- Trending Now:
കൊച്ചി: ടാറ്റ ഗ്രൂപ്പിൻറെ ഓമ്നി-ചാനൽ ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായ ക്രോമയുടെ വാർഷിക 'ബ്ലാക്ക് ഫ്രൈഡേ സെയിലിന്' തുടക്കമായി. നവംബർ 26 മുതൽ 30 വരെ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഈ എൻഡ് ഓഫ് സീസൺ സെയിലിലൂടെ സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടെലിവിഷനുകൾ, ഗൃഹോപകരണങ്ങൾ, പേഴ്സണൽ കെയർ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് 50 ശതമാനം വരെ കിഴിവും ആകർഷകമായ എക്സ്ചേഞ്ച്, ബാങ്ക് ക്യാഷ്ബാക്ക് ആനുകൂല്യങ്ങളും ലഭിക്കും.
സെയിലിൻറെ ഭാഗമായി ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് വമ്പൻ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്ക് ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് മൂല്യം, അധിക എക്സ്ചേഞ്ച് ബോണസ് എന്നിവ ഉൾപ്പെടെ 128 ജിബി ഐഫോൺ16 45,490 രൂപയ്ക്കും, 256 ജിബി ഐഫോൺ 17 പ്രോ മാക്സ്-ഓറഞ്ച് 96,290 രൂപയ്ക്കും, 8 ജിബി+256 ജിബി മാക്ബുക്ക് നിയോ 42,714 രൂപയ്ക്കും ലഭിക്കും. ഇതുകൂടാതെ 85,999 രൂപ മുതൽ സാംസങ് എസ്26 അൾട്രാ, 11,761 രൂപ മുതൽ ഓപ്പോ എഫ്35 പ്രോ 5ജി, 11,999 രൂപ മുതൽ റെഡ്മി 17സി 5ജി എന്നീ സ്മാർട്ട്ഫോണുകളും ലഭിക്കും. ലെനോവോ യോഗ എസ്7, എച്ച്പി ഓമ്നിബുക്ക് 5 എഐ, ഏസർ ആസ്പയർ ലൈറ്റ് തുടങ്ങിയ ലാപ്ടോപ്പുകളും പ്രത്യേക വിലക്കുറവിലും 20 ശതമാനം വരെ എക്സ്ചേഞ്ച് ബോണസിലും ലഭ്യമാണ്.
വലിയ സ്ക്രീൻ ടിവികൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി 1,16,990 രൂപയ്ക്ക് സോണി 65-ഇഞ്ച് ബ്രാവിയ ടിവി, 44,990 രൂപയ്ക്ക് എൽജി 55-ഇഞ്ച് 4കെ എഐ നാനോ ടിവി, 89,990 രൂപയ്ക്ക് എൽജി 75-ഇഞ്ച് 4കെ എഐ നാനോ ടിവി എന്നിവ ലഭിക്കും. തിരഞ്ഞെടുത്ത ടിവികൾക്ക് 26,000 രൂപ വരെ ക്യാഷ്ബാക്കും ടിവിക്കൊപ്പം വാങ്ങുന്ന സൗണ്ട്ബാറുകൾക്ക് 12 ശതമാനം വരെ ഇളവും ലഭിക്കും. കൂടാതെ ഫിലിപ്സ് ഡിജിറ്റൽ എയർ ഫ്രയർ 7,299 രൂപ മുതലും, ഹാവെൽസ്, ഫിലിപ്സ് ഗ്രൂമിംഗ് ഉൽപ്പന്നങ്ങൾ 30 മുതൽ 50 ശതമാനം വരെ കിഴിവിലും ലഭ്യമാണ്.
വർഷാവസാന ആഘോഷങ്ങൾക്ക് മുന്നോടിയായി ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സാങ്കേതികവിദ്യയും ഗൃഹോപകരണങ്ങളും എളുപ്പത്തിലുള്ള ഇഎംഐ, ക്യാഷ്ബാക്ക് സൗകര്യങ്ങളിലൂടെ സ്വന്തമാക്കാനുള്ള മികച്ച അവസരമാണ് ബ്ലാക്ക് ഫ്രൈഡേ സെയിലിലൂടെ ഒരുക്കുന്നതെന്ന് ഇൻഫിനിറ്റി റീട്ടെയിൽ ലിമിറ്റഡ് അറിയിച്ചു.
രാജ്യത്തുടനീളമുള്ള എല്ലാ ക്രോമ സ്റ്റോറുകളിലും ഈ ഓഫറുകൾ ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.