- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്, ഗാലക്സി എസ് സീരീസിനായി രാജ്യവ്യാപകമായി സംഘടിപ്പിച്ച ഗാലക്സി ഫോട്ടോഗ്രഫി ചലഞ്ച് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി.
ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ ഫോട്ടോഗ്രഫി മത്സരം, ഓൺലൈൻ ഫോട്ടോ വാക്യ (ഡിജിറ്റൽ ആർട്ട്വർക്ക്) രൂപീകരണത്തിൽ ഏറ്റവും കൂടുതൽ സംഭാവനകൾ എന്നിവയിലാണ് റെക്കോർഡുകൾ കുറിച്ചത്.
2025 ഡിസംബർ 30 മുതൽ 2026 ജനുവരി 26 വരെ നടന്ന ക്യാമ്പെയ്ൻ, ഗാലക്സി എസ് സീരീസ് ഉപയോഗിച്ച് ഇന്ത്യയിലെ യഥാർത്ഥ നിമിഷങ്ങൾ പകർത്താൻ ഇന്ത്യൻ പൗരന്മാരെ ക്ഷണിച്ചു. പ്രശസ്ത സംവിധായകൻ കബീർ ഖാനും 30ലധികം പ്രാദേശിക ഫോട്ടോഗ്രാഫർമാരും നേതൃത്വം നൽകിയ ഈ സംരംഭത്തിൽ 31,331 എൻട്രികൾ ലഭിച്ചു.
2010ൽ അവതരിപ്പിച്ച ഗാലക്സി എസ് സീരീസ് വിപ്ലവകരമായ ക്യാമറ സവിശേഷതകൾ, പ്രീമിയം ഡിസൈൻ, ഉപയോഗിക്കാൻ എളുപ്പം എന്നിവയിലൂടെ ഉപഭോക്താക്കളെ ആകർഷിക്കുന്നു. തുടർച്ചയായ നവീകരണങ്ങളിലൂടെ ഉപയോക്താക്കളെ ചുറ്റുപാടുകളോട് കൂടുതൽ അടുത്തുകൊണ്ടുവന്ന എസ് സീരീസ്, അപൂർവമായ മൊബൈൽ അനുഭവങ്ങൾ സമ്മാനിച്ചുവരുന്നു.
രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കുന്നതിലൂടെ ഗാലക്സി എസ് സീരീസിന്റെ കഴിവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ സാധിച്ചുവെന്നും ഈ നേട്ടത്തിൽ അതിയായ അഭിമാനം കൊള്ളുന്നുവെന്നും സാംസങ് ഇന്ത്യ എംഎക്സ് ബിസിനസ് സീനിയർ വൈസ് പ്രസിഡന്റ് രാജു പുല്ലൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.