- Trending Now:
കൊച്ചി: കൊച്ചി ബിനാലയിലെ ജനപങ്കാളിത്തം അതിശയിപ്പിക്കുന്നതാണെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം ഡയറക്ടർ ജനറൽ സുമൻ ബില്ല പറഞ്ഞു. കൊച്ചി-മുസിരിസ് ബിനാലെയിലെ കലാപത്രിഷ്ഠകൾ കാണാൻ എത്തിയതായിരുന്നു അദ്ദേഹം.
ഫോർട്ട് കൊച്ചിയിലെ ആസ്പിൻവാൾ ഹൗസിലെ പ്രദർശനങ്ങൾ കണ്ട അദ്ദേഹം തുടർന്ന് മറ്റൊരു വേദിയായ പെപ്പർ ഹൗസും സന്ദർശിച്ചു. പ്രദർശിപ്പിച്ചിരിക്കുന്ന കലാസൃഷ്ടികൾ അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചു. നിലവിലെ ബിനാലെയുടെ ക്യുറേറ്റോറിയൽ രീതികളെയും കലാപരമായ ആവിഷ്കാരങ്ങളെയും കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു.
കൊച്ചി-മുസിരിസ് ബിനാലെ സന്ദർശിക്കുന്നത് അതിശയകരവും മനോഹരവുമായ അനുഭവമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബിനാലെ വേദികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവിലും സജീവമായ ജനപങ്കാളിത്തത്തിലും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ബിനാലെ ഓരോ തവണയും കൂടുതൽ കരുത്താർജ്ജിക്കുന്നത് കാണുന്നതിൽ സന്തോഷം ഉണ്ടെന്നും, ഇന്ത്യയുടെ കലാനഗരമായി കേരളത്തെ മാറ്റുന്നതിൽ ബിനാലെക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബിനാലെയിൽ പ്രദർശിപ്പിച്ചിരിക്കുന്ന കലാപ്രതിഷ്ഠകൾ ഭാവിയിൽ എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം സംഘാടകരോട് അന്വേഷിച്ചു.
കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ സുമൻ ബില്ല കേരള ടൂറിസം സെക്രട്ടറിയായും ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള ടൂറിസത്തെ ആഗോള ഭൂപടത്തിൽ ശ്രദ്ധേയമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച അദ്ദേഹം സംസ്ഥാനത്തിന്റെ സാംസ്കാരിക-ടൂറിസം മുന്നേറ്റങ്ങളിൽ മികച്ച പിന്തുണ നൽകുന്ന വ്യക്തിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.