Sections

മണിവ്യൂ ലിമിറ്റഡ് ഐപിഒ സെപ്തംബർ 24 മുതൽ

Wednesday, Sep 23, 2026
Reported By Admin
Maniview IPO to Open on September 24 at ₹32–₹34

കൊച്ചി: മണിവ്യൂ ലിമിറ്റഡിന്റെ പ്രാഥമിക പൊതു ഓഹരി വിൽപ്പന (ഐപിഒ) സെപ്തംബർ 24 മുതൽ 28 വരെ നടക്കും. 750 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 100,494,200 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 32 രൂപ മുതൽ 34 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 441 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് 441 ന്റെ?ഗുണിതങ്ങൾക്കും അപേക്ഷിക്കാം.

ഓഹരികൾ എൻ എസ് ഇയിലും ബി എസ് ഇയിലും ലിസ്റ്റ് ചെയ്യും. ആക്സിസ് ക്യാപിറ്റൽ ലിമിറ്റഡ്, ബോഫ്എ സെക്യൂരിറ്റീസ് ഇന്ത്യ ലിമിറ്റഡ്, ഐഐഎഫ്എൽ ക്യാപിറ്റൽ സർവീസസ്, കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ കമ്പനി ലിമിറ്റഡ് എന്നിവരാണ് ഐ പി ഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.