Sections

ഇൻഡസ്ഇൻഡ് ബാങ്കിൻറെ സ്വർണ പണയ വായ്പകൾ 500 ശാഖകളിലേക്കു വ്യാപിപ്പിക്കുന്നു

Saturday, Feb 21, 2026
Reported By Admin
IndusInd Bank Expands Gold Loan to 500 Branches

കൊച്ചി: ഇൻഡസ്ഇൻഡ് ബാങ്ക് 245 ശാഖകളിൽ കൂടി സ്വർണ പണയ വായ്പാ സൗകര്യം ലഭ്യമാക്കും. ഇതോട രാജ്യവ്യാപകമായി 500 ശാഖകളിൽ സ്വർണ പണയ വായ്പാ സൗകര്യം ലഭ്യമാകും. ഒരു കോടി രൂപ വരെയുള്ള തൽക്ഷണ വായ്പകൾ നൽകാൻ ഇതിലൂടെ സാധിക്കും. കുറഞ്ഞ തോതിലെ നടപടിക്രമങ്ങൾ, മൽസരക്ഷമമായ പലിശ നിരക്കുകൾ, സൗകര്യപ്രദമായ തിരിച്ചടവു തെരഞ്ഞെടുപ്പുകൾ, നഗര, ഗ്രാമീണ മേഖലകളിൽ സുഗമമായ വായ്പകൾ എന്നിവയെല്ലാം ഇതിലൂടെ സാധ്യമാകും. പ്രത്യേക സ്വർണ പണയ ഡെസ്ക്കുകളും ഇതിൻറെ ഭാഗമായി ബാങ്ക് ശാഖകളിൽ ആരംഭിക്കും.

അഞ്ഞൂറിലേറെ ശാഖകളിലേക്കു സ്വർണ പണയ വായ്പാ സൗകര്യം ലഭ്യമാക്കുന്നതിലൂടെ ചെറുകിട ബിസിനസുകൾ, കുടുംബങ്ങൾ, ഗ്രാമീണ സമൂഹങ്ങൾ എന്നിവരെ ശാക്തീകരിക്കുകയാണു തങ്ങൾ ചെയ്യുന്നതെന്ന് ഇൻഡസ്ഇൻഡ് ബാങ്ക് കൺസ്യൂമർ ബാങ്കിങ്, മാർക്കറ്റിങ് വിഭാഗം മേധാവി സൗമിത്ര സെൻ പറഞ്ഞു. ബാങ്കിൻറെ ചെറുകിട വായ്പാ മേഖല ഇതിലൂടെ കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.