- Trending Now:
കൊച്ചി: ദുർഗാ പൂജ ആഘോഷങ്ങളുടെ ഭാഗമായി ശക്തി ഏക്, രൂപ് അനേക് എന്ന കാമ്പയിനുമായി ശ്യാം മെറ്റാലിക്സ്. കാമ്പയിന്റെ ഭാഗമായി ബംഗാളിന്റെ കലാ-സാംസ്കാരിക പൈതൃകം ആഘോഷിക്കുന്നതിനൊപ്പം ബംഗാൾ പോലീസിന്റെ സേവനങ്ങളെ ആദരിക്കുകയും ചെയ്യും.
ശക്തി, സുരക്ഷ, സംവേദന എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രതീക്ഷ, ഓർമകൾ, ആശ്വാസവും കരുതലും എന്നീ മൂന്ന് ആശയങ്ങളിലൂടെയാണ് ശക്തിയുടെ വിവിധ ഭാവങ്ങൾ അവതരിപ്പിക്കുന്നത്.
എസ്.ഇ.എൽ. ടൈഗർ ടി.എം.ടി ബാറുകൾ ഉപയോഗിച്ച് നിർമിച്ച വാൾ ഓഫ് ശക്തിയെന്ന ഇൻസ്റ്റലേഷനാണ് കാമ്പയിന്റെ പ്രധാന ആകർഷണം. ദുർഗാദേവിയുടെ രൂപമടക്കമുള്ള ഈ ഭിത്തിയിൽ സന്ദർശകർക്ക് തങ്ങളുടെ ആഗ്രഹങ്ങൾ രേഖപ്പെടുത്താം. തിരഞ്ഞെടുക്കപ്പെടുന്ന ചില ആഗ്രഹങ്ങൾ സാക്ഷാത്കരിക്കുമെന്നും കമ്പനി ഉറപ്പുനൽകുന്നു.
ബംഗാളിന്റെ കലയും സംസ്കാരവും ദുർഗാപൂജയുടെ ആഘോഷാന്തരീക്ഷവും അനുഭവിച്ചറിയുന്നതിനായി ശക്തി ടണൽ എന്ന സംവിധാനവും ഒരുക്കും. ദൃശ്യവിസ്മയങ്ങളും സംവേദനാത്മക സെൽഫി അനുഭവങ്ങളും ഉൾക്കൊള്ളുന്ന ഈ വേദി സന്ദർശകരുടെ ഉത്സവനിമിഷങ്ങൾ അവിസ്മരണീയമാക്കാക്കും.ബംഗാൾ പോലീസ് ഉദ്യോഗസ്ഥർക്കായി ശക്തി ബൂത്തുകൾ എന്ന പേരിൽ വിശ്രമകേന്ദ്രങ്ങളും സ്ഥാപിക്കും.
കൊൽക്കത്തയിലെ മുടിയാലി ക്ലബ്, ന്യൂ ടൗൺ സർബോജനീൻ ദുർഗോത്സവ് സമിതി, തല ബറോവാരി ദുർഗോത്സവ് സമിതി എന്നിവിടങ്ങളിലാണ് കാമ്പയിന്റെ മൂന്ന് പ്രധാന പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇതിനു പുറമെ ബംഗാളിലുടനീളമുള്ള 30 ദുർഗാപൂജ പന്തലുകളിലും ശക്തി ബൂത്തുകൾ സ്ഥാപിക്കും.
ദുർഗാപൂജാ ആഘോഷങ്ങൾക്കപ്പുറം സാമൂഹിക ഐക്യത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുകയും ബംഗാളിന്റെ സാംസ്കാരിക പൈതൃകത്തെ ആദരിക്കുകയും ചെയ്യുന്നതിലൂടെ കൂടുതൽ അർഥവത്തായ ഉത്സവാനുഭവം സൃഷ്ടിക്കുകയാണ് ശക്തി ഏക്, രൂപ് അനേക് കാമ്പയിനിലൂടെ ശ്യാം മെറ്റാലിക്സ് ലക്ഷ്യമിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.