Sections

ആക്സിസ് മ്യൂച്വൽ ഫണ്ട് നിഫ്റ്റി ലാർജ്മിഡ്ക്യാപ് 250 ഇൻഡക്സ് ഫണ്ട് അവതരിപ്പിച്ചു

Saturday, Nov 28, 2026
Reported By Admin
Axis Mutual Fund Launches Nifty LargeMidcap 250 Index Fund

കൊച്ചി: ആക്സിസ് മ്യൂച്വൽ ഫണ്ട് പുതിയ പദ്ധതിയായ ആക്സിസ് നിഫ്റ്റി ലാർജ്മിഡ്ക്യാപ് 250 ഇൻഡക്സ് ഫണ്ട് അവതരിപ്പിച്ചു. ലാർജ് ക്യാപ്, മിഡ് ക്യാപ് ഓഹരികളിൽ 50:50 അനുപാതത്തിൽ നിക്ഷേപിക്കുന്ന ഈ ഓപ്പൺ എൻഡഡ് ഫണ്ട് നിഫ്റ്റി ലാർജ്മിഡ്ക്യാപ് 250 ടിആർഐയെ പിന്തുടരുന്നു. നവംബർ 27 മുതൽ ഡിസംബർ 11 വരെയാണ് ന്യൂ ഫണ്ട് ഓഫർ. കുറഞ്ഞ നിക്ഷേപത്തുക 100 രൂപയാണ്.

ലാർജ് ക്യാപ് കമ്പനികളുടെ സ്ഥിരതയും മിഡ് ക്യാപ് കമ്പനികളുടെ വളർച്ചാ സാധ്യതകളും ഒരുമിച്ച് പ്രയോജനപ്പെടുത്താൻ നിക്ഷേപകരെ സഹായിക്കുന്ന ലളിതവും സുതാര്യവുമായ നിക്ഷേപ അവസരമാണ് ഈ ഫണ്ട് ഒരുക്കുന്നത്, ആക്സിസ് എഎംസിയുടെ എംഡിയും സിഇഒയുമായ ബി. ഗോപ്കുമാർ പറഞ്ഞു.

250 കമ്പനികൾ ഉൾപ്പെടുന്ന നിഫ്റ്റി ലാർജ്മിഡ്ക്യാപ് 250 ഇൻഡക്സ് ഇന്ത്യയിലെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂലധനത്തിന്റെ ഏകദേശം 75 ശതമാനത്തെ പ്രതിനിധീകരിക്കുന്നു. 2026 ഒക്ടോബർ 30 വരെയുള്ള പത്ത് വർഷത്തിനിടെ ഇൻഡക്സ് 13.8 ശതമാനം സംയോജിത വാർഷിക വളർച്ച രേഖപ്പെടുത്തി. ഫണ്ട് മാനേജർമാർ നന്ദിക് മല്ലിക്കും രോഹിത് ഗൗതമുമാണ്.

ഫണ്ടിന്റെ റിസ്ക് നിലവാരം വളരെ ഉയർന്നതാണ്. അലോട്ട്മെന്റ് തീയതി മുതൽ 15 ദിവസത്തിനുള്ളിൽ നിക്ഷേപം പിൻവലിച്ചാൽ 0.25 ശതമാനം എക്സിറ്റ് ലോഡ് ബാധകമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.