- Trending Now:
തിരുവനന്തപുരം: ബൈക്ക് ടാക്സി സേവനം അവതരിപ്പിക്കാനുള്ള റാപ്പിഡോ കമ്പനിയുടെ നീക്കം ജില്ലയിലെ ഓട്ടോ ടാക്സി തൊഴിലാളികളുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്നതായി നാഷണൽ ഓൺലൈൻ ഓട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ (INTUC) അറിയിച്ചു.
ബൈക്ക് ടാക്സി സംവിധാനം നിലവിൽ രാജ്യത്ത് നിയമാനുസൃതമായി അനുവദനീയമല്ലാത്തതിനാൽ, ഈ സേവനം നിയമവിരുദ്ധമാണെന്നും യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും യൂണിയൻ ചൂണ്ടിക്കാട്ടി. ഇത് അപകട സാധ്യതകൾ നിറഞ്ഞ ഒരു യാത്രാ രീതിയാണെന്നും തൊഴിലാളികളുടെ ഉപജീവനത്തിന് വലിയ തിരിച്ചടിയുണ്ടാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
ഈ സാഹചര്യത്തിൽ, ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെട്ട് ബൈക്ക് ടാക്സി സേവനവുമായി ബന്ധപ്പെട്ട തീരുമാനം പുനഃപരിശോധിക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. ആവശ്യമായ നടപടി സ്വീകരിക്കാത്ത പക്ഷം ജനകീയ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകേണ്ടി വരുമെന്ന് യൂണിയൻ മുന്നറിയിപ്പ് നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.