- Trending Now:
കൊച്ചി: സമ്മിറ്റ് എസ്ഐഎഫ് പുതിയ സമ്മിറ്റ് ആക്ടീവ് അസറ്റ് അലോക്കേറ്റർ ലോംഗ്-ഷോർട്ട് ഫണ്ട് അവതരിപ്പിച്ചു. ഇക്വിറ്റി, ഡെറ്റ്, ഇവയുടെ ഡെറിവേറ്റീവുകൾ, ഇൻവിറ്റുകൾ, കമ്മോഡിറ്റി ഡെറിവേറ്റീവുകൾ എന്നിവയിലുടനീളം നിക്ഷേപം നടത്തുന്ന ഒരു ഇന്റർവെൽ നിക്ഷേപ രീതിയാണിത്. ഇതിനുപുറമെ ഡെറിവേറ്റീവുകളിലൂടെ അനുവദിക്കപ്പെട്ട നിക്ഷേപ മാർഗ്ഗങ്ങളിൽ പരിമിതമായ ഷോർട്ട് എക്സ്പോഷറും ഈ ഫണ്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒന്നിലധികം ആർബിട്രേജ് അവസരങ്ങളെ ഒരൊറ്റ പോർട്ട്ഫോളിയോയിൽ സംയോജിപ്പിക്കുന്ന മൾട്ടി-ആർബിട്രേജ് രീതിയാണ് ഈ ഫണ്ട് പിന്തുടരുന്നത്. അടിസ്ഥാന ആർബിട്രേജിന് പുറമെ സിന്തറ്റിക്, ഇൻഡക്സ്, കമ്മോഡിറ്റി ആർബിട്രേജുകളിലൂടെയും മറ്റ് പ്രത്യേക സാഹചര്യങ്ങളിലൂടെയും കൂടുതൽ നിക്ഷേപ അവസരങ്ങൾ കണ്ടെത്താൻ ഫണ്ട് ലക്ഷ്യമിടുന്നു. ഇടത്തരം കാലയളവിലേക്ക് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് തികച്ചും വ്യത്യസ്തമായ ഒരു നിക്ഷേപ മാർഗ്ഗമാണിത്.
ദീപക് ഗുപ്തയാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. ഫണ്ടിന്റെ ബെഞ്ച്മാർക്ക് 40 ശതമാനം നിഫ്റ്റി 500 ടിആർഐ, 40 ശതമാനം ക്രിസിൽ ഷോർട്ട് ടേം ബോണ്ട് ഫണ്ട് ഇൻഡക്സ്, 20 ശതമാനം ഐ-കോംഡെക്സ് കോമ്പോസിറ്റ് ഇൻഡക്സ് എന്നിവയായിരിക്കും.
വിവിധ മാർക്കറ്റുകളിലും നിക്ഷേപ മാർഗ്ഗങ്ങളിലും വ്യത്യസ്ത സാഹചര്യങ്ങളിലും ആർബിട്രേജ് അവസരങ്ങൾ ഉണ്ടാകാമെന്ന് ഫണ്ട് മാനേജർ ദീപക് ഗുപ്ത പറഞ്ഞു. സിന്തറ്റിക് ഫ്യൂച്ചറുകൾ, സൂചികകൾ, കമ്മോഡിറ്റികൾ എന്നിവയിലൂടെ ഈ അവസരങ്ങൾ കണ്ടെത്താൻ എസ്ഐഎഫ് മാതൃക സഹായിക്കും. അമിതമായ അപകടസാധ്യത എടുക്കാതെ തന്നെ മികച്ച വരുമാനം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഫണ്ടിന്റെ എൻഎഫ്ഒ ഒക്ടോബർ 12ന് ആരംഭിച്ച് ഒക്ടോബർ 26-ന് അവസാനിക്കും. കുറഞ്ഞ നിക്ഷേപ തുക 10,00,000 രൂപയാണ് തുടർന്ന് 1 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. അംഗീകൃത നിക്ഷേപകർക്ക് കുറഞ്ഞ നിക്ഷേപം 1,00,000 രൂപയാണ് തുടർന്ന് 1 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം.
എസ്ഐപി വഴി നിക്ഷേപിക്കാൻ ചുരുങ്ങിയത് 1,000 രൂപ ആവശ്യമാണ്. എന്നാൽ സമ്മിറ്റ് എസ്ഐഎഫിന്റെ എല്ലാ നിക്ഷേപങ്ങളിലുമായി മൊത്തം 10,00,000 രൂപയുടെ നിക്ഷേപം നിലനിർത്തേണ്ടതുണ്ട്. തിങ്കൾ, ബുധൻ ദിവസങ്ങളിൽ ആഴ്ചയിൽ രണ്ടുതവണ നിക്ഷേപം പിൻവലിക്കാൻ സാധിക്കും.
30 ദിവസത്തിനുള്ളിൽ നിക്ഷേപം പിൻവലിച്ചാൽ 0.50 ശതമാനം എക്സിറ്റ് ലോഡും, 30 ദിവസത്തിന് ശേഷവും 60 ദിവസത്തിന് മുൻപും ആണെങ്കിൽ 0.25 ശതമാനം എക്സിറ്റ് ലോഡും ഈടാക്കും. 60 ദിവസത്തിന് ശേഷം പിൻവലിക്കുന്നതിന് എക്സിറ്റ് ലോഡ് ഉണ്ടാകില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.