Sections

ട്രേഡിംഗ് ചാർട്ട്‌സ് അവതരിപ്പിച്ച് റൈസ് ഫിനാൻഷ്യൽ സർവീസസ്

Friday, Nov 27, 2026
Reported By Admin
Dhan Launches Free AI-Powered Trading Charts Platform

കൊച്ചി: രാജ്യത്തെ പ്രമുഖ ട്രേഡിംഗ്-നിക്ഷേപ പ്ലാറ്റ്ഫോമായ ധന്നിന്റെ മാതൃസ്ഥാപനമായ റൈസ് ഫിനാൻഷ്യൽ സർവീസസ് ഇന്ത്യൻ ട്രേഡർമാർക്കും നിക്ഷേപകർക്കുമായി ട്രേഡിംഗ് ചാർട്ട്സ് എന്ന എഐ അധിഷ്ഠിത ചാർട്ടിംഗ് പ്ലാറ്റ്ഫോം പുറത്തിറക്കി. പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ പ്ലാറ്റ്ഫോം ധന്നിന്റെ ട്രേഡിംഗ് എഞ്ചിനായ ഡെക്സ്റ്റ് റൈസിന്റെ എഐ കോപൈലറ്റായ ഫസ് എഐ എന്നിവയുമായി സംയോജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്.

ധൻ (ആപ്പ്, വെബ്), ഓപ്ഷൻസ് ട്രേഡർ (ആപ്പ്, വെബ്), ഡെക്സ്റ്റ് ടി3 ട്രേഡിംഗ് ടെർമിനൽ, സ്കാൻ എക്സ്, അടുത്തിടെ പുറത്തിറക്കിയ നിക്ഷേപ ആപ്പായ മില്യൺസ് എന്നിവയുൾപ്പെടെ റൈസിന്റെ എല്ലാ പ്ലാറ്റ്ഫോമുകളിലും ട്രേഡിംഗ് ചാർട്ട്സ് ഇപ്പോൾ സൗജന്യമായി ലഭ്യമാണ്.

20-ലധികം ചാർട്ട് തരങ്ങൾ, 200-ലധികം സൗജന്യ ഇൻഡിക്കേറ്ററുകൾ, 8-ലധികം ചാർട്ട് ലേഔട്ടുകൾ, സെക്കൻഡുകൾ മുതൽ ദിവസങ്ങൾ വരെയുള്ള ടൈംഫ്രെയിമുകൾ, ബാർ റീപ്ലേ, ഓർഡർ ഫ്ലോ, വോളിയം പ്രൊഫൈൽ, മാർക്കറ്റ് ഡെപ്ത് തുടങ്ങിയ സൗകര്യങ്ങൾ ഇതിലുണ്ട്.

എൻഎസ്ഇ, ബിഎസ്ഇ, എംസിഎക്സ് എന്നിവയിൽ നിന്നുള്ള തത്സമയ ടിക്-ബൈ-ടിക് ഡാറ്റയും, സ്കാൽപ്പർ, പവർ സ്കാൽപ്പർ എന്നിവയിലൂടെ ഓപ്ഷൻസ് ട്രേഡിംഗ് സൗകര്യവും ലഭിക്കും. കോഡിംഗ് സഹായമില്ലാതെ ലളിതമായ നിർദ്ദേശങ്ങളിലൂടെ ഫസ് എഐ വഴി സ്വന്തമായി ഇൻഡിക്കേറ്ററുകളും സ്ട്രാറ്റജികളും നിർമ്മിക്കാം. ഇതിനകം 50,000-ത്തിലധികം കസ്റ്റം ഇൻഡിക്കേറ്ററുകൾ പ്ലാറ്റ്ഫോമിൽ സജീവമാണ്. കൂടാതെ ഇൻഡിക്കേറ്റർ ക്രിയേറ്റർമാർക്ക് തങ്ങളുടെ സ്ട്രാറ്റജികൾ വഴി വരുമാനം നേടാനുള്ള മാർക്കറ്റ്പ്ലേസും ഇതിലുണ്ട്.

ഡിവിഡന്റ്, സ്റ്റോക്ക് സ്പ്ലിറ്റ്, ബോണസ് ഓഹരികൾ, കോർപ്പറേറ്റ് നടപടികൾ, സർക്യൂട്ട് ലിമിറ്റുകൾ എന്നിവ ചാർട്ടിൽ തന്നെ കൃത്യമായി അടയാളപ്പെടുത്തുന്ന സംവിധാനവും ഇതിലുണ്ട്.

അധിക ചെലവുകളില്ലാതെ ലോകോത്തര വിപണി വിശകലന ഉപകരണങ്ങൾ എല്ലാ ഇന്ത്യൻ ട്രേഡർമാർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രേഡിംഗ് ചാർട്ട്സ് സൗജന്യമായി അവതരിപ്പിക്കുന്നതെന്ന് റൈസ് ഫിനാൻഷ്യൽ സർവീസസ് സ്ഥാപകനും സിഇഒയുമായ പ്രവീൺ ജാദവ് പറഞ്ഞു.

തേർഡ് പാർട്ടി ആശ്രിതത്വമില്ലാതെ പൂർണ്ണമായും സ്വന്തം സാങ്കേതികവിദ്യയിലാണ് ഇത് നിർമ്മിച്ചതെന്ന് സഹസ്ഥാപകനും സിടിഒയുമായ അലോക് പാണ്ഡെ വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.