Sections

ഗ്രീൻസെൽ മൊബിലിറ്റിക്ക് ഡെൻമാർക്ക് ഇംപാക്ട് ഫണ്ടിന്റെ 330 കോടി രൂപയുടെ നിക്ഷേപം

Wednesday, Oct 14, 2026
Reported By Admin
GreenCell Mobility Gets ₹330 Crore Investment from IFDK

മുംബൈ: വിവിധ ബസ് നിർമാതാക്കളുടെ ഇലക്ട്രിക് ബസുകൾ പ്രവർത്തിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പ്ലാറ്റ്ഫോമായ ഗ്രീൻസെൽ മൊബിലിറ്റിയിൽ 330 കോടി രൂപയുടെ ഇക്വിറ്റി നിക്ഷേപം നടത്തി ഇംപാക്ട് ഫണ്ട് ഡെൻമാർക്ക് (ഐഎഫ്ഡികെ). പുതിയ നിക്ഷേപം ഏകദേശം 4,500 ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുന്നതിനുള്ള പദ്ധതികൾക്ക് പിന്തുണയേകും. ഇതോടെ രാജ്യത്തെ 105 നഗരങ്ങളിലായി കമ്പനിയുടെ ഇലക്ട്രിക് ബസ് നിര 5,000-ത്തിലധികമാകും.

എവെർസോഴ്സ് ക്യാപിറ്റലിന്റെ പോർട്ട്ഫോളിയോ കമ്പനിയായ ഗ്രീൻസെൽ മൊബിലിറ്റി നഗരങ്ങൾക്കുള്ളിലെ ഗതാഗതത്തിലും നഗരങ്ങൾ തമ്മിലുള്ള ഗതാഗതത്തിലും സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള ഓർഡറുകൾ കാര്യക്ഷമമായി നടപ്പാക്കുന്നതിനും പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും സേവനനിലവാരം മെച്ചപ്പെടുത്തുന്നതിനും നിക്ഷേപം സഹായിക്കുമെന്ന് കമ്പനി അറിയിച്ചു.

വായുമലിനീകരണം കുറയ്ക്കുന്നതിനും ഇന്ത്യയുടെ ഹരിത ഗതാഗതമാറ്റത്തിന് വേഗം കൂട്ടുന്നതിനും ഇലക്ട്രിക് ഗതാഗതത്തിന്റെ വ്യാപനം സഹായിക്കുമെന്ന് ഇംപാക്ട് ഫണ്ട് ഡെൻമാർക്ക് വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.