- Trending Now:
കൊച്ചി: മഹീന്ദ്ര മാനുലൈഫ് മ്യൂച്വൽ ഫണ്ടിന്റെ സ്പെഷ്യലൈസ്ഡ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് വിഭാഗത്തിന് കീഴിൽ പുതിയ ഹൈബ്രിഡ് ലോംഗ്-ഷോർട്ട് ഫണ്ട് അവതരിപ്പിച്ചു. ഇക്വിറ്റി, ഡെറ്റ് നിക്ഷേപങ്ങൾക്കൊപ്പം ലോംഗ്, ഷോർട്ട് നിക്ഷേപ തന്ത്രങ്ങളും ആർബിട്രേജ് അവസരങ്ങളും പ്രയോജനപ്പെടുത്തി വിവിധ വിപണി സാഹചര്യങ്ങളിൽ നേട്ടം ലക്ഷ്യമിടുന്നതാണ് ഫണ്ടിന്റെ പ്രത്യേകത.
നവംബർ 27-ന് ആരംഭിക്കുന്ന ന്യൂ ഫണ്ട് ഓഫർ ഡിസംബർ 11-ന് അവസാനിക്കും. ഡിസംബർ 21 മുതൽ തുടർ നിക്ഷേപങ്ങൾക്കും പിൻവലിക്കലുകൾക്കുമായി ഫണ്ട് വീണ്ടും തുറക്കും.
ഇക്വിറ്റി, ഇക്വിറ്റി അനുബന്ധ നിക്ഷേപങ്ങളിൽ 65-75 ശതമാനവും ഡെറ്റ്, മണി മാർക്കറ്റ് നിക്ഷേപങ്ങളിൽ 25-35 ശതമാനവും നിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ ഇൻവിറ്റുകളിൽ 10 ശതമാനം വരെ നിക്ഷേപിക്കാനും അവസരമുണ്ട്. വിപണി സാഹചര്യങ്ങൾക്കനുസരിച്ച് നിക്ഷേപങ്ങളുടെ അനുപാതത്തിൽ മാറ്റം വരുത്തും. ഡെറിവേറ്റീവുകൾ വഴി അൺഹെഡ്ജ്ഡ് ഷോർട്ട് പൊസിഷനുകൾക്ക് ആസ്തിയുടെ 25 ശതമാനം വരെ വിനിയോഗിക്കാനും ഫണ്ടിന് സാധിക്കും.
ഹെരേഡിയയുടെ അഭിപ്രായത്തിൽ, സ്ഥിരവരുമാന നിക്ഷേപങ്ങളും ആർബിട്രേജ് സാധ്യതകളും ലോംഗ്, ഷോർട്ട് ഇക്വിറ്റി തന്ത്രങ്ങളുമായി സംയോജിപ്പിക്കുന്നതിലൂടെ വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് നിക്ഷേപങ്ങൾ ക്രമീകരിക്കാൻ ഫണ്ടിന് സാധിക്കുമെന്ന് മഹീന്ദ്ര മാനുലൈഫ് ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എംഡിയും സിഇഒയുമായ ആന്റണി പറഞ്ഞു.
കൃഷ്ണ സംഘവി (ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ - ഇക്വിറ്റി) ഉൾപ്പെടെയുള്ള വിദഗ്ധ സംഘമാണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. ആലപ് ഷാ, അഭിഷേക് ജയ്സ്വാൾ, അമിത് ഗാർഗ്, കുഷ് സോണിഗര എന്നിവരാണ് മറ്റ് ഫണ്ട് മാനേജർമാർ.
ഹൈബ്രിഡ് ലോംഗ്-ഷോർട്ട് വിഭാഗത്തിൽ ഉൾപ്പെടുന്ന ഫണ്ടിന്റെ അടിസ്ഥാന സൂചിക ക്രിസിൽ ഹൈബ്രിഡ് 50+50 മോഡറേറ്റ് ഇൻഡെക്സാണ്. നിക്ഷേപവുമായി ബന്ധപ്പെട്ട റിസ്ക് ഉൾപ്പെടെയുള്ള വിവരങ്ങൾ മനസ്സിലാക്കി തീരുമാനമെടുക്കണമെന്ന് കമ്പനി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.