- Trending Now:
ന്യൂഡൽഹി: സെപ്റ്റംബറിൽ രാജ്യത്തെ വാഹന റീട്ടെയ്ൽ വിൽപ്പന റെക്കോർഡ് ഉയരത്തിലെത്തി. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസ് (ഫാഡ) പുറത്തുവിട്ട കണക്കുകൾ പ്രകാരം 25,36,920 വാഹനങ്ങളാണ് വിറ്റുപോയത്. കഴിഞ്ഞ വർഷം സെപ്റ്റംബറിനെ അപേക്ഷിച്ച് 31.82 ശതമാനവും ഓഗസ്റ്റിനെ അപേക്ഷിച്ച് 4.69 ശതമാനവും വളർച്ചയാണിത്. ഏപ്രിൽ-സെപ്റ്റംബർ കാലയളവിലെ മൊത്തം റീട്ടെയിൽ 1,55,12,319 യൂണിറ്റായി ഉയർന്ന് 20.77 ശതമാനം വളർച്ചയും രേഖപ്പെടുത്തി.
ഇരുചക്ര വാഹന വിൽപ്പന 17,90,188 യൂണിറ്റായി 33.08 ശതമാനം വളർന്നപ്പോൾ, പാസഞ്ചർ വാഹന വിൽപ്പന 4,27,213 യൂണിറ്റുകളോടെ 32.10 ശതമാനം ഉയർന്നു. വാണിജ്യ വാഹന വിൽപ്പന 37.62 ശതമാനം വർധിച്ച് 1,03,557 യൂണിറ്റിലെത്തി. സെപ്റ്റംബറിൽ ആദ്യമായാണ് ഈ വിഭാഗത്തിന്റെ വിൽപ്പന ഒരു ലക്ഷം കടക്കുന്നത്. മുചക്ര വാഹനങ്ങൾ 22.25 ശതമാനവും ട്രാക്ടറുകൾ 13.75 ശതമാനവും വീൽഡ് കൺസ്ട്രക്ഷൻ എക്യുപ്മെന്റ് 38 ശതമാനവും വളർച്ച രേഖപ്പെടുത്തി.
ഇലക്ട്രിക് വാഹനങ്ങളുടെ റീട്ടെയിൽ വിൽപ്പനയും സെപ്റ്റംബറിൽ റെക്കോർഡിലെത്തി. 3,34,339 ഇലക്ട്രിക് വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. ഇതോടെ മൊത്തം വാഹന വിൽപ്പനയിൽ ഇവി വിഹിതം 13 ശതമാനമായി. ഇരുചക്ര വാഹനങ്ങളിൽ ഇവി വിഹിതം 11.58 ശതമാനവും പാസഞ്ചർ വാഹനങ്ങളിൽ 8.45 ശതമാനവുമാണ്.
ഒക്ടോബറിലെ ഉത്സവകാല വിൽപ്പനയിൽ 75.57 ശതമാനം ഡീലർമാരും വളർച്ച പ്രതീക്ഷിക്കുന്നതായി ഫാഡ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.