Sections

ഓൺലൈൻ ഷോപ്പിംഗിൽ പുത്തൻ അനുഭവം; ഓഗ്മെന്റഡ് റിയാലിറ്റി സേവനവുമായി ജോസ് ആലുക്കാസ്

Wednesday, Mar 18, 2026
Reported By Admin
Jos Alukkas Launches AR Virtual Jewellery Try-On

കൊച്ചി: ഗുണമേന്മയിലും നൂതന ആശയങ്ങളിലും ട്രെൻഡി ആഭരണങ്ങളിലും ഇന്ത്യയിലെ വിശ്വസ്ത നാമമായ ജോസ് ആലുക്കാസ്, തങ്ങളുടെ വെബ്സൈറ്റിൽ ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യ അവതരിപ്പിച്ചു. mirrAR (മിരാർ) എന്ന സ്ഥാപനവുമായി സഹകരിച്ച് വികസിപ്പിച്ച ഈ സംവിധാനം, സ്മാർട്ട് ഉപകരണങ്ങളിലൂടെ ആഭരണങ്ങൾ വിർച്വലായി അണിഞ്ഞുനോക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നു.

ക്യാമറ ഉപയോഗിച്ച് മാലകൾ, കമ്മലുകൾ, വളകൾ, മോതിരങ്ങൾ തുടങ്ങിയവ അണിഞ്ഞുനോക്കാൻ സഹായിക്കുന്ന ഈ പുതിയ ഫീച്ചർ ഓൺലൈൻ ഷോപ്പിംഗിൽ ഉപഭോക്താക്കൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു. അത്യാധുനിക സാങ്കേതികവിദ്യയെ പരമ്പരാഗത ആഭരണ നിർമ്മാണ വൈദഗ്ധ്യവുമായി സംയോജിപ്പിക്കുക വഴി ആഗോളതലത്തിൽ തന്നെ ഓൺലൈൻ ഷോപ്പിംഗ് രീതിയെ പുനർനിർവചിക്കാനാണ് ബ്രാൻഡ് ലക്ഷ്യമിടുന്നത്.

'ആഭരണങ്ങൾ എന്നത് വ്യക്തിപരമായ ഒന്നാണ്, വാങ്ങുന്നതിന് മുൻപ് അത് തങ്ങൾക്ക് എത്രത്തോളം ചേരുമെന്ന് ഉപഭോക്താക്കൾ നോക്കാറുണ്ട്. ഈ പുതിയ സംവിധാനത്തിലൂടെ ഷോറൂമിലെ അനുഭവം നേരിട്ട് ഉപഭോക്താക്കളുടെ സ്ക്രീനുകളിൽ എത്തിക്കുകയാണ് ഞങ്ങൾ. പരമ്പരാഗത വ്യാപാര രീതികളെ മാറുന്ന ഡിജിറ്റൽ കാലഘട്ടത്തിന് അനുയോജ്യമായി പരിഷ്കരിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ഭാഗമാണിത്,' എന്ന് ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർ ജോൺ ആലുക്കാസ് പറഞ്ഞു.

ഉപഭോക്താക്കൾക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.josalukkasonline.com/ സന്ദർശിച്ച് ഇഷ്ടപ്പെട്ട ആഭരണം തിരഞ്ഞെടുത്ത ശേഷം വിർച്വൽ ട്രൈ-ഓൺ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ ആ ആഭരണം അണിഞ്ഞാൽ എങ്ങനെയുണ്ടാകുമെന്ന് ക്യാമറിലൂടെ നേരിട്ട് കാണാൻ സാധിക്കും. ആധുനിക സ്മാർട്ട്ഫോണുകളിലും ഡെസ്ക്ടോപ്പുകളിലും അധിക ആപ്പുകൾ ഒന്നും ഡൗൺലോഡ് ചെയ്യാതെ തന്നെ ഈ സേവനം സുഗമമായി ലഭ്യമാകും.

സൗകര്യപ്രദമായ ഷോപ്പിംഗ് അനുഭവം നൽകുന്നതിനൊപ്പം തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങളിൽ ഉപഭോക്താക്കൾക്കുള്ള സംതൃപ്തി ഉറപ്പാക്കുന്നതിലൂടെ റിട്ടേണുകൾ കുറയ്ക്കാനും വിപണന സാധ്യതകൾ മെച്ചപ്പെടുത്താനും ഈ സംവിധാനം വഴിയൊരുക്കും. സാങ്കേതികവിദ്യയോട് താൽപ്പര്യമുള്ള യുവതലമുറയെ ആകർഷിക്കാനും ഡിജിറ്റൽ ലോകത്തെ വലിയൊരു വിഭാഗം ഉപഭോക്താക്കളിലേക്ക് ബ്രാൻഡിനെ എത്തിക്കാനുമുള്ള ശ്രമങ്ങൾക്ക് ഇത് കരുത്തേകും.

'ആഭരണ വിപണന രംഗത്തേക്ക് അത്യാധുനിക ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യ കൊണ്ടുവരുന്നതിനായി ജോസ് ആലുക്കാസ് ഗ്രൂപ്പുമായി സഹകരിക്കുന്നതിൽ ആവേശമുണ്ട്. ഡിജിറ്റൽ വ്യാപാരത്തെയും നേരിട്ടുള്ള വ്യാപാരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ സേവനം ഉപഭോക്താക്കൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകും,' എന്ന് മിരാർ സ്ഥാപകയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മേഘ്ന സരാവോഗി പറഞ്ഞു.

ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റൽ വ്യാപാരം വ്യാപിപ്പിക്കുന്നതിനുമായി ജോസ് ആലുക്കാസ് നടപ്പിലാക്കുന്ന വിപുലമായ നയങ്ങളുടെ ഭാഗമായാണ് ഈ പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.