- Trending Now:
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ജനുവരി 29ന് 1,31,160 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയതിൽ പിന്നെ തുടർച്ചയായ മൂന്നാം ദിനവും വില ഇടിഞ്ഞിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് 6,640 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,120 രൂപയിലേക്ക് താഴ്ന്നു.
നേരത്തെ, ജനുവരി ഒന്നിന് 99,040 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണത്തിന് പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായി വില വർധിക്കുകയും സർവ്വ റെക്കോർഡുകളും തിരുത്തി വില കുതിക്കുകയും ചെയ്തിരുന്നു. ജനുവരി 29ന് 1,31,160 രൂപയിലേക്ക് കുതിച്ചെത്തിയ സ്വർണത്തിന് 29 ദിവസത്തിനിടെ വർധിച്ചത് 32,120 രൂപയാണ്. ജനുവരി 29ന് ഉച്ചയ്ക്ക് മുതൽ വില ഇടിയാൻ ആരംഭിച്ച സ്വർണത്തിന് അന്ന് കുറഞ്ഞത് 800 രൂപയാണ്. 30ന് 5,240 രൂപ കുറഞ്ഞ സ്വർണത്തിന് അന്ന് തന്നെ ഉച്ചയ്ക്ക് ശേഷം വീണ്ടും 1,040 രൂപ കുറഞ്ഞിരുന്നു. 31ന് 6,320 രൂപയുടെ വൻ വില ഇടിവും സ്വർണവിലയിൽ സംഭവിച്ചിരുന്നു. തുടർന്ന് ഇന്നലെ വില മാറ്റമില്ലാതെ തുടർന്നതിന് ശേഷം ഇന്ന് വീണ്ടും വില ഇടിയുകയായിരുന്നു.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 830 രൂപ കുറഞ്ഞ് 13,890 രൂപയിലേക്ക് താഴ്ന്നു.
സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.