- Trending Now:
കൊച്ചി: ലോകപ്രശസ്ത ജർമ്മൻ ഉത്സവമായ 'ഒക്ടോബർ ഫെസ്റ്റ്' കേരള തനിമയും ബവേറിയൻ സംസ്കാരവും സമന്വയിപ്പിച്ച് കേരളത്തിലേക്ക് എത്തിക്കുകയാണ് സന്താരി റിസോർട്ട്സ്. ഒക്ടോബർ 9 മുതൽ 11 വരെ മാരാരിക്കുളത്തെ 'സന്താരി പേൾ ബീച്ച് റിസോർട്ട്', തേക്കടിയിലെ 'കാർഡമം കൗണ്ടി ബൈ സന്താരി' എന്നിവിടങ്ങളിലാണ് ഈ സാംസ്കാരിക-ഭക്ഷണോത്സവം സംഘടിപ്പിക്കുന്നത്. വൈകുന്നേരം 4 മുതൽ രാത്രി 11 വരെയായിരിക്കും ആഘോഷങ്ങൾ.
'ബവേറിയ മീറ്റ്സ് മാരാരി' എന്ന പ്രമേയത്തിൽ മാരാരിയിൽ നടക്കുന്ന ആഘോഷങ്ങളിൽ, പരമ്പരാഗത ജർമ്മൻ വിഭവങ്ങളും കേരളീയ-മലബാർ രുചികളും കോർത്തിണക്കിയുള്ള ലൈവ് കൗണ്ടറുകൾ ഉണ്ടായിരിക്കും. ലൈവ് ഗ്രില്ലുകൾ, ബവേറിയൻ-മലബാർ ഹോട് ഡോഗുകൾ, ഫെസ്റ്റിവൽ സ്നാക്കുകൾ എന്നിവയ്ക്കൊപ്പം ബനാന ജാഗരി ബ്രൂലേ, ചുറോസ് തുടങ്ങിയ മധുരപലഹാരങ്ങളും ഒരുക്കുന്നുണ്ട്.
തേക്കടിയിൽ 'ബവേറിയ മീറ്റ്സ് ദി ഹൈറേഞ്ച്' എന്ന പ്രമേയത്തിലാണ് ചടങ്ങുകൾ. ചിക്കൻ, ഫിഷ്, പ്രോൺസ്, ബ്രാറ്റ്വർസ്റ്റ്, വെജിറ്റേറിയൻ ഗ്രില്ലുകൾ, നാടൻ ശൈലിയിലുള്ള പോർക്ക്, കേരളീയ ശൈലിയിലുള്ള ഹോട് ഡോഗുകൾ, മറ്റ് ലഘുഭക്ഷണങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ ഇവിടെ ആസ്വദിക്കാം.
രുചിക്കൂട്ടുകൾക്ക് പുറമേ മെഹന്തി, പെയിന്റിംഗ്, ഡാർട്ട്സ്, റിംഗ് ഗെയിമുകൾ, തഴപ്പായ നെയ്ത്ത് തുടങ്ങിയ വിനോദ പരിപാടികളും പ്രാദേശിക കലാകാരന്മാരുടെ ലൈവ് സംഗീത പരിപാടികളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.
ജർമ്മനിയിലെ പ്രശസ്തമായ ഒക്ടോബർ ഫെസ്റ്റിന്റെ ഉൽസവാന്തരീക്ഷവും ഊർജ്ജസ്വലതയും, ദൈവത്തിന്റെ സ്വന്തം നാടിന്റെ അതിഥിസത്കാരത്തോടും തനത് രുചികളോടും മനോഹരമായ കാഴ്ചകളോടും ചേർത്തുവെച്ച് സഞ്ചാരികൾക്കും ഭക്ഷണപ്രേമികൾക്കും വേറിട്ടൊരു അനുഭവം സമ്മാനിക്കുകയാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.