- Trending Now:
ഹൈദരാബാദ്: പ്രകൃതിയുടെ അനുഭവവും ഭക്ഷണവും സമന്വയിപ്പിക്കുന്ന ടാർസൻ ജംഗിൾ കഫേ എന്ന പുതിയ ശൃംഖലയുമായി ഇബിജി ഗ്രൂപ്പ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഒന്നാം നിര, രണ്ടാം നിര നഗരങ്ങളിലായി 100-ലധികം കഫേകൾ തുറക്കുകയാണ് ലക്ഷ്യം. ഹൈദരാബാദിൽ 2027 മാർച്ചോടെ തുറക്കുന്ന ആദ്യ ഫ്ലാഗ്ഷിപ്പ് കഫേ വികസിപ്പിക്കുന്നതിന് രണ്ട് കോടി രൂപയിലധികം രൂപ നിക്ഷേപിക്കും. തുടർന്ന് ബെംഗളൂരു, മുംബൈ, ഡൽഹി-എൻസിആർ തുടങ്ങിയ നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും.
കാടിന്റെ അന്തരീക്ഷം പുനഃസൃഷ്ടിക്കുന്ന രൂപകൽപ്പനയും ഫാമുകളിൽനിന്ന് ശേഖരിക്കുന്ന പുതിയ ഭക്ഷ്യവിഭവങ്ങളും കഫേയുടെ പ്രത്യേകതകളായിരിക്കും. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പാൽ ഉൽപ്പന്നങ്ങൾ, പ്രോട്ടീൻ സമ്പന്നമായ ഭക്ഷ്യവിഭവങ്ങൾ എന്നിവയുടെ ഉറവിടം തിരിച്ചറിഞ്ഞ് ശേഖരിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്. 'നോ യുവർ സോഴ്സ്' എന്ന സമീപനത്തിലൂടെ ഭക്ഷ്യവസ്തുക്കൾ എവിടെനിന്ന് ലഭിക്കുന്നുവെന്ന് ഉപഭോക്താക്കൾക്ക് മനസ്സിലാക്കാനും തിരഞ്ഞെടുക്കപ്പെട്ട ഉൽപ്പന്നങ്ങളുടെ ഉറവിടം ഡിജിറ്റൽ സംവിധാനങ്ങളിലൂടെ അറിയാനും അവസരമൊരുക്കും.
ഭക്ഷണശാലകൾ കേവലം ഭക്ഷണം കഴിക്കാനുള്ള ഇടങ്ങൾ എന്നതിലുപരി ജീവിതശൈലിയുടെയും അനുഭവങ്ങളുടെയും ഭാഗമാകുന്ന മാറ്റമാണ് ഇന്ത്യയിൽ പ്രകടമാകുന്നതെന്ന് ഇബിജി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഡോ. ഇർഫാൻ ഖാൻ പറഞ്ഞു. പ്രകൃതിയുടെ അനുഭൂതിയും വ്യത്യസ്തമായ അന്തരീക്ഷവും ഭക്ഷണത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള വിശ്വാസവും ഒരുമിപ്പിക്കുന്ന ബ്രാൻഡ് സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ടാർസൻ എക്സ്പ്രസ് (പോഡ്/കിയോസ്ക്), ടാർസൻ മിഡ്വേ കഫേ, 3,500 മുതൽ 5,000 ചതുരശ്ര അടി വരെ വിസ്തീർണമുള്ള ജംഗിൾ ഫ്ലാഗ്ഷിപ്പ് (ജി+1) എന്നിങ്ങനെ മൂന്ന് മാതൃകകളിലാണ് കഫേകൾ ആരംഭിക്കുക. ആദ്യഘട്ടത്തിൽ കമ്പനി നേരിട്ട് നടത്തുന്ന ഔട്ട്ലെറ്റുകൾ ആരംഭിച്ചശേഷം ഫ്രാഞ്ചൈസി മാതൃകയിലേക്ക് വ്യാപിപ്പിക്കും. ഇബിജി ഗ്രൂപ്പിന് നിലവിൽ അധിര ആൻഡ് അപ്പ കോഫിയുടെ 50-ലധികം കഫേകൾ, ലെവന്റൈൻ ഭക്ഷണവിഭവങ്ങൾ അവതരിപ്പിക്കുന്ന നാറ്റുഫ് കഫേ, കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഹൈദരാബാദിൽ പ്രവർത്തിക്കുന്ന ഛോട്ടാ ഭീം കഫേ എന്നിവയുണ്ട്.
നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 2024-ലെ ഇന്ത്യ ഫുഡ് സർവീസസ് റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഭക്ഷ്യസേവന വിപണി 2023-24 സാമ്പത്തിക വർഷത്തിലെ 5.69 ലക്ഷം കോടി രൂപയിൽനിന്ന് 2027-28 സാമ്പത്തിക വർഷത്തോടെ 7.76 ലക്ഷം കോടി രൂപയായി ഉയരുമെന്നാണ് കണക്കാക്കുന്നത്. കുടുംബങ്ങൾ, യുവാക്കൾ, ദമ്പതികൾ, പ്രൊഫഷണലുകൾ എന്നിവരെ ലക്ഷ്യമിടുന്ന ടാർസൻ ജംഗിൾ കഫേ ദൈനംദിന ഭക്ഷണം, വാരാന്ത്യ വിനോദം, ആഘോഷങ്ങൾ, അനൗപചാരിക കൂടിക്കാഴ്ചകൾ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കുള്ള ഇടമായാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.