- Trending Now:
തിരുവനന്തപുരം: രാജ്യത്ത വളർന്നുവരുന്ന മൊബിലിറ്റി വിപണികളിലുടനീളം സാന്നിധ്യം ശക്തമാക്കുന്നതിൻറെ ഭാഗമായി അൾട്രാവയലറ്റ് ഓട്ടോമോട്ടീവ് തിരുവനന്തപുരത്ത് പുതിയ യുവി സ്പേസ് സ്റ്റേഷൻ ആരംഭിച്ചു. കമ്പനിയുടെ റീട്ടെയിൽ, സർവീസ് ശൃംഖല വിപുലീകരണത്തിൻറെ നിർണ്ണായക ചുവടുവെപ്പാണിത്. അടുത്തിടെ കമ്പനി കൈവരിച്ച ഉൽപ്പന്ന-സാങ്കേതിക നേട്ടങ്ങളെ തുടർന്നാണ് ഈ വിപുലീകരണം. എക്സ്-47 ക്രോസ്ഓവർ, യുവി ക്രോസ്ഫേഡ് കാർബൺ ഫൈബർ ഹെൽമറ്റ്, കൂടാതെ കമ്പനി പുതുതായി അവതരിപ്പിച്ച 'ബാറ്ററി ഫ്ളെക്സ്' (ബാസ്) പ്ലാറ്റ്ഫോം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. മികച്ച പെർഫോമൻസ് നൽകുന്ന ഒരു സമ്പൂർണ്ണ ഇലക്ട്രിക് വാഹനങ്ങളുടെ സംയോജിത ശൃംഖല കെട്ടിപ്പടുക്കുന്നതിൽ അൾട്രാവയലറ്റ് നൽകുന്ന മുൻഗണനയെ കൂടുതൽ വ്യക്തമാക്കുന്നു. തിരുവനന്തപുരത്തെ ഈ പുതിയ കേന്ദ്രത്തിലൂടെ കേരളത്തിലെ ഉപഭോക്താക്കൾക്ക് കമ്പനിയുടെ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാനും കമ്പനിയുടെ സാന്നിധ്യം രാജ്യത്തുടനീളം ശക്തിപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്.
ഡീലർ പങ്കാളിയായ പോപ്പുലർ റീട്ടെയിൽ കോർപ്പറേഷനുമായി സഹകരിച്ചാണ് തിരുവനന്തപുരത്തെ പുതിയ യുവി സ്പേസ് സ്റ്റേഷൻ ആരംഭിച്ചത്. ഇതിലൂടെ അൾട്രാവയലറ്റിൻറെ പെർഫോമൻസ് മോട്ടോർസൈക്കിളുകളായ എക്സ്-47 ക്രോസ്ഓവർ, എഫ്77എസ് എന്നിവ അടുത്തറിയാൻ ഉപഭോക്താക്കൾക്ക് കഴിയും. ടെസ്റ്റ് റൈഡ്, വിൽപന, സർവ്വീസ്, അനുബന്ധ ആക്സസറികൾ എന്നിവ ഒരു സ്ഥലത്ത് ലഭിക്കുന്നതിനൊപ്പം മികച്ച അനുഭവവും നൽകുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എക്സ്പീരിയൻസ് സെൻററിൽ കമ്പനിയുടെ ഉയർന്ന പ്രകടന ശേഷിയുള്ള മോട്ടോർസൈക്കിളുകളായ എക്സ്-47യും എഫ്77എസും പ്രദർശിപ്പിക്കും. 40.2 എച്ച്പി കരുത്തും 100 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ഈ വാഹനത്തിന് വെറും 2.8 സെക്കൻഡിനുള്ളിൽ 0 മുതൽ 60 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. 10.3 കെഡബ്ല്യുഎച്ച് ബാറ്ററിയുമായി എത്തുന്ന ഈ ബൈക്കുകൾ ഒരൊറ്റ ചാർജിൽ 323 കിലോമീറ്റർ ഐഡിസി റേഞ്ച് നൽകുന്നു.
ടെക്നോപാർക്ക്, പുരോഗമന രീതിയെ കാണിക്കുന്ന മോട്ടോർസൈക്ലിംഗ് കമ്മ്യൂണിറ്റി തുടങ്ങിയ കാരണങ്ങൾ കൊണ്ട് കേരളത്തിൻറെ ഐടി തലസ്ഥാനമായി കണക്കാക്കുന്ന തിരുവനന്തപുരത്ത് കേരളത്തിലെ തങ്ങളുടെ രണ്ടാമത്തെ കേന്ദ്രമായ ഈ യുവി സ്പേസ് സ്റ്റേഷൻ ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അൾട്രാവയലറ്റ് സിഇഒയും സഹസ്ഥാപകനുമായ നാരായൺ സുബ്രഹ്മണ്യം പറഞ്ഞു.
സംസ്ഥാനത്തെ തങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണിത്. വാഹനങ്ങളിലെ പെർഫോമൻസ്, സാങ്കേതികവിദ്യ, ഡിസൈൻ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന വലിയൊരു വിഭാഗം ഉപഭോക്താക്കളെയാണ് ഇത് ലക്ഷ്യമിടുന്നത്. ഈ വിപുലീകരണത്തിലൂടെ വിൽപ്പന, സർവീസ്, ഉടമസ്ഥാവകാശം എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ എഞ്ചിനീയറിംഗ് അധിഷ്ഠിത മോട്ടോർസൈക്കിളുകൾ അനുഭവിക്കാൻ കഴിയുന്ന ശക്തമായ സംയോജിത ശൃംഖല കെട്ടിപ്പടുക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നത്. ഇന്ത്യയിലുടനീളം ലോകോത്തര നിലവാരത്തിലുള്ള വാഹന അനുഭവം നൽകിക്കൊണ്ട് അൾട്രാവയലറ്റ് അടുത്ത തലമുറയിലെ പെർഫോമൻസ് മൊബിലിറ്റിയെ പിന്തുണയ്ക്കുന്ന ഭാവിയ്ക്ക് സജ്ജമായ ഉന്നത നിലവാരമുള്ള ശൃംഖല നിർമ്മിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൾട്രാവയലറ്റിൻറെ എഞ്ചിനീയറിംഗ് മികവിലും പ്ലാറ്റ്ഫോം അധിഷ്ഠിത നവീകരണവും അടിസ്ഥാനമാക്കി നിർമ്മിച്ചതാണ് എക്സ്-47 ക്രോസ്ഓവർ. ഈ വിഭാഗത്തിൽ റഡാർ സ്റ്റാൻഡേർഡായി നൽകുന്ന ലോകത്തെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിളും ഇതാണ്. പെർഫോമൻസ് ഇലക്ട്രിക് ബൈക്കുകളുടെ രൂപകൽപ്പനയിലും അവ നൽകുന്ന അനുഭവത്തിലും നിർണ്ണായകമായ ഒരു മാറ്റമാണ് ഇത് സൃഷ്ടിക്കുന്നത്. റൈഡർമാർക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന 5-ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ, മൂന്ന് റൈഡ് മോഡുകൾ, ലോംഗ്-ട്രാവൽ സസ്പെൻഷൻ കൂടാതെ ഈ രംഗത്ത് ആദ്യമായി അവതരിപ്പിക്കുന്ന റേഡിയൽ ഓൾ ടെറൈൻ ടയറുകൾ എന്നിവ ഈ മോട്ടോർസൈക്കിളിൻറെ സവിശേഷതകളാണ്. ഏത് തരം റോഡുകളിലും ആത്മവിശ്വാസത്തോടെയും സ്ഥിരതയോടെയും ഓടിക്കാൻ ഇത് സഹായിക്കുന്നു.
അൾട്രാവയലറ്റിൻറെ യുവി റഡാർ ഇൻറലിജൻസിലൂടെയാണ് അതിനൂതനമായ സുരക്ഷാ സംവിധാനങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ള 77 ഗിഗാഹെർട്സ് റിയർ റഡാറും യുവി ഹൈപ്പർസെൻസ് അഡ്വാൻസ്ഡ് റൈഡർ അസിസ്റ്റൻസ് സിസ്റ്റവും ചേർന്ന് ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ്, ലെയ്ൻ ചേഞ്ച് അസിസ്റ്റ്, ഓവർടേക്ക് അലേർട്ടുകൾ, പിന്നിൽ നിന്നുള്ള കൂട്ടിയിടി മുന്നറിയിപ്പുകൾ തുടങ്ങിയവ ലഭ്യമാക്കുന്നു. കൂടാതെ അൾട്രാവയലറ്റ് സ്വന്തമായി വികസിപ്പിച്ചെടുത്ത ലോകത്തിലെ ഏറ്റവും ഉയർന്ന പവർ-ഡെൻസിറ്റിയുള്ള എയർ-കൂൾഡ് ഓൺബോർഡ് ചാർജർ, പാരലൽ ബൂസ്റ്റ് ചാർജിംഗ്, ഇൻബിൽറ്റ് ഡാഷ്ക്യാം സിസ്റ്റം എന്നിവയും എക്സ്-47-ൽ ഉണ്ട്. എഞ്ചിനീയറിംഗ് അധിഷ്ഠിതമായ ഈ സമീപനത്തിന് ഓട്ടോമോട്ടീവ് രംഗത്ത് വലിയ അംഗീകാരമാണ് ലഭിക്കുന്നത്. 'ഇവി മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ' പോലുള്ള പ്രമുഖ ഓട്ടോമോട്ടീവ് അവാർഡുകളും ഇതിനകം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള ഇലക്ട്രിക് മൊബിലിറ്റി നിർമ്മിക്കാനുള്ള അൾട്രാവയലറ്റിൻറെ ലക്ഷ്യത്തെയാണ് ഇത് കാണിക്കുന്നത്.
അത്യാധുനിക ഇലക്ട്രിക് മൊബിലിറ്റിയെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ അൾട്രാവയലറ്റ് അടുത്തിടെ 'ബാറ്ററി ഫ്ളെക്സ്' (ബാസ്) സംവിധാനവും അവതരിപ്പിച്ചിട്ടുണ്ട്. പെർഫോമൻസ് ഇലക്ട്രിക് ബൈക്കുകൾ വാങ്ങുന്നതിനുള്ള പ്രാരംഭ ചെലവ് കുറയ്ക്കുകയും ബാറ്ററി ഉപയോഗത്തിലും സ്വന്തമാക്കുന്നതിനും ഉപഭോക്താക്കൾക്ക് കൂടുതൽ അനായാസം ആക്കാനുമാണ് ഈ ഫ്ളെക്സിബിൾ മോഡൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ പുതിയ പദ്ധതിയിലൂടെ 1,49,000 രൂപ എന്ന പ്രാരംഭ വിലയിൽ ഉപഭോക്താക്കൾക്ക് അൾട്രാവയലറ്റ് എക്സ്-47 സ്വന്തമാക്കാം. ബാറ്ററിക്കായി മാസം വെറും 2499 രൂപ മുതൽ ആരംഭിക്കുന്ന വരിസംഖ്യ നൽകിയാൽ മതി. ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വേഗത്തിലാക്കാനുള്ള അൾട്രാവയലറ്റ് വാഹനങ്ങളുടെ സംയോജിത ശൃംഖല അധിഷ്ഠിത നീക്കങ്ങൾക്ക് ഈ സംരംഭം കൂടുതൽ കരുത്തുപകരുന്നു.
തിരുവനന്തപുരത്തെ അൾട്രാവയലറ്റ് സ്പേസ് സ്റ്റേഷൻറെ വിലാസം: തേജസ് പ്ലാസ, ടിസി49/459/1, വെളളായണി ജംഗ്ഷൻ, നേമം, തിരുവനന്തപുരം - 695020.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.