- Trending Now:
ചെന്നൈ: ഊർജ്ജ പരിപാലന രംഗത്തെ ആഗോള പ്രമുഖരായ സോകോമെക്, അത്യാധുനിക സാങ്കേതികവിദ്യയിലുള്ള മാസ്റ്ററിസ് ജിപ 4 യുപിഎസ്, എടിവൈഎസ് എ എം ട്രാൻസ്ഫർ സ്വിച്ച് എന്നിവ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.
ഡാറ്റാ സെന്ററുകൾ, ഐടി റൂമുകൾ, വാണിജ്യ സമുച്ചയങ്ങൾ തുടങ്ങിയ നിർണ്ണായക മേഖലകളിൽ തടസ്സമില്ലാത്ത വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ ഈ പുതിയ ഉൽപ്പന്നങ്ങൾ സഹായിക്കും.
അത്യാധുനിക സിലിക്കൺ കാർബൈഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന മാസ്റ്ററിസ് ജിപി4 യുപിഎസ് ഉയർന്ന ഊർജ്ജക്ഷമതയും വിശ്വാസ്യതയും വാഗ്ദാനം ചെയ്യുന്നു. വ്യാവസായിക ആവശ്യങ്ങൾക്കും ഡാറ്റാ സെന്ററുകൾക്കും അനുയോജ്യമായ രീതിയിൽ വൈദ്യുതി തടസ്സങ്ങൾ ഒഴിവാക്കാൻ ഇത് രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
എടിവൈഎസ് എ എം ട്രാൻസ്ഫർ സ്വിച്ച് പ്രധാന വൈദ്യുതി ലൈനിൽ തടസ്സമുണ്ടാകുമ്പോൾ സ്വയമേവ ബാക്കപ്പ് ജനറേറ്ററിലേക്ക് മാറാൻ സഹായിക്കുന്നു. ഇതിന്റെ ഒതുക്കമുള്ള രൂപകൽപ്പന പാനലുകളിൽ കുറഞ്ഞ സ്ഥലം മാത്രം മതിയെന്ന് ഉറപ്പാക്കുന്നു.
'തങ്ങളുടെ പോർട്ട്ഫോളിയോ ശക്തിപ്പെടുത്തുന്നതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമായ ഊർജ്ജ പരിഹാരങ്ങൾ നൽകാൻ സാധിക്കും,' സോകോമെക് ഇന്ത്യ റീജിയണൽ മാനേജിംഗ് ഡയറക്ടർ മീനു സിംഗാൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.