- Trending Now:
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കെഫോൺ കണക്ഷനുകളുടെ എണ്ണം 17,000 കടന്നു. വീടുകൾ, ഓഫീസുകൾ, വാണിജ്യ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലായി കെഫോൺ സേവനത്തിന് ലഭിക്കുന്ന വർധിച്ചുവരുന്ന സ്വീകാര്യതയാണ് ഈ നേട്ടത്തിന് പിന്നിൽ.
ജില്ലയിൽ ആകെ 17,233 കെഫോൺ കണക്ഷനുകളാണ് നിലവിലുള്ളത്. ഇതിൽ 13,744 എണ്ണം ഗാർഹിക (FTTH) കണക്ഷനുകളാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കായി 964 കണക്ഷനുകളും ജില്ലയിൽ നൽകിയിട്ടുണ്ട്.
ജില്ലയിലെ പ്രധാന ഐടി, ബിസിനസ് കേന്ദ്രങ്ങളിലേക്കും കെഫോൺ കണക്റ്റിവിറ്റി വ്യാപിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് ഗവഃ സൈബർ പാർക്ക്, യു.എൽ. സൈബർ പാർക്ക്, ഹൈലൈറ്റ് ബിസിനസ് പാർക്ക് തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ കെഫോൺ നെറ്റ്വർക്കുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ സ്ഥാപനങ്ങൾക്കും ബിസിനസുകൾക്കും വേഗതയേറിയതും വിശ്വസനീയവുമായ കണക്റ്റിവിറ്റി ലഭ്യമാക്കാൻ കെഫോണിന് സാധിക്കുന്നു.
മിതമായ നിരക്കിൽ അതിവേഗവും വിശ്വസനീയവുമായ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന കെഫോൺ, കോഴിക്കോട് ജില്ലയിലെ ഡിജിറ്റൽ കണക്റ്റിവിറ്റി കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചുവരികയാണ്. ഗാർഹിക ഉപയോക്താക്കൾക്കും സ്ഥാപനങ്ങൾക്കും ബ്രോഡ്ബാൻഡ് സേവനം ലഭ്യമാക്കുന്നതിലൂടെ ഡിജിറ്റൽ കണക്റ്റിവിറ്റിയുടെ വ്യാപ്തി വർധിപ്പിക്കാനും കെഫോണിന് കഴിഞ്ഞിട്ടുണ്ട്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സൗജന്യമായും മിതമായ നിരക്കിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന കെഫോൺ, ഡിജിറ്റൽ സേവനങ്ങളിലേക്കുള്ള പ്രവേശനം കൂടുതൽ വിപുലമാക്കുന്നതിനും സഹായിക്കുന്നു. ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയും പ്രാദേശിക നെറ്റ്വർക്ക് ഓപ്പറേറ്റർമാരുടെ സഹകരണവും സേവനവ്യാപനത്തിന് പിന്തുണ നൽകുന്നു.
പുതിയ ഗാർഹിക കണക്ഷനായി 'എന്റെ കെഫോൺ' മൊബൈൽ ആപ്പിലൂടെയോ കെഫോൺ വെബ്സൈറ്റിലൂടെയോ രജിസ്റ്റർ ചെയ്യാം. 1800 570 4466 എന്ന ടോൾഫ്രീ നമ്പറിലൂടെയും കണക്ഷനായി രജിസ്റ്റർ ചെയ്യാം. കെഫോൺ പ്ലാനുകളെയും ഓഫറുകളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://kfon.in/** സന്ദർശിക്കുകയോ 90616 04466 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് 'KFON Plans' എന്ന് ടൈപ്പ് ചെയ്ത് സന്ദേശം അയയ്ക്കുകയോ ചെയ്യാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.