Sections

സെറ്റ്വേർക്ക് മാനുഫാക്ചറിംഗ് ബിസിനസ്സ് ലിമിറ്റഡ് ഐപിഒ ഒക്ടോബർ 15 മുതൽ

Wednesday, Oct 14, 2026
Reported By Admin
Setwerk Manufacturing IPO Opens October 15

കൊച്ചി: ടെക്നോളജി അധിഷ്ഠിത ആഗോള മാനുഫാക്ചറിങ് പ്ലാറ്റ്ഫോമായ സെറ്റ്വേർക്ക് മാനുഫാക്ചറിംഗ് ബിസിനസ്സ് ലിമിറ്റഡിന്റെ പ്രാഥമിക പൊതു ഓഹരി വിൽപ്പന ഒക്ടോബർ 15 മുതൽ 19 വരെ നടക്കും. ഇലക്ട്രോണിക്സ്, പുനരുപയോഗ ഊർജ്ജ ഉപകരണങ്ങൾ, എയറോസ്പേസ്, ഡിഫൻസ് മേഖലകളിലെ കമ്പനികൾക്ക് ആവശ്യമായ ഉത്പന്നങ്ങൾ നിർമിച്ച് നൽകുന്ന കമ്പനി 2,830 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 14,45,25,036 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 143 രൂപ മുതൽ 151 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 99 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് 99 ന്റെ?ഗുണിതങ്ങൾക്കും അപേക്ഷിക്കാം.

ഓഹരികൾ എൻഎസ്ഇയിലും ബി എസ് ഇയിലും ലിസ്റ്റ് ചെയ്യും. കൊട്ടക് മഹീന്ദ്ര ക്യാപ്പിറ്റൽ കമ്പനി ലിമിറ്റഡ്, മോർഗൻ സ്റ്റാൻലി ഇന്ത്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ഗോൾഡ്മാൻ സാക്സ് (ഇന്ത്യ) സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ്, അവെൻഡസ് ക്യാപ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്, ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആൻഡ് ക്യാപ്പിറ്റൽ മാർക്കറ്റ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, പാന്റോമത്ത് ക്യാപ്പിറ്റൽ അഡൈ്വസേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐ പി ഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.