- Trending Now:
തിരുവനന്തപുരം: ഐടി ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വനി സംഘടിപ്പിച്ച 'റാവിസ് പ്രിവിലിസ് പ്രതിധ്വനി സെവൻസ് ആൻഡ് ഫൈവ്സ്-സീസൺ 9' ൽ എച്ച് ആൻഡ് ആർ ബ്ലോക്കും യുഎസ്ടിയും ജേതാക്കളായി. യൂഡുമായി സഹകരിച്ചാണ് ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചത്.
പുരുഷന്മാരുടെ സെവൻസ് ടൂർണമെൻറ് ഫൈനലിൽ യുഎസ്ടിയെ തോൽപ്പിച്ച് എച്ച് ആൻഡ് ആർ ബ്ലോക്കും, വനിതകളുടെ ഫൈവ്സിൽ ടാറ്റ എൽക്സിയെ തോൽപ്പിച്ച് യുഎസ്ടിയും കിരീടം ചൂടി.
പുരുഷ വിഭാഗത്തിൽ പ്രൊചൻറ് സെക്കൻറ് റണ്ണറപ്പായി. വനിതാ വിഭാഗത്തിൽ ഇൻഫോസിസ് ആണ് സെക്കൻറ് റണ്ണറപ്പ്.
ഫൈനലിൽ മുൻ ഇന്ത്യൻ ഫുട്ബോൾ താരം എബിൻ റോസ് മുഖ്യാതിഥിയായി.
റാവിസ് ഹോട്ടൽസ്, യൂഡി പ്രൊമോഷൻസ് എന്നിവയുമായി സഹകരിച്ചാണ് ടൂർണമെൻറ് സംഘടിപ്പിച്ചത്.
പുരുഷ വിഭാഗത്തിൽ എച്ച് ആൻഡ് ആർ ബ്ലോക്കിലെ നെവിൻ ഫൈനലിലെ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. യുഎസ്ടിയിലെ നോളൻ ആണ് പ്ലെയർ ഓഫ് ദി ടൂർണമെൻറ്. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് പ്രൊചൻറിലെ അജേഷ് ആണ്.
മികച്ച ഗോൾകീപ്പർ: സാമുവൽ (പ്രൊചൻറ്), മികച്ച ഡിഫൻഡർ: ബെവൻ (എച്ച് ആൻഡ് ആർ ബ്ലോക്ക്), ഒന്നാം ഘട്ടത്തിലെ ടോപ് സ്കോറർ: അലൻ അലക്സാണ്ടർ (പ്രൊചൻറ്), ചാമ്പ്യൻസ് റൗണ്ടിലെ ടോപ് സ്കോറർ നോളൻ (യുഎസ്ടി) എന്നിവയാണ് പുരുഷ വിഭാഗത്തിലെ മറ്റ് പുരസ്കാരങ്ങൾ.
വനിതാ ടൂർണമെൻറിൽ യുഎസ്ടിയിലെ സായി ഫൈനലിലെ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. ടാറ്റ എൽക്സിയിലെ അമാനയാണ് പ്ലെയർ ഓഫ് ദി ടൂർണമെൻറ്. ഇൻഫോസിസിലെ മെറിൻ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് ആയി.
മികച്ച ഗോൾകീപ്പർ: മീനാക്ഷി (ട്രെൻസർ), മികച്ച ഡിഫൻഡർ: നീത (ടാറ്റ എൽക്സി), ടോപ് സ്കോറർ: അമാന (ടാറ്റ എൽക്സി) എന്നിവയാണ് ഫൈവ്സിലെ മറ്റ് പുരസ്കാരങ്ങൾ.
മികച്ച അസിസ്റ്റ് പ്ലേമേക്കർ അവാർഡ് യുഎസ്ടിയിലെ അഭിഷേകിനും സെവൻസ് ഫെയർ പ്ലേ അവാർഡ് ഐബിഎസിനും ഫൈവ്സ് ഫെയർ പ്ലേ അവാർഡ് ട്രെൻസറിനും ലഭിച്ചു.
സമ്മാനദാന ചടങ്ങിൽ പ്രതിധ്വനി സ്പോർട്സ് ഫോറം കൺവീനർ രജിത്ത് വി.പി അധ്യക്ഷത വഹിച്ചു. റാവിസ് പ്രതിനിധികളായ സ്മിത, പ്രേംകമൽ, യൂഡിയിലെ കിരൺ, പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രൻ, പ്രസിഡൻറ് വിഷ്ണു രാജേന്ദ്രൻ, സംസ്ഥാന കൺവീനർ രാജീവ് കൃഷ്ണൻ, സ്പോർട്സ് ഫോറം ജോയിൻറ് കൺവീനർ സനൂപ് ബാലകൃഷ്ണൻ, സെവൻസ് കൺവീനർ സരീഷ് എം, ഫൈവ്സ് കൺവീനർ അഞ്ചന, സെവൻസ് ജോയിൻറ് കൺവീനർ അദ്വൈത് എന്നിവർ പങ്കെടുത്തു.
ഐടി ജീവനക്കാർക്കിടയിൽ കായികമത്സര താൽപര്യവും ശാരീരികക്ഷമതയും ജീവനക്കാരുടെ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിനാണ് ടൂർണമെൻറ് സംഘടിപ്പിച്ചത്.
ടെക്നോപാർക്കിലെ 100-ലധികം ഐടി കമ്പനികളിൽ നിന്നായി 109 ടീമുകളും 2,500-ലധികം ഐടി പ്രൊഫഷണലുകളുമാണ് സെവൻസ് ഫുട്ബോൾ മത്സരങ്ങളിൽ പങ്കെടുത്തത്. 16 ഐടി കമ്പനികളിൽ നിന്നായി 200-ലധികം വനിതകളാണ് ഫൈവ്സ് ഫുട്ബോൾ ടൂർണമെൻറിൽ അണിനിരന്നത്.
രണ്ടു മാസം നീണ്ടുനിന്ന ടൂർണമൈൻറിൽ ഇരുന്നൂരിലധികം മത്സരങ്ങളാണ് നടന്നത്. ഐ.ടി മേഖലയിൽ നടക്കുന്ന ഏറ്റവും വലിയ ഫുട്ബോൾ ടൂർണമെൻറാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.