- Trending Now:
കൊച്ചി: പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായ ക്രോമ ഉപഭോക്താക്കൾക്കായി 'ഫെസ്റ്റിവൽ ഓഫ് ഡ്രീംസ്' എന്ന പേരിൽ വാർഷിക ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ചു. തിരഞ്ഞെടുത്ത ഗൃഹോപകരണങ്ങൾക്ക് 35 ശതമാനം വരെ വിലക്കിഴിവാണ് കമ്പനി ലഭ്യമാക്കുന്നത്. ഇതിനുപുറമെ പ്രമുഖ ബാങ്കുകളുടെയും എൻബിഎഫ്സികളുടെയും കാർഡുകൾ ഉപയോഗിക്കുമ്പോൾ 45,000 രൂപ വരെ ക്യാഷ്ബാക്കും പഴയ ഉത്പന്നങ്ങൾ മാറ്റിവാങ്ങുമ്പോൾ 20,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ലഭിക്കും. ഒക്ടോബർ 31 വരെയാണ് ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താനാകുക.
ആപ്പിൾ ഉത്പന്നങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ക്രോമ ഒരുക്കിയിരിക്കുന്നത്. ബാങ്ക് ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ എന്നിവയിലൂടെ ഐഫോൺ 17 മോഡലുകൾ 58,990 രൂപ മുതലും ഐഫോൺ 17 പ്രോ 94,490 രൂപ മുതലും ഐഫോൺ 17 പ്രോ മാക്സ് 1,07,990 രൂപ മുതലും ലഭ്യമാകും. വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമുള്ള പ്രത്യേക കിഴിവുകൾ വഴി മാക്ബുക്ക് എയർ എം5 ലാപ്ടോപ്പുകൾ 1,01,910 രൂപയ്ക്ക് വാങ്ങാൻ കഴിയും. പുതിയ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾക്ക് 1,599 രൂപ മുതലുള്ള പ്രതിമാസ തവണ വ്യവസ്ഥകളും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.
മികച്ച ദൃശ്യാനുഭവം നൽകുന്ന ടെലിവിഷനുകൾക്കും മറ്റ് വീട്ടുപകരണങ്ങൾക്കും ആകർഷകമായ വിലക്കുറവുമുണ്ട്. എൽജിയുടെ 55 ഇഞ്ച് എഐ നാനോ ടിവി 41,990 രൂപയ്ക്കും സാംസങ്ങിൻറെ 65 ഇഞ്ച് ഫോർ കെ മിനി എൽഇഡി ടിവി 76,990 രൂപയ്ക്കും സോണിയുടെ 75 ഇഞ്ച് ബ്രാവിയ 2 ഫോർ കെ ടിവി 1,19,900 രൂപയ്ക്കും ലഭിക്കും. .28,990 രൂപ മുതൽ ആരംഭിക്കുന്ന ഗോദ്റേജിൻറെ 1.5 ടൺ ഇൻവെർട്ടർ എസി, 21,790 രൂപ വിലവരുന്ന എൽജിയുടെ 8 കിലോഗ്രാം ടോപ്പ് ലോഡ് വാഷിംഗ് മെഷീൻ, 35,491 രൂപ മുതൽ ലഭ്യമാകുന്ന എൽജിയുടെ 288 ലിറ്റർ ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്റർ എന്നിവയ്ക്കും മികച്ച ഓഫറുകളുണ്ട്.
ലാപ്ടോപ്പുകൾക്കും ഓഡിയോ ഉപകരണങ്ങൾക്കും വമ്പൻ ഇളവുകളാണ് ഫെസ്റ്റിവൽ ഓഫ് ഡ്രീംസിലൂടെ പ്രഖ്യാപിച്ചിട്ടുള്ളത്. എച്ച്പിയുടെ വിക്ടസ് ഗെയിമിംഗ് ലാപ്ടോപ്പുകൾ 81,140 രൂപ മുതൽ ലഭ്യമാകുമ്പോൾ മാർഷൽ ബ്ലൂടൂത്ത് സ്പീക്കറുകൾക്ക് 35 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും.
ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്നതിനായി ക്രോമയുടെ ഔദ്യോഗിക വെബ്സൈറ്റായ ക്രോമ ഡോട്ട് കോമിലൂടെയും ടാറ്റ ന്യൂ ആപ്പിലൂടെയും രാജ്യത്തെമ്പാടുമുള്ള ഷോറൂമുകൾ വഴിയും ഉത്പന്നങ്ങൾ വാങ്ങാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.