 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു.

പ്രകടനത്തിൽ വിട്ടുവീഴ്ച ചെയ്യാതെ സിഎൻജി വാഹനങ്ങളിലും ആവേശകരമായ ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുകയാണ് എക്സ്യുവി 3എക്സ്ഒ ഇസഡ്എൻജി. സിഎൻജി, പെട്രോൾ മോഡുകളിൽ 82 കെഡബ്ലിയു പവറും 200 എൻഎം ടോർക്കും നൽകുന്ന ടർബോചാർജ്ഡ് എൻജിനാണ് വാഹനത്തിലുള്ളത്. മികച്ച പ്രകടനവും കിലോഗ്രാമിന് 24.7 കിലോമീറ്റർ ഇന്ധനക്ഷമതയും ഒരുമിച്ച് ലഭ്യമാക്കുന്നതിലൂടെ കുറഞ്ഞ നടത്തിപ്പ് ചെലവിനൊപ്പം ഡ്രൈവിംഗ് ആവേശവും ആസ്വദിക്കാൻ ഉപയോക്താക്കൾക്ക് കഴിയും. സിഎൻജി കാര്യക്ഷമതയ്ക്കൊപ്പം ടർബോചാർജ്ഡ് പ്രകടനം, ആകർഷകമായ രൂപകൽപ്പന, വിശാലമായ അകത്തളം, ആധുനിക സാങ്കേതികവിദ്യ, സുഖസൗകര്യങ്ങൾ, സുരക്ഷ എന്നിവയും ഒത്തുചേരുന്ന എക്സ്യുവി 3എക്സ്ഒഇസഡ്എൻജി, സിഎൻജി എസ്യുവി ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു ഓപ്ഷനാണ്.

ശക്തമായ പ്രകടനവും സമ്പന്നമായ ഫീച്ചറുകളും ആഗ്രഹിക്കുന്ന ആദ്യമായി എസ്യുവി വാങ്ങുന്നവർക്ക് എക്സ്യുവി 3എക്സ്ഒ സ്വന്തമാക്കുന്നത് കൂടുതൽ എളുപ്പമാക്കുകയാണ് പുതിയ മോഡൽ. അടിസ്ഥാന വേരിയന്റിൽപ്പോലും 26.03 സെന്റിമീറ്റർ എച്ച്ഡി ടച്ച്സ്ക്രീൻ, ക്രൂയിസ് കൺട്രോൾ, പിൻ എസി വെന്റുകൾ, 60:40 അനുപാതത്തിൽ മടക്കാവുന്ന പിൻസീറ്റ് തുടങ്ങിയ പ്രീമിയം ഫീച്ചറുകൾ ലഭ്യമാണ്. ഡ്രൈവിംഗ് അനുഭവത്തിൽ വിട്ടുവീഴ്ച ചെയ്യാതെ സിഎൻജിയുടെ സാമ്പത്തിക നേട്ടങ്ങളും എക്സ്യുവി 3എക്സ്ഒയുടെ സവിശേഷതകളും ആസ്വദിക്കാം.

എക്സ്യുവി 3എക്സ്ഒ ഇസഡ്എൻജി വ്യക്തമായൊരു വാഗ്ദാനവുമായാണ് എത്തുന്നതെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഓട്ടോമോട്ടീവ് ബിസിനസ് പ്രസിഡന്റ് ഡോ. വേലുസാമി ആർ പറഞ്ഞു. എസ്യുവിയുടെ വിശാലത, സാങ്കേതികവിദ്യ, സുരക്ഷ, മികച്ച ഡ്രൈവിംഗ് അനുഭവം എന്നിവയ്ക്കൊപ്പം സിഎൻജിയുടെ കുറഞ്ഞ ചെലവും ഇന്നത്തെ ഉപയോക്താക്കൾ ആഗ്രഹിക്കുന്നു. മികച്ച ടോർക്ക്, ടർബോചാർജ്ഡ് പ്രകടനം, ഉയർന്ന ഇന്ധനക്ഷമത എന്നിവയിലൂടെ സിഎൻജിയുടെ പ്രായോഗികതയും എസ്യുവിയുടെ ആവേശവും ഒരുമിച്ച് നൽകുകയാണ് എക്സ്യുവി 3എക്സ്ഒ ഇസഡ്എൻജി. സിഎൻജി എസ്യുവികളെക്കുറിച്ചുള്ള ഉപയോക്താക്കളുടെ പ്രതീക്ഷകൾക്ക് പുതിയ മാനദണ്ഡം സൃഷ്ടിക്കുകയാണ് ഈ വാഹനം.''

പ്രധാന സവിശേഷതകൾ

  • പ്രകടനത്തിൽ വിട്ടുവീഴ്ചയില്ല: 1.2 ലിറ്റർ എംസ്റ്റാലിയൻ ടിസിഎംപിഎഫ്ഐ ടർബോചാർജ്ഡ് എൻജിൻ സിഎൻജി, പെട്രോൾ മോഡുകളിൽ ഒരേപോലെ 82 കെഡബ്ലിയു പവറും 200 എൻഎം ടോർക്കും നൽകുന്നു. ടർബോചാർജറിന്റെ ക്രമീകരണവും ഇസിയു മാപ്പിങ്ങും മെച്ചപ്പെടുത്തിയതിനാൽ ഇന്ധനം ഏതായാലും ഒരേപോലെയുള്ള പവറും ടോർക്കും ലഭിക്കും.
  • വിഭാഗത്തിലെ മുൻനിര ടോർക്ക്: ഇന്ത്യയിലെ സിഎൻജി പാസഞ്ചർ വാഹനങ്ങളിൽ ഏറ്റവും ഉയർന്ന 200 എൻഎം ടോർക്ക് (1,500-3,500 ആർപിഎമ്മിൽ) ലഭ്യമാക്കുന്നു. നഗരങ്ങളിലും ഹൈവേകളിലും അനായാസമായ ആക്സിലറേഷനും മികച്ച ഡ്രൈവിംഗ് അനുഭവവും ഇത് ഉറപ്പാക്കുന്നു.
  • വേഗത്തിലുള്ള ആക്സിലറേഷൻ: സിഎൻജി മോഡിൽ 0-60 കിലോമീറ്റർ വേഗത 4.9 സെക്കൻഡിലും 0-100 കിലോമീറ്റർ വേഗത 11.8 സെക്കൻഡിലും കൈവരിക്കുന്നു.
  • മികച്ച ഇന്ധനക്ഷമത: കിലോഗ്രാമിന് 24.7 കിലോമീറ്റർ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമതയിലൂടെ കുറഞ്ഞ നടത്തിപ്പ് ചെലവിനൊപ്പം പ്രതീക്ഷിക്കുന്ന ടർബോചാർജ്ഡ് പ്രകടനവും ലഭിക്കുന്നു.
  • തടസ്സമില്ലാത്ത ഇന്ധനമാറ്റം: സിഎൻജി തീരുമ്പോൾ പെട്രോൾ മോഡിലേക്ക് സ്വയം മാറുന്ന സംവിധാനമുണ്ട്. ഇതിലൂടെ സിഎൻജി, പെട്രോൾ മോഡുകൾക്കിടയിൽ തടസ്സമില്ലാതെ മാറാം.
  • സൗകര്യപ്രദമായ സംവിധാനം: ശരാശരി, തത്സമയ ഇന്ധനക്ഷമതാ വിവരങ്ങൾ ഡിസ്പ്ലേയിൽ ലഭിക്കും. എൻജിവി ഫാസ്റ്റ് ഫില്ലിങ് വാൽവ് വേഗത്തിലും സൗകര്യപ്രദമായും ഇന്ധനം നിറയ്ക്കാൻ സഹായിക്കുന്നു.
  • വിശാലമായ ബൂട്ട് സ്പേസ്: ലഗേജ് ഏരിയയ്ക്ക് താഴെ ഇരട്ട സിലിണ്ടർ സംവിധാനം ക്രമീകരിച്ചിരിക്കുന്നു. ഇതിലൂടെ പരന്ന ലോഡിംഗ് ഫ്ലോറും 270 ലിറ്റർ ഉപയോഗപ്രദമായ ബൂട്ട് സ്പേസും ലഭിക്കുന്നു. സ്പെയർ വീൽ വാഹനത്തിന്റെ അടിഭാഗത്താണ് ഘടിപ്പിച്ചിരിക്കുന്നത്.
  • പ്രീമിയം എസ്യുവി രൂപഭംഗി: 26.03 സെന്റിമീറ്റർ വലുപ്പമുള്ള രണ്ട് സ്ക്രീനുകൾ, സ്കൈറൂഫ് , ഡോൾബി അറ്റ്മോസ് ഓഡിയോ, കറുത്ത ലെതറെറ്റ് സീറ്റുകൾ, ബോഡി കളർ/ഗൺമെറ്റൽ ഗ്രേ ഗ്രിൽ, ഇരട്ട നിറത്തിലുള്ള റൂഫ്, ആർ16 ബ്ലാക്ക് അലോയ് വീലുകൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
  • സുരക്ഷാ സവിശേഷതകൾ: എല്ലാ വേരിയന്റുകളിലും ആറ് എയർബാഗുകൾ, ഇഎസ്സി , ഐസോഫിക്സ് മൗണ്ടുകൾ എന്നിവ ലഭ്യമാണ്. ഗ്യാസ് ചോർച്ച കണ്ടെത്തിയാൽ വാഹനം സ്വയം പെട്രോൾ മോഡിലേക്ക് മാറും. മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിൽ 5-സ്റ്റാർ ഭാരത് എൻസിഎപി റേറ്റിംഗ് നേടിയ പ്ലാറ്റ്ഫോമിലാണ് വാഹനം നിർമിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.