Dr. ഹരിത വി. എച്ച്.,
അസിസ്റ്റന്റ് പ്രൊഫസർ,
ടി. എ. പൈ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്,
മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ, ബെംഗളൂരു
2030ഓടെ ഇന്ത്യയുടെ അധ്വാനശേഷിയുള്ള ജനസംഖ്യ 98 കോടി കവിയുമെന്ന് സാമ്പത്തിക സർവേ 202526 വ്യക്തമാക്കുന്നു. ഇന്ത്യയിൽ ഇന്ന് ജോലി ചെയ്യുന്ന 100 സ്ത്രീകളെ എടുത്താൽ വെറും 3 പേർ മാത്രമാണ് ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടുള്ളത്. 2047ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യം കൈവരിക്കണമെങ്കിൽ ഈ സംഖ്യയിൽ വലിയ മാറ്റം വരുത്തേണ്ടതുണ്ട്. തൊഴിൽ രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നത് കേവലം ഒരു സാമൂഹിക ലക്ഷ്യമല്ല, മറിച്ച് സാമ്പത്തിക വളർച്ചയുടെ ചാലകശക്തിയാണെന്നാണ് ഇത്തവണത്തെ സാമ്പത്തിക സർവേയുടെ നിരീക്ഷണം. അതിനാൽ തന്നെ വരാനിരിക്കുന്ന ബജറ്റിൽ സ്ത്രീകേന്ദ്രീകൃതമായ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ മുൻഗണന ലഭിക്കാൻ സാധ്യതയുണ്ട്.
ബഡ്ജറ്റ് പ്രതീക്ഷകൾ:
- ഉയർന്ന മൂല്യമുള്ള തൊഴിലുകൾ: നിലവിൽ 56 കോടി ജനങ്ങൾ ഉൾപ്പെടുന്ന തൊഴിൽ വിപണിയിൽ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് മെച്ചപ്പെടുന്നുണ്ടെങ്കിലും, അവരെ കുറഞ്ഞ ഉൽപ്പാദനക്ഷമതയുള്ള തൊഴിലുകളിൽ നിന്ന് ആധുനിക നിർമ്മാണ, ഡിജിറ്റൽ മേഖലകളിലേക്ക് മാറ്റുന്നതിനായുള്ള പ്രത്യേക പദ്ധതികൾ ബജറ്റിൽ പ്രതീക്ഷിക്കാം. ഇന്ത്യയെ ലോകത്തിന്റെ 'അക ഫ്രണ്ട് ഓഫീസ്' ആക്കി മാറ്റുന്നതിന്റെ ഭാഗമായി ഡാറ്റ സയൻസ്, അൽഗോരിതംസ് തുടങ്ങിയ മേഖലകളിൽ സ്ത്രീകൾക്ക് മുൻഗണന നൽകുന്ന പരിശീലന പരിപാടികൾ ബജറ്റ് വിഭാവനം ചെയ്തേക്കും.
- ഹൈബ്രിഡ് & ഫ്ലെക്സിബിൾ ജോലി രീതികൾ: നിർമ്മാണസേവന മേഖലകളിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കുവാൻ ഫ്ലെക്സിബിൾ/ഹൈബ്രിഡ് വർക്ക് (എഹലഃശയഹല/ഒ്യയൃശറ ണീൃസ) രീതികൾ പ്രോത്സാഹിപിക്കുന്ന കമ്പനികൾക്ക് നികുതി ഇളവുകളോ മറ്റു ആനുകൂല്യങ്ങളോ നൽകിയേക്കാം.
- സുരക്ഷിതമായ താമസസൗകര്യങ്ങൾ: നഗരങ്ങളിൽ ജോലിക്കായി മാറി താമസിക്കുന്ന സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ ചെറുതല്ല. സ്ത്രീകളുടെ സുരക്ഷിത താമസത്തിന് 'സഖി നിവാസ്' പോലുള്ള കേന്ദ്ര പദ്ധതികൾക്കും തമിഴ്നാട്ടിലെ 'തോഴി ഹോസ്റ്റലുകൾ' മാതൃകയിലുള്ള പി.പി.പി (ജജജ) സംരംഭങ്ങൾക്കും കൂടുതൽ ഫണ്ട് അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
- നൈപുണ്യ വികസനം: സ്ത്രീകളെ ആധുനിക സാങ്കേതിക വിദ്യകളിൽ പ്രാപ്തരാക്കുന്നതിനായി പ്രത്യേക വൊക്കേഷണൽ ട്രെയിനിംഗ് പദ്ധതികൾ പ്രതീക്ഷിക്കാം. STEM ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്ത്രീകളുടെ എണ്ണം വർദ്ധിപ്പിക്കാൻ പ്രത്യേക സാമ്പത്തിക സഹായങ്ങളും സ്കോളർഷിപ്പുകളും ബജറ്റിൽ പ്രതീക്ഷിക്കുന്നു.
- ഗ്രാമീണ സമ്പദ്വ്യവസ്ഥ: ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം നൽകുന്ന 'ലഖ്പതി ദീദി' പോലുള്ള പദ്ധതികൾക്ക് കൂടുതൽ ഫണ്ട് അനുവദിക്കാൻ സാധ്യതയുണ്ട്.
- സാമൂഹിക സുരക്ഷ: ഗിഗ് വർക്കേഴ്സ് , അസംഘടിത മേഖലയിലെ സ്ത്രീകൾ എന്നിവർക്കായി ഇൻഷുറൻസ്, പെൻഷൻ തുടങ്ങിയ സാമൂഹിക സുരക്ഷാ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിക്കുമെന്ന് കരുതുന്നു.
രാജ്യത്തിന്റെ സാമ്പത്തിക ഭൂപടം മാറ്റിവരയ്ക്കുന്ന ശില്പികളായി സ്ത്രീകൾക്ക് മാറാനുള്ള പിന്തുണ ബഡ്ജറ്റ് നൽകേണ്ടതുണ്ട്. വികസിത ഭാരതം എന്നത് രാജ്യം കൈവരിക്കുന്ന സാമ്പത്തിക വളർച്ച മാത്രമല്ല, മറിച്ച് ആ രാജ്യത്തെ പെൺകരുത്ത് കൈവരിക്കുന്ന സ്വാതന്ത്ര്യം കൂടിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.