Sections

ഗൗഡിയം ഐവിഎഫ് ആൻഡ് വിമൻ ഹെൽത്ത് ഐപിഒ ആരംഭിച്ചു

Saturday, Feb 21, 2026
Reported By Admin
Gaudium IVF IPO Opens Feb 20 at ₹75–79

കൊച്ചി: ഗൗഡിയം ഐവിഎഫ് ആൻഡ് വിമൻ ഹെൽത്ത് ലിമിറ്റഡിൻറെ പ്രാഥമിക പൊതു ഓഹരി വില്പന (ഐപിഒ) 2026 ഫെബ്രുവരി 20 മുതൽ 24 വരെ നടക്കും. 1,13,92,500 പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 94,93,700 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അഞ്ച് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 75 മുതൽ 79 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 189 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് 189 ൻറെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം.

ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. സാർത്തി ക്യാപിറ്റൽ അഡൈ്വസേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.