Sections

Gold Rate; Gold Price Today in Kerala: സ്വർണവിലയിൽ വീണ്ടും കുതിപ്പ്; 1,400 രൂപ കൂടി

Saturday, Feb 21, 2026
Reported By Admin
Gold Price Jumps to ₹1,16,800 Per Sovereign in Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഒരു പവൻ സ്വർണത്തിന് 1,400 രൂപയുടെ വർധനയാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,16,800 രൂപയിലേക്ക് ഉയർന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷവും സ്വർണവിലയിൽ വർധന സംഭവിച്ചിരുന്നു. 880 രൂപയുടെ വർധനയാണ് ഒരു പവൻ സ്വർണത്തിന്റെ വില ഇന്നലെ ഉണ്ടായത്. ഇന്നലെ രാവിലെ 800 രൂപയുടെ ഇടിവ് സ്വർണവിലയിൽ സംഭവിച്ച സ്ഥാനത്താണ് ഇന്നലെ ഉച്ചയ്ക്ക് ശേഷവും ഇന്നുമായി 2,280 രൂപയുടെ വർധന സംഭവിച്ചിരിക്കുന്നത്.

നേരത്തെ, ഫെബ്രുവരി ഒന്നിന് 1,17,760 രൂപയ്ക്ക് വിൽപ്പന നടന്ന സ്വർണം ഫെബ്രുവരി രണ്ടിന് പതിനായിരം രൂപയോളം കുറഞ്ഞ് 1,07,920 രൂപയിലേക്ക് വില താഴ്ന്നിരുന്നുവെങ്കിലും ഫെബ്രുവരി നാലോടെ വീണ്ടും 1,17,720 രൂപയിലേക്ക് ഉയരുകയും തുടർന്നുള്ള ദിവസങ്ങളിൽ വില ഏറ്റക്കുറച്ചിലുകളോടെ തുടരുകയുമായിരുന്നു.

ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 175 രൂപ വർധിച്ച് 14,600 രൂപയിലേക്ക് ഉയർന്നു.



സ്വർണവിലയിൽ ദിവസവുമുണ്ടാകുന്ന മാറ്റം കൃത്യമായി അറിയുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.