- Trending Now:
മുംബൈ: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കൾക്ക് ദിവസവും സ്വർണനാണയം നേടാനുള്ള അവസരവും 2,000 രൂപ വരെ ഉറപ്പായ കാഷ്ബാക്കും വാഗ്ദാനം ചെയ്ത് കാൻസായ് നെറോലാക് പെയിന്റ്സ് ലിമിറ്റഡ് 'ഹർ ദിൻ ദീപാവലി' എന്ന പ്രത്യേക ഓഫർ അവതരിപ്പിച്ചു. 2026 സെപ്റ്റംബർ 25 മുതൽ നവംബർ 5 വരെ നീളുന്ന ഓഫറിലൂടെ ബമ്പർ സമ്മാനമായി കാർ നേടാനും അവസരമുണ്ട്.
ഡീലർ കൗണ്ടറുകളിൽ നിന്ന് 25,000 രൂപയുടെ നെറോലാക് ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്കാണ് പ്രതിദിന സ്വർണനാണയ നറുക്കെടുപ്പിൽ പങ്കെടുക്കാനാകുക. ഡീലർ കൗണ്ടറിലെ ക്യുആർ കോഡ് സ്കാൻ ചെയ്തോ nerolachardindiwali.com എന്ന വെബ്സൈറ്റ് സന്ദർശിച്ചോ രജിസ്റ്റർ ചെയ്യണം. ഇൻവോയ്സ് പരിശോധന പൂർത്തിയാകുന്നതോടെ നറുക്കെടുപ്പിൽ പങ്കെടുക്കാം. ഇംപ്രഷൻസ് ശ്രേണി, കാൻസായ് സെലക്ട്, ബ്യൂട്ടി ഗോൾഡ് വാഷബിൾ പ്ലസ്, എക്സെൽ എവർലാസ്റ്റ് തുടങ്ങിയ ഉൽപ്പന്നങ്ങൾ ഓഫന്റെ പരിധിയിൽ ഉൾപ്പെടുന്നു. കൂടുതൽ വിവരങ്ങൾ സമീപത്തെ നെറോലാക് ഡീലർ കൗണ്ടറുകളിൽ ലഭിക്കും.
കിഴക്ക്, വടക്ക്, പടിഞ്ഞാറ്, മധ്യ ഇന്ത്യയിലെ പ്രധാന വിപണികളിലാണ് പ്രചാരണം. വീടുകൾക്ക് ഉത്സവകാലത്ത് പുതിയ നിറവും ഭംഗിയും നൽകുന്ന ഉപഭോക്താക്കളുടെ ശ്രമങ്ങളെ ആദരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കമ്പനിയുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ രാംകൃഷ്ണ നായിക് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.