- Trending Now:
കൊച്ചി, ഒക്ടോബർ 15, 2026: നവരാത്രിയോടനുബന്ധിച്ച്, 2027 സാമ്പത്തിക വർഷാവസാനത്തോടെ 'നാരിശക്തി' പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളം 20,000 വനിതാ അഡൈ്വസർമാരെ നിയമിക്കുമെന്ന് ഐസിഐസിഐ ലൈഫ് ഇൻഷുറൻസ് പ്രഖ്യാപിച്ചു. 2026 സെപ്റ്റംബർ 30-ലെ കണക്കുപ്രകാരം, കമ്പനിയുടെ 78,000-ത്തിലധികം വനിതാ അഡൈ്വസർമാർ ഏജൻസി ബിസിനസിന്റെ 45 ശതമാനവും സംഭാവന ചെയ്യുന്നുണ്ട്. 'നാരിശക്തി' സംരംഭത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് ഈ പ്രഖ്യാപനം.
പ്രതിഭയ്ക്ക് ലിംഗഭേദമില്ലെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. പുരുഷ അഡൈ്വസർമാരുടെ പ്രകടനത്തിലും പുരോഗതി കാണുമ്പോൾ, ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിലും അവരുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിലും വനിതാ അഡൈ്വസർമാർ മികച്ച കഴിവാണ് പ്രകടിപ്പിക്കുന്നതെന്ന് ഐസിഐസിഐ ലൈഫ് ഇൻഷുറൻസ് ലിമിറ്റഡിന്റെ ചീഫ് ഡിസ്ട്രിബ്യൂഷൻ ഓഫീസർ അമീഷ് ബാങ്കർ പറഞ്ഞു.
2026 സെപ്റ്റംബർ 30-ലെ കണക്കുപ്രകാരം, കമ്പനിയുടെ ആകെ അഡൈ്വസർമാരിൽ ഏകദേശം 32 ശതമാനം വനിതകളാണ്. എന്നാൽ ഏജൻസി ബിസിനസിന്റെ 45 ശതമാനവും ഇവരുടെ സംഭാവനയാണ്. ബംഗളൂരു, കേരളം, മുംബൈ തുടങ്ങിയ മേഖലകളിൽ വനിതാ അഡൈ്വസർമാരുടെ സംഭാവന 50 ശതമാനത്തിലധികമാണ്.
വീട്ടമ്മമാർ, ശമ്പളവരുമാനക്കാരായ പ്രൊഫഷണലുകൾ, സംരംഭകർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരാണ് കമ്പനിയുടെ വനിതാ അഡൈ്വസർമാർ. മികച്ച ആസൂത്രണം, പ്രശ്നപരിഹാരം, സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യൽ തുടങ്ങിയ കഴിവുകൾ ഇവരെ ഈ രംഗത്ത് മികവ് പുലർത്താൻ സഹായിക്കുന്നു.
സഹാനുഭൂതി, ഉപഭോക്താക്കളുടെ ആവശ്യങ്ങൾ തിരിച്ചറിയാനുള്ള കഴിവ്, പ്രശ്നപരിഹാര മികവ്, വൈകാരിക ബുദ്ധി, സാമൂഹിക ഇടപെടലുകളിലെ സജീവത, വിശ്വാസ്യത എന്നിവ വനിതാ അഡൈ്വസർമാരുടെ പ്രധാന സവിശേഷതകളാണ്. മികച്ച ഇൻഷുറൻസ് പരിഹാരങ്ങൾ നിർദേശിക്കാനും വിൽപനയ്ക്കുശേഷവും ഉപഭോക്താക്കളുമായി ദീർഘകാല ബന്ധം നിലനിർത്താനും ഈ ഗുണങ്ങൾ സഹായിക്കുന്നു.
രാജ്യത്തുടനീളമുള്ള വനിതകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ രണ്ടു വർഷം മുമ്പാണ് കമ്പനി 'നാരിശക്തി' സംരംഭം ആരംഭിച്ചത്. വനിതാ അഡൈ്വസർമാർക്ക് ആവശ്യമായ പരിശീലനവും പിന്തുണയും നൽകുന്നതിലൂടെ അവരുടെ കഴിവുകൾ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2047-ഓടെ എല്ലാവർക്കും ഇൻഷുറൻസ് എന്ന സർക്കാരിന്റെ കാഴ്ചപ്പാട് യാഥാർഥ്യമാക്കുന്നതിന് കൂടുതൽ വനിതകളെ ഈ മേഖലയിലേക്ക് സ്വാഗതം ചെയ്യാൻ നവരാത്രി അനുയോജ്യമായ അവസരമാണെന്നും അദ്ദേഹം പറഞ്ഞു.
2026 സെപ്റ്റംബർ 30-ലെ കണക്കുപ്രകാരം, കമ്പനിയുടെ വനിതാ അഡൈ്വസർമാരിൽ 47 ശതമാനം പേരും പത്ത് വർഷത്തിലേറെയായി ഐസിഐസിഐ ലൈഫ് ഇൻഷുറൻസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഇൻഷുറൻസ് ഏജന്റുമാർക്കും സാമ്പത്തിക സേവന മേഖലയിലെ പ്രൊഫഷണലുകൾക്കുമുള്ള ആഗോള അംഗീകാരമായ മില്യൺ ഡോളർ റൗണ്ട് ടേബിളിന് (എംഡിആർടി) 500-ലധികം വനിതാ അഡൈ്വസർമാർ യോഗ്യത നേടിയിട്ടുണ്ട്.
2024-ൽ ആരംഭിച്ച 'നാരിശക്തി' സംരംഭം, മുൻകൂർ നിക്ഷേപമില്ലാതെ തന്നെ സാമ്പത്തിക ആസൂത്രണ രംഗത്ത് മികച്ചൊരു കരിയർ കെട്ടിപ്പടുക്കാൻ വനിതകളെ സഹായിക്കുന്നു. കുടുംബത്തിനായി സമയം മാറ്റിവയ്ക്കുന്നതിനൊപ്പം സ്വന്തം സൗകര്യത്തിനനുസരിച്ച് ജോലി ചെയ്യാനും സാമ്പത്തിക സ്വാതന്ത്ര്യം നേടാനും ഈ പദ്ധതി അവസരമൊരുക്കുന്നു. അതോടൊപ്പം, രാജ്യത്തുടനീളമുള്ള കുടുംബങ്ങൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിലും വനിതകൾക്ക് പങ്കാളികളാകാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.