- Trending Now:
കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള (എംഎസ്എംഇ) സെമിനാറായ ഇവോൾവിൻറെ 9-ാമത്തെ പതിപ്പ് കൊച്ചിയിൽ സംഘടിപ്പിച്ചു. 'പുതിയ കാലത്തിൻറെ ബിസിനസിനായി എംഎസ്എംഇകളെ ഭാവിയിലേക്ക് സജ്ജമാക്കുക' എന്നതായിരുന്നു വിഷയം. വികസിച്ചുകൊണ്ടിരിക്കുന്ന ബിസിനസ് സാഹചര്യത്തിൽ നവീകരണം, ഡിജിറ്റൽ പരിവർത്തനം, പ്രവർത്തനപരമായ പ്രതിരോധശേഷി എന്നിവ സ്വീകരിക്കുന്നതിൻറെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
ആക്സിസ് ബാങ്ക് ബ്രാഞ്ച് ബാങ്കിങ് കേരള സർക്കിൾ മേധാവി എസ്. ബിന്ദിഷ്, ആക്സിസ് ബാങ്ക് കൊമേഴ്സ്യൽ ബാങ്കിങ് ഗ്രൂപ്പ് എസ്ഇജി ബിസിനസ് മേധാവി രാതുൽ മുഖോപാധ്യായ്, ആക്സിസ് ബാങ്ക് ട്രഷറി മാർക്കറ്റ് സെയിൽസ് സൗത്ത് റീജിയണൽ മേധാവി ദീപക് സെന്തിൽകുമാർ എന്നിവർ സെമിനാറിൽ സംസാരിച്ചു.
ആക്സിസ് ബാങ്ക് ഡെപ്പോസിറ്റ്സ് & ലയബിലിറ്റീസ് മേധാവി രാജേന്ദ്ര ജയ്കുമാർ മോഡറേറ്റ് ചെയ്ത പാനൽ ചർച്ചയിൽ ടിപിഎഫ് ഭാരത് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ടോളിൻസ് ലിമിറ്റഡ് ഡയറക്ടറുമായ ക്രിസ് ടോളിൻ, അഗപ്പെ ഡയഗ്നോസ്റ്റിക് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ തോമസ് ജോൺ, ഷെറിൽ എൻറർപ്രൈസസ് മാനേജിംഗ് ഡയറക്ടർ അക്ഷിത് തോമസ് ജോസഫ് എന്നിവർ പങ്കെടുത്തു. എംഎസ്എംഇ മേഖലയുമായി ബന്ധപ്പെട്ട വിലപ്പെട്ട ഉൾക്കാഴ്ചകൾ അവർ പങ്കുവെച്ചു. ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ നിന്നുള്ള 100ൽ പരം സംരംഭകർ പരിപാടിയിൽ പങ്കെടുത്തു.
പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും മത്സരക്ഷമത വർദ്ധിപ്പിക്കാനും വിപണി സാന്നിധ്യം കൂട്ടാനുമുള്ള പരിഹാരങ്ങൾ ആക്സിസ് ബാങ്ക് ഇതിലൂടെ സംരംഭകർക്ക് നൽകി. ഡിജിറ്റൽ പരിവർത്തനം, പ്രവർത്തനക്ഷമത, പുതിയ കാലഘട്ടത്തിലെ ബിസിനസ് തന്ത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള യഥാർത്ഥ ഉൾക്കാഴ്ചകൾ സെമിനാർ പങ്കുവെച്ചു. ഇത് എംഎസ്എംഇകളെ വിപണി വ്യതിയാനങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാൻ സഹായിക്കും. അർത്ഥവത്തായതും നൂതനവുമായ സഹകരണങ്ങളിലൂടെ ഭാവിക്ക് തയ്യാറായ ഒരു ഇന്ത്യയെ രൂപീകരിക്കാനുള്ള ആക്സിസ് ബാങ്കിൻറെ വിശാലമായ കാഴ്ചപ്പാടുമായി ഇത് യോജിക്കുന്നു.
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ എംഎസ്എംഇകൾ മൊത്തം ജിഡിപിയുടെ മൂന്നിലൊന്നിനടുത്ത് സംഭാവന നൽകുകയും ലക്ഷക്കണക്കിനാളുകൾക്ക് തൊഴിൽ നൽകുകയും ചെയ്യുന്നുവെന്ന് ആക്സിസ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ മുനീഷ് ശർദ പറഞ്ഞു.
ആക്സിസ് ബാങ്ക് ഒരു സാമ്പത്തിക സേവന ദാതാവായി മാത്രമല്ല മറിച്ച് എംഎസ്എംഇകളെ ഭാവിയിലേക്കുള്ള മുന്നേറ്റത്തിന് സജ്ജമാക്കാൻ ആവശ്യമായ ഉപകരണങ്ങൾ, ഉൾക്കാഴ്ചകൾ, പിന്തുണ എന്നിവ നൽകി ശാക്തീകരിക്കുന്ന പ്രവർത്തകശക്തിയാണ്. ഇന്ത്യയുടെ സാമ്പത്തിക വിജയത്തിൻറെ പ്രധാന പ്രേരകശക്തികളായ എംഎസ്എംഇകളുടെ അഭിലാഷങ്ങളെ പിന്തുണച്ചുകൊണ്ട് അവരെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2014ൽ ആരംഭിച്ച ഇവോൾവ് സീരീസ് ഇന്ത്യയിലെ എംഎസ്എംഇകളെ ശക്തിപ്പെടുത്താനുള്ള ഒരു പരിവർത്തന പ്ലാറ്റ്ഫോമായി മാറിയിട്ടുണ്ട്. 50-ലധികം നഗരങ്ങളിലായി 9,000-ലധികം എംഎസ്എംഇ സംരംഭകരെ ഇത് സ്വാധീനിച്ചു. കൊച്ചി, ഡൽഹി, മുംബൈ, ലഖ്നൗ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, ഇൻഡോർ, അഹമ്മദാബാദ് എന്നീ 10 പ്രധാന നഗരങ്ങളിൽ ഈ വർഷം ആക്സിസ് ബാങ്ക് ഇവോൾവ് സംഘടിപ്പിക്കും.
ഇവോൾവിലൂടെ എംഎസ്എംഇകൾക്ക് വ്യവസായ പ്രമുഖർ, സാമ്പത്തിക വിദഗ്ധർ, സഹപ്രവർ ത്തകർ തുടങ്ങിയവരുമായി ബന്ധം സ്ഥാപിക്കാനുള്ള അവസരം ആക്സിസ് ബാങ്ക് നൽകും. ഇതിലൂടെ പങ്കിട്ട വിജയകഥകളും നവീന ആശയങ്ങളും ഉൾക്കൊള്ളുന്ന ഒരു സജീവമായ സാമ്പത്തിക പരിസ്ഥിതി രൂപീകരിക്കുകയാണ് ലക്ഷ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.